സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ രംഗത്തെത്തിയ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാണിന് പിന്തുണ അറിയിച്ച് നടൻ ആദിത്യൻ ജയൻ. മകളുടെ വിവാഹദിവസത്തെ ദൃശ്യങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതിന്റെ വേദന താരാ കല്യാൺ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. താരാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ രംഗത്തെത്തിയ അഭിനേത്രിയും നർത്തകിയുമായ താരാ കല്യാണിന് പിന്തുണ അറിയിച്ച് നടൻ ആദിത്യൻ ജയൻ. മകളുടെ വിവാഹദിവസത്തെ ദൃശ്യങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതിന്റെ വേദന താരാ കല്യാൺ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. താരാ കല്യാണിനെ വെറുതെ വിടാനും ദിവസവും പുതിയ ഇരകൾക്കു വേണ്ടിയുള്ള  ഓട്ടം നിർത്താനും അഭ്യർഥിച്ച ആദിത്യൻ, ഒറ്റയ്ക്കു നിന്ന് മകളുടെ കല്യാണം നടത്തിയ ആ അമ്മയുടെ കണ്ണുനീരിന് ആരായാലും വില നൽകേണ്ടി വരുമെന്നും കുറിച്ചു. 

ആദിത്യൻ ജയന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ADVERTISEMENT

ഒരു ഭർത്താവിന്റെ  കൂട്ടില്ലാതെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരും അല്ല, എന്റെ അമ്മ. പക്ഷേ, അന്ന് എന്റെ അമ്മയ്ക്ക് ഒപ്പം ഞാൻ ഉണ്ടായിരുന്നു. ഒറ്റയ്ക്കു നിന്ന് മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താര ചേച്ചി. ദിവസങ്ങൾ ആകും മുമ്പേ അവരുടെ കണ്ണുനീർ കാണാൻ ആർക്കാണ് സുഹൃത്തേ ഇത്ര ആ​ഗ്രഹം. അത്രയും പാവം സ്ത്രീയാണ് ഈ താര ചേച്ചി. സമൂഹമാധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവർ ജീവിക്കട്ടേ. അവരെ ഒക്കെ വിടൂ. ഞങ്ങൾ ഒക്കെ ഇല്ലേ നിങ്ങൾക്ക്. അവരെ വിടൂ, ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മക്കളേയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങൾ വേണ്ടേ ഈ സമൂഹത്തിൽ പിന്തുണയ്ക്കാൻ. ഒരോ ദിവസവും പുതിയ ഇരകൾക്കു വേണ്ടി ഉള്ള ഈ ഓട്ടം നിർത്തൂ സുഹൃത്തുക്കളേ. ജീവിക്കട്ടേ ആ അമ്മയും മകളും. ആരു ചെയ്താലും അവരുടെ കണ്ണുനീരിന് വില നൽകേണ്ടി വരും. ഉറപ്പാണ്.

English Summary : Actor adhithyan Jayan on cyber attack against actress Thara Kalyan