സാധനങ്ങൾ വാങ്ങി ബാക്കിയുള്ള പൈസയ്ക്ക് ഹോട്ട് ഡോഗ് വാങ്ങണമെന്ന് ഭാര്യ പറ​ഞ്ഞിരുന്നു. ഇതിനു വേണ്ടി പോകുമ്പോഴാണ് ലോട്ടറി വിൽപന കേന്ദ്രം ശ്രദ്ധയിൽപ്പെട്ടത്. അതോടെ കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലചരക്കു സാധനങ്ങൾ വാങ്ങാൻ പോയ ഭര്‍ത്താവ് ലക്ഷപ്രഭുവായി തിരിച്ചു വന്നാൽ എങ്ങനെയിരിക്കും? അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് ഇത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്. 

ഭാര്യ എല്ലയുടെ ആവശ്യപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങാന്‍ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. സാധനങ്ങൾ വാങ്ങി ബാക്കിയുള്ള പൈസയ്ക്ക് ഹോട്ട് ഡോഗ് വാങ്ങണമെന്ന് ഭാര്യ പറ​ഞ്ഞിരുന്നു. ഇതിനു വേണ്ടി പോകുമ്പോഴാണ് ലോട്ടറി വിൽപന കേന്ദ്രം ശ്രദ്ധയിൽപ്പെട്ടത്. അതോടെ കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.

ADVERTISEMENT

107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. ഇതറിഞ്ഞപ്പോൾ ജോസഫിന് വിശ്വസിക്കാനായില്ല. ഭാര്യയെ വിളിച്ച് നമ്പർ പരിശോധിപ്പിച്ചാണ് ഉറപ്പാക്കിയത്. 21 വർഷത്തെ വിവാഹജീവിതത്തിൽ ഭാഗ്യം എപ്പോഴും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.

English Summary: Woman Sends Husband To Buy Hot Dogs, He Buys Lottery Tickets Instead And Wins $100,000