വൈറലാകാനുള്ള ആഗ്രഹത്തിൽ പലരും ജീവൻ പണയം വെയ്ക്കുകയാണ്. ഇയാൾക്ക് ഇപ്പോൾ കുഴപ്പമൊന്നും സംഭവിച്ചില്ല. പക്ഷേ, ഇത് അനുകരിക്കുന്നവർക്കായിരിക്കും അപകടം സംഭവിക്കുക’ എന്നിങ്ങനെയാണ് കമന്റുകൾ.....

വൈറലാകാനുള്ള ആഗ്രഹത്തിൽ പലരും ജീവൻ പണയം വെയ്ക്കുകയാണ്. ഇയാൾക്ക് ഇപ്പോൾ കുഴപ്പമൊന്നും സംഭവിച്ചില്ല. പക്ഷേ, ഇത് അനുകരിക്കുന്നവർക്കായിരിക്കും അപകടം സംഭവിക്കുക’ എന്നിങ്ങനെയാണ് കമന്റുകൾ.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയുടെ അറ്റത്തു നിന്നു ബാക് ഫ്ലിപ് ചെയ്യുന്ന യുവാവിന്റെ വിഡിയോ പങ്കുവച്ച് വ്യവസായി ഹർഷ ഗോയങ്ക. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോ ജൂൺ 16ന് ആണ് ഗോയങ്ക ട്വീറ്റ് ചെയ്തത്. ഒരു വിദേശി യുവാവാണ് 14 സെക്കന്റ് ൈദർഘ്യമുള്ള വിഡിയോയിലെ സാഹസികൻ. 

മലയുടെ അറ്റത്തു നിന്നു യുവാവ് ബാക് ഫ്ലിപ് ചെയ്യുന്നതും ക്യമാറയിലേക്കു നോക്കി വിജയ ചിഹ്നം കാണിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ‘ഇയാളുടെ പ്രകടനം അഭിനന്ദനാർഹമോ അതോ മണ്ടത്തരമോ എന്ന് ആലോചിക്കുകയായിരുന്നു’ വിഡിയോയ്ക്കൊപ്പം ഗോയങ്ക കുറിച്ചു. പലരും കടുത്ത വിമർശനം കമന്റായി രേഖപ്പെടുത്തി. വൈറലാകാനുള്ള ആഗ്രഹത്തിൽ പലരും ജീവൻ പണയം വെയ്ക്കുകയാണ്. ഇയാൾക്ക് ഇപ്പോൾ കുഴപ്പമൊന്നും സംഭവിച്ചില്ല. പക്ഷേ, ഇത് അനുകരിക്കുന്നവർക്കായിരിക്കും അപകടം സംഭവിക്കുക’ എന്നിങ്ങനെയാണ് കമന്റുകൾ.

ADVERTISEMENT

ഇത് പഴയ വിഡിയോ ആണെന്നും സമൂഹമാധ്യമങ്ങളിൽ പലപ്പോഴായി പ്രചാരം നേടാറുണ്ടെന്നും ചിലർ ചൂണ്ടികാണിക്കുന്നുണ്ട്. ഇയാളെ അനുകരിച്ച് ഇന്ത്യക്കാർ ചെയ്ത വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ടെന്നും ഇതൊന്നും പ്രോത്സാഹിപ്പിക്കരുതെന്നും സോഷ്യൽ ലോകം അഭിപ്രായപ്പെടുന്നു. 

English Summary : Dangerous back flip video goes viral