48കാരി മലൈക ഫാഷൻ ചോയിസുകൾ കൊണ്ട് ആരാധകരെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. അൾട്രാ ഹോട്ട് വസ്ത്രം ധരിക്കാൻ താരം മടി കാണിക്കാറില്ല. എന്നാൽ പലപ്പോഴും ഫാഷൻ പൊലീസിങ് താരത്തിന് നേരിടേണ്ടി വരാറുണ്ട്.....

48കാരി മലൈക ഫാഷൻ ചോയിസുകൾ കൊണ്ട് ആരാധകരെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. അൾട്രാ ഹോട്ട് വസ്ത്രം ധരിക്കാൻ താരം മടി കാണിക്കാറില്ല. എന്നാൽ പലപ്പോഴും ഫാഷൻ പൊലീസിങ് താരത്തിന് നേരിടേണ്ടി വരാറുണ്ട്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗമ്യയായവൾ എന്നതിനേക്കാൾ ‘സെക്സി’ ആയി അറിയപ്പെടാനാണ് താൽപര്യമെന്ന് ബോളിവുഡ് നടി മലൈക അറോറ. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് താരത്തിന്റെ പരാമർശം. വസ്ത്രധാരണം, ശരീരത്തിലെ പാടുകൾ, നരച്ച മുടി എന്നിവയെക്കുറിച്ചുള്ള ട്രോളുകൾ അങ്ങനെത്തന്നെ തുടരട്ടെ എന്നും താരം.

‘‘സൗമ്യവും ബോറിങ്ങുമായി അറിയപ്പെടുന്നതിനേക്കാൾ സെക്സി, സ്പൈസി ടാഗ് ലൈനിൽ അറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് എപ്പോഴും പറയാറുണ്ട്. സ്ട്രെച്ച് മാർക്കുകൾ ഉള്ളതിന്റെ പേരിൽ ട്രോൾ ചെയ്യുന്നവർ അതു തുടരട്ടെ. അതിലെനിക്ക് ആശങ്കയില്ല. ആളുകൾക്ക് ജീവിതത്തിൽ കഠിനമായ അരക്ഷിതാവസ്ഥകളുണ്ട്. ഓരോ വർഷം കൂടുതൽ മെച്ചപ്പെട്ടതാണെന്നതിന്റെ തെളിവാണ് എന്റെ നരച്ച മുടിയിഴകൾ’’– മലൈക പറഞ്ഞു.

ADVERTISEMENT

ബോളിവുഡ് താരങ്ങളായ ഫർഹാൻ അക്തർ–ഷിബാനി ദണ്ഡേകർ താരദമ്പതികളുടെ വിവാഹസത്കാരത്തിന് ധരിച്ച വസ്ത്രത്തിന്റെ പേരിലുണ്ടായ വിമർശനളോടുള്ള മലൈകയുടെ പ്രതികരണം വലിയ ശ്രദ്ധ നേടിയിരുന്നു. ഇത്തരം വിമർശനങ്ങളിലൂടെ ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പും വ്യക്തമാകുന്നുവെന്നാണ് മലൈക പറഞ്ഞത്. ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം എന്നു പറയും. എന്നാൽ താൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും അഭിപ്രായം. ഇത് ഇരട്ടത്താപ്പാണ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം ട്രോളുകൾ ആദ്യമൊക്കെ തന്നെ അലട്ടിയിരുന്നെന്ന് മലൈക തുറന്നു പറഞ്ഞു. മാതാപിതാക്കൾ ഇന്നും അസ്വസ്ഥരാവാറുണ്ട്. എന്നാൽ അത്തരം ചപ്പുചവറുകൾ വായിക്കരുതെന്നാണ് താന്‍ അവരോട് പറയാറെന്നും താരം വ്യക്തമാക്കി.

48കാരി മലൈക ഫാഷൻ ചോയിസുകൾ കൊണ്ട് ആരാധകരെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. അൾട്രാ ഹോട്ട് വസ്ത്രം ധരിക്കാൻ താരം മടി കാണിക്കാറില്ല. എന്നാൽ ഇതിന്റെ പേരിൽ  പലപ്പോഴും ഫാഷൻ പൊലീസിങ് നേരിടേണ്ടി വരാറുണ്ട്. ഇത്തരം വസ്ത്രം ധരിക്കാൻ നാണമില്ലേ, സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ട്രോളുകളുമാണ് ഉയരാറുള്ളത്. എന്തായാലും താരത്തിന്റെ നിലപാടുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. കപട സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടിയാണ് താരം നൽകിയതെന്ന് ആരാധകർ പറയുന്നു. 

ADVERTISEMENT

English Summary: I rather be known as sexy, spicy than as bland and boaring: Malaika Arora