ഒക്ടോബർ 8ന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താൻ ലോകത്തിൽ നിന്നു വിടപറയുമ്പോൾ ആളുകൾ ചിരിച്ചു കൊണ്ട് യാത്രയാക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നതായി ഷായ്‌യുടെ മകൾ മെട്രോ ന്യൂസിനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പള്ളിയിൽ ഒരാളുടെ സംസ്കാര ചടങ്ങ് നടക്കുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ മൃതദേഹമടങ്ങിയ പെട്ടി കല്ലറയിലേയ്ക്ക് എടുത്തുവച്ചു. എന്നാൽ പെട്ടെന്ന് ശവപ്പെട്ടിക്കുള്ളിൽ നിന്ന് നിലവിളി ശബ്ദം ഉയർന്നു. ‘എന്നെ തുറന്നു വിടൂ എന്നായിരുന്നു അലർച്ച’. ഇതു കേട്ട് ചുറ്റിലുമുള്ളവർ ചിരിക്കാൻ തുടങ്ങി. 

ഒക്ടോബർ 13 ശനിയാഴ്ച, അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ. തന്റെ വിയോഗം അറിഞ്ഞ് എത്തിയവരെ അദ്ദേഹം അവസാനമായി ചിരിപ്പിച്ചതാണ്. ഇതിനായി തന്റെ ശബ്ദം റെക്കോർഡ് ചെയ്തു വച്ചിരുന്നു. 

ADVERTISEMENT

‘‘ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാൻ പറയുന്നത് കേൾക്കാമോ? ഞാൻ ഷായ്‌യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു’’– ശവപ്പെട്ടിയിലെ തട്ടും ഷായ്‌യുടെ ശബ്ദം ഉയർന്നു. ഒടുവിൽ ‘ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ്’ എന്നു പറഞ്ഞ് ശബ്ദം നിലയ്ക്കുകയായിരുന്നു. ഷായ്‌യുടെ സ്വഭാവം അറിയുന്നതുകൊണ്ടു തന്നെ ആ ശബ്ദം കേട്ടപ്പോൾ മുതൽ ചുറ്റിലുമുള്ളവർ ചിരിക്കാൻ തുടങ്ങിയിരുന്നു.

ഒക്ടോബർ 8ന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താൻ ലോകത്തിൽ നിന്നു വിടപറയുമ്പോൾ ആളുകൾ ചിരിച്ചു കൊണ്ട് യാത്രയാക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നതായി ഷായ്‌യുടെ മകൾ മെട്രോ ന്യൂസിനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന്  അദ്ദേഹത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്ത മകൾ അത് ശവപ്പെട്ടിയിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

ഷായ്‌യുടെ അവസാന പറ്റിക്കൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

English Summary : Recorded voice plays in coffin saying ‘let me out’