നാക്ക് പിളർത്തുകയും പല്ലുകൾ കൂർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 1,20000 ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 88 ലക്ഷം) ഇതിനെല്ലാമായി ലൂക്ക് ചെലവിട്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു....

നാക്ക് പിളർത്തുകയും പല്ലുകൾ കൂർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 1,20000 ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 88 ലക്ഷം) ഇതിനെല്ലാമായി ലൂക്ക് ചെലവിട്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഡ്രാഗൺ ഗേൾ’ എന്ന പേരിൽ പ്രശസ്തയായ മോഡൽ അംബർ ബ്രിയാന ലൂക്കിനെ മയക്കുമരുന്ന് ഉപയോഗത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധനയിൽ ലൂക്കിന്റെ വീട്ടിൽനിന്ന് നിരവധി ലഹരി വസ്തുക്കൾ കണ്ടെത്തി. ഓസ്ട്രേലിയയിലെ ബ്രിസ്ബേൺ സ്വദേശിയായ ലൂക്ക് ശരീരം മുഴുവൻ ടാറ്റൂ ചെയ്താണ് പ്രശസ്തയാകുന്നത്.  

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായി തിളങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായ അറസ്റ്റ്. രഹസ്യം വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പൊലീസ് പരിശോധന. ലഹരി വസ്തുക്കളുടെ ഉപയോഗം, കടത്ത്, വിൽപന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലൂക്കിന് കോടതി ജാമ്യം അനുവദിച്ചു. 

ADVERTISEMENT

ജാമ്യത്തിലിറങ്ങിയശേഷം ആരാധകർക്ക് ഉപദേശവുമായാണ് ലൂക്ക് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ലഹരി വസ്തുക്കൾ ഉപയോഗിക്കരുതെന്നും അതൊരിക്കലും നല്ല രീതിയിൽ അവസാനിക്കില്ലെന്നും ലൂക്ക് പറയുന്നു. തന്നെ ഒറ്റിക്കൊടുത്തത് ആരാണെന്ന് അറിയമെന്നും എന്നാൽ അവരെക്കുറിച്ച് വെളിപ്പെടുത്തുന്നില്ലെന്നും ലൂക്ക് പറഞ്ഞു. 

കൃഷ്ണമണിയിലുള്‍പ്പെടെ ലൂക്കിന്റെ ശരീരത്തിൽ അറന്നൂറോളം ടാറ്റൂ ആണ് ഉള്ളത്. ഇതു കൂടാതെ ഇംപ്ലാന്റുകളും പിയേഴ്സിങ്ങുകളും ഉൾപ്പെടെയുള്ള മോഡിഫിക്കേഷനും ശരീരത്തിലുണ്ട്. നാക്ക് പിളർത്തുകയും പല്ലുകൾ കൂർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 1,20000 ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 88 ലക്ഷം) ഇതിനെല്ലാമായി ലൂക്ക് ചെലവിട്ടെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. 

ADVERTISEMENT

മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ച സമയത്താണ് ടാറ്റൂ ചെയ്യാൻ തുടങ്ങിയതെന്നും അത് തന്നിൽ മാറ്റങ്ങൾ വരുത്തിയെന്നും ലൂക്ക് നേരത്തെ ആരാധകരോടെ പറഞ്ഞിരുന്നു. ഈ മാനസിക പ്രശ്നങ്ങളെ കോടതിക്ക് മുമ്പിൽ എത്തിച്ച് ശിക്ഷ ഒഴിവാക്കാനാണ് ലൂക്കിന്റെ അഭിഭാഷകൻ ശ്രമിക്കുന്നത്. ചികിത്സയാണ് ലൂക്കിന് വേണ്ടതെന്നാണ് വാദം. അപകടരമായ ലഹരി വസ്തുക്കളാണ് കണ്ടെത്തിയതെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നുമാണ് എതിർഭാഗത്തിന്റെ ആവശ്യം. ഫെബ്രുവരി 17ന് ആണ് കേസിന്റെ വിധി. 

English Summary : Dragon Girl' urges her fans not to take drugs after she was caught trafficking large quantities of marijuana