ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ താൻ പഠിച്ചത്. 10 വർഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി ഗിന്നസ് റെക്കോർഡ്സിനോട് പ്രതികരിച്ചു....

ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ താൻ പഠിച്ചത്. 10 വർഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി ഗിന്നസ് റെക്കോർഡ്സിനോട് പ്രതികരിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും ഉച്ചത്തിൽ ഏമ്പക്കം വിട്ട പുരുഷൻ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ സ്വദേശി നെവില്ലി ഷാർപ്പ്. 12 വർഷം മുമ്പ് ബ്രിട്ടിഷുകാരൻ‌ പോള്‍ ഹുൻ കുറിച്ച റെക്കോർഡാണ് നെവില്ലി തകർത്തത്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെൽസ് രേഖപ്പെടുത്തി. പോൾ ഹുന്നിന്റേത് 109.9 ഡെസിബെൽസ് ആയിരുന്നു.

ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള റെക്കോർ‍ഡ് നെവില്ലി തകർക്കുന്ന വിഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘ഇലക്ട്രിക് ഡ്രില്ലിന്റെ ശബ്ദത്തേക്കാൾ കൂടുതൽ’ എന്നാണ് ഗിന്നസ് റെക്കോർഡ് ഇതിനെ വിശേഷിപ്പിച്ചത്.

ADVERTISEMENT

‘‘ലോക റെക്കോർഡ് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണം. 10 വർഷമായി ഒരു ഇംഗ്ലിഷുകാരന്റെ പേരിലാണ് ഈ റെക്കോർഡ് എന്നതാണ് രണ്ടാമത്തെ കാരണം’’– നെവല്ലി പറഞ്ഞു. ആറാം വയസ്സിൽ സഹോദരിയിൽ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാൻ താൻ പഠിച്ചത്. 10 വർഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി ഗിന്നസ് റെക്കോർഡ്സിനോട് പ്രതികരിച്ചു.  

അതേസമയം സ്ത്രീകളിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്പക്കിന്റെ റെക്കോർഡ് ഇറ്റാലിയൻ സ്വദേശി എലിസ കാഗ്‌നേനിയുടെ പേരിലാണ്. 2009 ലാണ് 107 ‍ഡെസിബെൽ ശബ്ദമുള്ള ഏമ്പക്കവുമായി എലിസ റെക്കോർഡ് കുറിച്ചത്. 

ADVERTISEMENT

English Summary : Loudest burp record broken for first time in over a decade