തന്റെ വസ്തുക്കൾ നശിപ്പിക്കാൻ മറ്റാർക്കും അനുവാദമില്ല. അപൂർവവും ഇനി ലഭിക്കാൻ സാധ്യതയില്ലാത്തതുമായി അശ്ലീല സിനിമകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടു പെട്ടികളിൽ അശ്ലീല മാസികകളും സെക്സ് ടോയ്സുമായിരുന്നു. ഇവയ്ക്കെല്ലാം ഏകദേശം 29000 ഡോളർ വിലയുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകന്റെ അശ്ലീല ദൃശ്യ ശേഖരം നശിപ്പിച്ച മാതാപിതാക്കൾക്ക് 30441 ഡോളർ (ഏകദേശം 22 ലക്ഷം രൂപ) പിഴയിട്ട് കോടതി. 43കാരൻ ഡേവിഡ് വെർക്കിങ് നൽകിയ കേസിലാണ് അമേരിക്കയിലെ മിഷിഗൻ കോടതി വിധി പുറപ്പെടുവിച്ചത്. ഡേവിഡിന് വക്കീൽ ഫീസ് ഇനത്തിൽ ചെലവായ 14519 ഡോളറും (ഏകദേശം 10 ലക്ഷം രൂപ) നൽകണമെന്ന് വിധിയിലുണ്ട്.

2016ലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹമോചിതനായതോടെ ഡേവിഡ് മിഷിഗനിലുള്ള അച്ഛനും അമ്മയ്ക്കും ഒപ്പം താമസം തുടങ്ങി. 10 മാസങ്ങൾക്കുശേഷം ഇയാൾ ഇന്ത്യാനയിൽ വീട് വാടകയ്ക്ക് എടുക്കുകയും താമസം മാറുകയും ചെയ്തു. അച്ഛനും അമ്മയുമാണ് ഡേവിഡിന്റെ വസ്തുക്കൾ ഇന്ത്യാനയിലെ വീട്ടിലേക്ക് എത്തിച്ചത്. എന്നാൽ അശ്ലീല ദൃശ്യങ്ങളുടെ സിഡികൾ സൂക്ഷിച്ചിരുന്ന 12 പെട്ടികൾ അക്കൂട്ടത്തിലുണ്ടായിരുന്നില്ല. ഇതു തിരിച്ചുതരാൻ ഡേവിഡ് പല തവണ ആവശ്യപ്പെട്ടു. എന്നാൽ എല്ലാം നശിപ്പിച്ച് കളഞ്ഞെന്ന് അച്ഛൻ ഡേവിഡിനോട് പറഞ്ഞു. ഇതോടെ ഡേവിഡ് കോടതിയെ സമീപിക്കുകയായിരുന്നു.

ADVERTISEMENT

തന്റെ വസ്തുക്കൾ നശിപ്പിക്കാൻ മറ്റാർക്കും അവകാശമില്ല. അപൂർവവും ഇനി ലഭിക്കാൻ സാധ്യതയില്ലാത്തതുമായി അശ്ലീല സിനിമകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടു പെട്ടികളിൽ അശ്ലീല മാസികകളും സെക്സ് ടോയ്സുമായിരുന്നു. ഇവയ്ക്കെല്ലാം കൂടി ഏകദേശം 29000 ഡോളർ വിലയുണ്ട്. അതുകൊണ്ട് മാതാപിതാക്കളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിത്തരണം എന്നായിരുന്നു ഡേവിഡിന്റെ ആവശ്യം. സ്വന്തം വീട്ടിലുള്ള വസ്തുക്കൾ നശിപ്പിക്കാൻ അവകാശമുണ്ടെന്നും മകന്റെ നന്മയ്ക്കു വേണ്ടിയാണ് ഇതു ചെയ്തത് എന്നുമായിരുന്നു മാതാപിതാക്കളുടെ വാദം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. നശിപ്പിക്കപ്പെട്ടത് ഡേവിഡിന്റെ വസ്തുക്കളാണ്. അതു വിലപിടിപ്പുള്ളതായിരുന്നു. അതിനാൽ ഡേവിഡിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കേസിന്റെ ആദ്യഘട്ടത്തിൽ കോടതി വിലയിരുത്തിയിരുന്നതായി വാർത്താ ഏജൻസി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ നിരീക്ഷണം നടത്തി എട്ടു മാസങ്ങളക്കുശേഷമാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിചിത്രമായ കേസ് ആയതിനാൽ വലിയ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.

ADVERTISEMENT

English Summary : Parents lose lawsuit over destruction of son’s porn stash