കുട്ടികൾകളുടെയും യുവാക്കൾക്കളുടെയും പ്രിയപ്പെട്ട ഗെയിം ആയ പബ്ജിയുടെ ഇന്ത്യയിലെ നിരോധനം ആഘോഷമാക്കി ട്രോളന്മാർ. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകള്‍ നിരോധന വാർത്തയ്ക്കു പിന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പബ്ജി നിരോധിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മമാരും കാമുകിമാരും ആയിരിക്കുമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾകളുടെയും യുവാക്കൾക്കളുടെയും പ്രിയപ്പെട്ട ഗെയിം ആയ പബ്ജിയുടെ ഇന്ത്യയിലെ നിരോധനം ആഘോഷമാക്കി ട്രോളന്മാർ. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകള്‍ നിരോധന വാർത്തയ്ക്കു പിന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

പബ്ജി നിരോധിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മമാരും കാമുകിമാരും ആയിരിക്കുമെന്നാണ് ട്രോളന്മാർ പറയുന്നത്. പബ്ജിക്ക് അഡിക്റ്റ് ആയതിനാൽ കാമുകിയുമായി സംസാരിക്കാൻ സമയം കിട്ടാതെ പോയ കാമുകൻ തിരിച്ചുവരുന്നതും വാർത്തയറിഞ്ഞ് തന്റെ പ്രാര്‍ഥന ഫലിച്ചെന്നു പറയുന്ന അമ്മയും ട്രോളിൽ സ്ഥാനം പിടിച്ചു.

ADVERTISEMENT

പബ്ജി നിരോധനത്തിൽ സന്തോഷിക്കുന്ന മറ്റൊരു വിഭാഗം ടിക്ടോക് ഉപയോഗിച്ചിരുന്നവരും പബ്ജി കളിക്കാനാറിയാത്തവരും ആയിരിക്കുമെന്നുമാണ് ട്രോളന്മാർ പറയുന്നത്. മുൻപ് ടിക്ടോക് നിരോധന സമയത്ത് കളിയാക്കിയതിനും പബ്ജി നിരോധിക്കാനാവില്ലെന്നും വീമ്പു പറഞ്ഞതിനും പ്രതികാരമായാണ് ഈ അവസരം ടിക്ടോക്കർമാർ ആഘോഷിക്കുന്നത്.

പബ്ജി കളിക്കാൻ വേണ്ടി മാത്രം പുതിയ മൊബൈല്‍ വാങ്ങിയവരും ഇതൊന്നും കാര്യമാക്കാതെ മറ്റു ഗെയിമുകൾ തേടിപ്പോകുന്നവരും ട്രോളുകളിൽ നിറഞ്ഞു. പബ്ജിക്ക് പകരം വരാൻ സാധ്യതയുള്ള ഇന്ത്യൻ വേർഷനുകള്‍ ട്രോളന്മാരുടെ ഭാവനയിൽ ജന്മമെടുത്തു.

ADVERTISEMENT

3.3 കോടി ഇന്ത്യക്കാര്‍ പബ്ജി മൊബൈൽ കളിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലഡാക്കിലെ ചൈനയുടെ തുടർ പ്രകോപനത്തിനു പിന്നാലെയാണ് പബ്ജി മൊബൈൽ അടക്കം 118 ചൈനീസ് മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകൾ കൂടി ഇന്ത്യ നിരോധിച്ചത്. ജൂണിൽ ടിക്ടോക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. 

ചൈനീസ് കമ്പനിയായ ടെൻസെന്റ് ആണ് പബ്ജിയുടെ മൊബൈൽ വേർഷൻ വികസിപ്പിച്ചത്. മൊബൈൽ ആപ്പിനു മാത്രമാണ് നിരോധനമെന്നതിനാൽ പബ്ജി ഗെയിം കംപ്യൂട്ടറിലും ഗെയിം കൺസോളുകളിലും ഇന്ത്യയിൽ ഇനിയും കളിക്കാം.  ഒരാഴ്ചയ്ക്കുള്ളിൽ ദക്ഷിണ കൊറിയയിൽ വികസിപ്പിച്ച മൊബൈൽ വേര്‍ഷനുമായി പബ്ജി തിരിച്ചുവരുമെന്നാണ് ആരാധകർ അവകാശപ്പെടുന്നത്. 

ADVERTISEMENT

English Summary : Trolls on PUBG ban in India