‘കൂട്ടുകാരെ ഇത് ഒന്ന് എച്ച്ഡി പിക് ആക്കി തരാമോ ? അമ്മയാണ്, ഓർമയായിട്ട് ഇനി ഇതേ ബാക്കിയുള്ളൂ....സിംഹങ്ങൾ ഒന്ന് കനിയണം’– ട്രോൾ മലയാളം മീം എച്ച്ഡി എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ വന്ന പോസ്റ്റാണ്. കണ്ണും മനസ്സും നിറയ്ക്കുന്ന മറുപടിയാണ് മകന്റെ ആ അഭ്യർഥനയ്ക്കു ലഭിച്ചത്. കളർ ആക്കുക മാത്രമല്ല, ആ അമ്മയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കൂട്ടുകാരെ ഇത് ഒന്ന് എച്ച്ഡി പിക് ആക്കി തരാമോ ? അമ്മയാണ്, ഓർമയായിട്ട് ഇനി ഇതേ ബാക്കിയുള്ളൂ....സിംഹങ്ങൾ ഒന്ന് കനിയണം’– ട്രോൾ മലയാളം മീം എച്ച്ഡി എന്ന സമൂഹമാധ്യമ ഗ്രൂപ്പിൽ വന്ന പോസ്റ്റാണ്. കണ്ണും മനസ്സും നിറയ്ക്കുന്ന മറുപടിയാണ് മകന്റെ ആ അഭ്യർഥനയ്ക്കു ലഭിച്ചത്. കളർ ആക്കുക മാത്രമല്ല, ആ അമ്മയുടെ മുഖത്തൊരു ചിരിയും ചേർത്തു വച്ചാണു തിരിച്ചു നൽകിയത്. ആ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയും ചെയ്തു. 

കോഴിക്കോട് സ്വദേശി നിഖിൽ ആണ് തന്റെ അമ്മയുടെ ചിത്രം കളറിലേക്ക് മാറ്റാൻ അഭ്യർഥിച്ചത്. തിരുവനന്തപുരം സ്വദേശി അഭിലാഷ് പി.എസ് ചിത്രം റീസ്റ്റോറേഷൻ ചെയ്തതു മനോഹരമാക്കി നൽകി. കളറിലേക്ക് മാറ്റിയ ഒരു ചിത്രവും അമ്മ ചിരിക്കുന്ന മറ്റൊരു ചിത്രവുമാണ് അഭിലാഷ് നിഖിലിനു സമ്മാനിച്ചത്. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ അഭിലാഷിനെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. പിന്നീട് വേറെയും ചിലർ ഈ ചിത്രം കളറിലേക്ക് മാറ്റി ഗ്രൂപ്പിൽ പങ്കുവച്ചിട്ടുണ്ട്. അമ്മ ചിരിക്കുന്ന ഒരു വിഡിയോയും ഇക്കൂട്ടത്തിലുണ്ട്.

ADVERTISEMENT

ട്രോളുകൾക്ക് ആശയങ്ങൾ ഉണ്ടായിട്ടും അനുയോജ്യമായ മീമുകൾ ഉണ്ടാക്കാൻ സാധിക്കാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് ട്രോൾ മലയാളം മീം. ഇതോടൊപ്പം പഴയ ചിത്രങ്ങൾ കേടുപാടുകൾ പരിഹരിച്ചും കളറിലേക്കും മാറ്റിയും അംഗങ്ങൾ പരസ്പരം സഹായിക്കാറുണ്ട്.