ലോകം ലോക്ഡൗണിലായതോടെ ഏറ്റവും വലിയ ഫാഷൻ ഷോകളിലൊന്നായ മെറ്റ് ഗാലയും അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്. എങ്കിലും മെറ്റ് ഗാലയുടെ ഓർമകൾ നിലനിർത്താൻ ഒരു ചാലഞ്ചുമായി എത്തിയിരിക്കുകയാണ് സംഘാടകർ. ഇഷ്ടപ്പെട്ട മെറ്റ് ഗാല ലുക്ക് അനുകരിച്ച് ചിത്രം പങ്കുവയ്ക്കുകയാണു വേണ്ടത്. ലഭ്യമായ വസ്ത്രങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ലോക്ഡൗണിലായതോടെ ഏറ്റവും വലിയ ഫാഷൻ ഷോകളിലൊന്നായ മെറ്റ് ഗാലയും അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്. എങ്കിലും മെറ്റ് ഗാലയുടെ ഓർമകൾ നിലനിർത്താൻ ഒരു ചാലഞ്ചുമായി എത്തിയിരിക്കുകയാണ് സംഘാടകർ. ഇഷ്ടപ്പെട്ട മെറ്റ് ഗാല ലുക്ക് അനുകരിച്ച് ചിത്രം പങ്കുവയ്ക്കുകയാണു വേണ്ടത്. ലഭ്യമായ വസ്ത്രങ്ങളും മേക്കപ്പും ഉപയോഗിച്ച് ഇഷ്ടപ്പെട്ട രീതിയിൽ പുനഃരാവിഷ്കാരം നടത്താനുള്ള ഈ അവസരത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

മെറ്റ് ഗാലയുടെ ചരിത്രത്തിലെ വ്യത്യസ്തമായ ലുക്കുകൾ‌ അനുകരിക്കാൻ ആളുകൾ മത്സരിച്ചപ്പോൾ 2019 ലെ പ്രിയങ്ക ചോപ്രയുടെ ലുക്കും കൂട്ടത്തിൽ സ്ഥാനം നേടി. ഒരു പൂച്ചയെ പ്രിയങ്കയുടെ ലുക്കിൽ ഒരുക്കിയതും ശ്രദ്ധിക്കപ്പെട്ടു. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക അന്നു ധരിച്ചത്. പ്രിയങ്കയുടെ അന്നത്തെ ഹെയർസ്റ്റൈൽ ട്രോളുകൾക്ക് കാരണമായിരുന്നു.

ADVERTISEMENT

പോപ് ഗായിക ലേഡി ഗാഗയാണ് കൂടുതൽ ആളുകൾ അനുകരിക്കാൻ ശ്രമിക്കുന്ന താരം. വിചിത്രമായ ലുക്കിൽ മെറ്റ് ഗാല വേദിയിലിലെത്തി ലേഡി ഗാഗ ഫാഷൻ ലോകത്തെ പലപ്പോഴായി അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ വിവിധ വേഷപകർച്ചകൾ ആരാധകർ പുനഃരാവിഷ്കരിച്ചു.

പലതും യഥാർഥ ലുക്കിനേക്കാൾ മികച്ചതാണെന്നും ചിലതു കണ്ടിട്ട് ചിരിയടക്കാന്‍ പറ്റുന്നില്ല എന്നും കമന്റുകളുണ്ട്. കോവി‍ഡ് കഴിഞ്ഞ് കൂടുതൽ മികച്ച രീതിയിൽ മെറ്റ് ഗാല നടത്താൻ സംഘാടകർക്കു സാധിക്കട്ടേയെന്നും ആരാധകർ ആശംസിക്കുന്നു.

ADVERTISEMENT

English Summary : Met Gala Challange trending