സമ്മാനത്തുക പകുത്ത് നൽകാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘വാക്ക് വാക്കായിരിക്കണം’ എന്നായിരുന്നു കുക്കിന്റെ മറുപടി. അന്ന് വാഗ്ദാനം നൽകി കൈകൊടുത്തപ്പോൾ ഇത്രവലിയ തുകയുടെ ഉടമ്പടിയാകുമെന്നു കരുതിയില്ലെന്ന് ഫീനിയും പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്ക് മുമ്പുള്ള വാഗ്ദാന പ്രകാരം ലോട്ടറിയടിച്ച തുകയുടെ പകുതി സുഹൃത്തിന് നൽകി ടോം കുക്ക് എന്ന അമേരിക്കക്കാരൻ. വിസ്കോൺസിൻ ലോട്ടറിയുടെ ജാക്പോട്ട് സമ്മാനമായ 22 മില്യന്‍ ഡോളറിന്റെ (ഇന്ത്യൻ രൂപയിൽ ഏകദേശം 164 കോടി) പകുതിയാണ് കുക്ക് സുഹൃത്ത് ജോ ഫീനിയുമായി പങ്കുവച്ചത്. ഈ സുഹൃത്തുക്കളുടെ കഥ വിസ്കോൺസിൻ ലോട്ടറി യുട്യൂബ് വിഡിയോയിലൂടെയാണ് പുറത്തുവിട്ടത്.

വർഷങ്ങളായി ലോട്ടറിയെടുക്കുന്നവരാണ് ഇരുവരും. എന്നെങ്കിലും ലോട്ടറിയടിച്ചാൽ തുക തുല്യമായി പങ്കുവയ്ക്കുമെന്ന് ഒരിക്കൽ വാക്ക് നൽകുകയായിരുന്നു. കൃത്യമായ തീയതി ഓർമയില്ലെങ്കിലും ഏകദേശം 20 വർഷം മുമ്പ് 1992 ൽ ആയിരുന്നു അതെന്ന് കുക്ക് പറയുന്നു. പിന്നീട് എല്ലാ ആഴ്ചയും ഇരുവരും ടിക്കറ്റ് എടുക്കാൻ തുടങ്ങി.

ADVERTISEMENT

2020 ജൂൺ 10 ലെ ഫലം പരിശോധിച്ചപ്പോഴാണ് 22 മില്യന്‍ തനിക്കാണെന്ന് കുക്ക് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ സമ്മാനം കിട്ടിയ വിവരവും അതു പങ്കുവയ്ക്കാമെന്നും ഫീനിയെ വിളിച്ച് അറിയിച്ചു. 

വിസ്കോൺസിൻ ലോട്ടറിയുടെ അഭിമുഖത്തിൽ സമ്മാനത്തുക പകുത്ത് നൽകാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘വാക്ക് വാക്കായിരിക്കണം’ എന്നായിരുന്നു കുക്കിന്റെ മറുപടി. അന്ന് വാഗ്ദാനം നൽകി കൈകൊടുത്തപ്പോൾ ഇത്ര വലിയ തുകയുടെ ഉടമ്പടിയാകുമെന്നു കരുതിയില്ലെന്ന് ഫീനിയും പ്രതികരിച്ചു. 

ADVERTISEMENT

നികുതി കിഴിച്ച്  5.7 മില്യൻ വീതമാണ് ഓരോരുത്തർക്കും ലഭിക്കുക. 20 വർഷം മുമ്പുള്ള വാക്ക് പാലിച്ച ഇവരുടെ സൗഹൃദം വലിയ വാർത്ത പ്രാധാന്യമാണ് നേടിയിരിക്കുന്നത്. നിരവധി അഭിനന്ദനങ്ങളും ഈ സുഹൃത്തുക്കളെ തേടിയെത്തുന്നു.

English Summary : Friends split $22M Powerball jackpot, honoring years-old agreement