കോവിഡ് 19 രോഗത്തിൽ വലയുന്ന ഇറ്റലിയിൽ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ ദുരിതം വ്യക്തമാക്കുന്ന ചിത്രം വൈറലാകുന്നു. എലീന പഗ്ലിയാരിനി എന്ന നഴ്സ് ജോലി കഴിഞ്ഞ്, ക്ഷീണംമൂലം ആശുപത്രിയിലെ മേശയിൽ തലവെച്ചു കിടന്നുറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. ഒപ്പം ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ് ഈ ഫോട്ടോ പകർത്തിയതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 രോഗത്തിൽ വലയുന്ന ഇറ്റലിയിൽ ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരുടെ ദുരിതം വ്യക്തമാക്കുന്ന ചിത്രം വൈറലാകുന്നു. എലീന പഗ്ലിയാരിനി എന്ന നഴ്സ് ജോലി കഴിഞ്ഞ്, ക്ഷീണംമൂലം ആശുപത്രിയിലെ മേശയിൽ തലവെച്ചു കിടന്നുറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. ഒപ്പം ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ് ഈ ഫോട്ടോ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും.

കോവിഡ് 19 വ്യാപിച്ച ഇറ്റലിയുടെ വടക്കൻ പ്രദേശമായ ലൊംബാർഡിയിലുള്ള ആശുപത്രിയിലാണ് എലീന ജോലി ചെയ്യുന്നത്. രോഗം വ്യാപിച്ചതോടെ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയിലാണ് ഇറ്റലിയിലെ ആരോഗ്യമേഖലയിലുള്ളവർ‌. വീട്ടിലേക്ക് പോകാനോ, ഷിഫ്റ്റനുസരിച്ച് ജോലി ചെയ്യാനോ സാധിക്കാത്ത അവസ്ഥ. ഈ സാഹചര്യത്തിൽ പൂർണസമയവും ആശുപത്രിയിലാണ് ഇവര്‍ ചെലവഴിക്കുന്നത്. 

ADVERTISEMENT

ജോലി കഴിഞ്ഞ് വീട്ടിൽ പോകാതെ, ആശുപത്രിയിലെ മേശയിൽ തലവെച്ച് എലീന ഉറങ്ങിപ്പോവുകയായിരുന്നു. മാസ്കും കയ്യുറയും അഴിച്ചു മാറ്റാതെ, ചെറിയൊരു തലയിണ മുന്‍പിൽവെച്ച് അതിൽ മുഖം ചേർത്ത് ഉറങ്ങുന്ന നഴ്സിന്റെ ഈ ചിത്രം അവരുടെ അർപ്പണബോധം വ്യക്തമാക്കുന്നതായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പലയിടത്തും തന്റെ ചിത്രം കണ്ടുവെന്നും തന്റെ ദൗർബല്യം മറ്റുള്ളവർ കണ്ടതിൽ ലജ്ജ തോന്നിയെന്നുമാണ് എലീന പഗ്ലിയാരിനി ഒരു പ്രാദേശിക മാധ്യമത്തോടു പ്രതികരിച്ചത്. ‘‘പിന്നീട് എനിക്ക് സന്തോഷം തോന്നി. കാരണം വളരെ ഹൃദ്യമായ ഒരുപാട് സന്ദേശങ്ങൾ എനിക്ക് ലഭിച്ചു’’– എലീന പറഞ്ഞു.

ADVERTISEMENT

ശാരീരിക ക്ഷീണമല്ല തളർത്തിയതെന്നും വേണ്ടി വന്നാൽ 24 മണിക്കൂറും പ്രവർത്തിക്കാനാവുമെന്നും എലീന വ്യക്തമാക്കി. എന്നാൽ ആരാണ് എന്നറിയാത്ത ഒരു എതിരാളിയോടാണ് പോരാട്ടമെന്നതാണ് മനസ്സിൽ ഭീതി ജനിപ്പിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. 

‘രോഗം ബാധിച്ചവരുടേയും അവരെ ചികിത്സിക്കുന്നവരുടെയുമെല്ലാം അവസ്ഥ എത്ര മോശമാണെന്നു ഈ ചിത്രം കാണിച്ചു തരുന്നു’, ‘ഇത്ര ദുരിതം നിറഞ്ഞ സാഹചര്യത്തിലും കരുത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി’ എന്നീ തലക്കെട്ടുകളോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതുപോലെയുള്ള വലിയൊരു സമൂഹം ഒപ്പമുള്ളതിനാൽ ഈ ദുരിതത്തേയും ലോകം അതിജീവിക്കുമെന്ന് സോഷ്യൽലോകം പറയുന്നു. 

ADVERTISEMENT

English Summary : exhausted italian nurse, viral image