സമൂഹത്തിന്റെ പല മേഖലകളിൽ നിന്നും പ്രതിഷേധമുയർന്നു. ഇതോടൊപ്പം ടിക്ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാപെയ്നുകളും ശക്തമായി. ഡൗൺലോഡിങ് പ്ലാറ്റ്ഫോമുകളിൽ ടിക്ടോക്കിന്റെ റേറ്റിങ് കുറച്ചും പ്രതിഷേധം ആരംഭിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസിഡ് ആക്രമണത്തെ മഹത്വവത്കരിച്ചുവെന്ന ആരോപണത്തെത്തുടർന്ന് ടിക്ടോക് താരം ഫൈസൽ സിദ്ധിഖിയുടെ അക്കൗണ്ട് ടിക്ടോക് നീക്കം ചെയ്തു. വിഡിയോ വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയും പ്ലേസ്റ്റോറിൽ ടിക്ടോക് അപ്ലിക്കേഷന്റെ റേറ്റിങ് കുറച്ച് പ്രതിഷേധം ഉയർത്തുകയും ചെയ്തതോടെയാണ് നടപടി. ഫൈസൽ സിദ്ധിഖിക്ക് ടിക്ടോക്കിൽ 1.3 കോടി ഫോളോവേഴ്സ് ആണുള്ളത്.

‘മറ്റൊരാൾക്കു വേണ്ടി നീ എന്നെ ഉപേക്ഷിച്ചു, ഇപ്പോൾ അയാൾ നിന്നെ ഉപേക്ഷിച്ചോ’ എന്നു ചോദിച്ചു കൊണ്ട് ഫൈസൽ ഒരു ദ്രാവകം ഒഴിക്കുന്നു. പൊള്ളിയതു പോലെ മേക്കപ് ചെയ്തു നിൽക്കുന്ന ഒരു പെൺകുട്ടിയെ ആണ് അടുത്ത രംഗത്തിൽ കാണിക്കുന്നത്. ഈ വിഡിയോ ആണ് വിവാദമായത്. 

ADVERTISEMENT

ആസിഡ് ആക്രമണത്തെ മഹത്വവത്കരിക്കുന്ന വിഡിയോ എന്ന് ആരോപിച്ച് പലരും രംഗത്തെത്തി. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാൾ തന്റെ ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യുകയും ഫൈസലിനെ വിമർശിക്കുകയും ചെയ്തു. ഇതോടെ വിവാദം കൂടുതൽ കനത്തു. സമൂഹത്തിന്റെ പല മേഖലകളിൽ നിന്നും പ്രതിഷേധമുയർന്നു. ഇതോടൊപ്പം ടിക്ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാപെയ്നുകളും ശക്തമായി. ഡൗൺലോഡിങ് പ്ലാറ്റ്ഫോമുകളിൽ ടിക്ടോക്കിന്റെ റേറ്റിങ് കുറച്ചും പ്രതിഷേധം ആരംഭിച്ചു.

ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ടിക്ടോക് ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്തു. ഇതോടെയാണ് ടിക്ടോക് നടപടി എടുത്തത്. മാർഗനിർദേശങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടതിനാൽ ഫൈസലിന്റെ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ടിക്ടോക് അറിയിച്ചു. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതുമായി വിഡിയോകൾ അനുവദിക്കാനാവില്ലെന്നും ടിക്ടോക്കിന്റെ വക്താവ് വ്യക്തമാക്കി. 

ADVERTISEMENT

English Summary : Tiktok star faizal siddiqui banned