അതൊന്നും സത്യമല്ല. ഞാൻ സുരക്ഷിതയാണ്. വീട്ടിലാണ് ഉള്ളത്. എത്ര മാത്രം ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയാണോ ഷൂട്ടിന് വന്നത് അതുപോലെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്’’– പ്രേമി പറഞ്ഞു....

അതൊന്നും സത്യമല്ല. ഞാൻ സുരക്ഷിതയാണ്. വീട്ടിലാണ് ഉള്ളത്. എത്ര മാത്രം ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയാണോ ഷൂട്ടിന് വന്നത് അതുപോലെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്’’– പ്രേമി പറഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിക്ക് കോവിഡ് സ്ഥിരീകരിച്ചവെന്ന വാർത്തകൾക്കെതിരെ സീരിയൽ താരം പ്രേമി വിശ്വനാഥ് രംഗത്ത്. വ്യാജ പ്രചാരണമാണെന്നും താൻ സുരക്ഷിതയായി വീട്ടിലുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ പ്രേമി വ്യക്തമാക്കി. കോവിഡ് ബാധിച്ച് പ്രേമി ചികിത്സയില്‍ ആണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം എത്തിയത്.  

കാർത്തിക ദീപം എന്ന തെലുങ്ക് സീരിയലിലാണ് പ്രേമി ഇപ്പോൾ അഭിനയിക്കുന്നത്. ചില തെലുങ്ക് ഓൺലൈൻ സൈറ്റുകളിലാണ് പ്രേമിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിലും കിംവദന്തികൾ പരന്നു. ‘‘എനിക്ക് കോവിഡ് ആണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതൊന്നും സത്യമല്ല. ഞാൻ സുരക്ഷിതയാണ്. വീട്ടിലാണ് ഉള്ളത്. എത്ര മാത്രം ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയാണോ ഷൂട്ടിന് വന്നത് അതുപോലെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്’’– പ്രേമി പറഞ്ഞു.

ADVERTISEMENT

തെലുങ്കിലെ ഏതാനും സീരിയില്‍ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രേമിയെക്കുറിച്ച് വ്യാജ പ്രചാരണം. പ്രേമി മുഖ്യ വേഷത്തിൽ അഭിനയിച്ച കറുത്തമുത്ത് എന്ന സീരിയലിന്റെ തെലുങ്ക് പതിപ്പാണ് കാർത്തിക ദീപം. മൂന്നു മണി, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നീ മലയാളം സീരിയലുകളിലും പ്രേമി അഭിനയിച്ചിട്ടുണ്ട്. 

English Summary : Premi Vishwanath on fake news

ADVERTISEMENT