ഷാനേലിന്റെ ഉത്പന്നങ്ങൾ വാങ്ങുകയെന്നാൽ സ്വന്തം രാജ്യത്തെ വിൽക്കുക എന്നാണ് അർഥമെങ്കിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാര്‍ക്ക് സ്വന്തം വീടും മറ്റു സ്വത്തും നഷ്ടപ്പെട്ട് പാലായനം ചെയ്യേണ്ടി വന്നപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രഞ്ച് ആഡംബര ബ്രാൻഡ് ഷാനേലിന്റെ ബാഗുകൾ വെട്ടിനുറുക്കി റഷ്യൻ വനിതകൾ. റഷ്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കേണ്ടെന്ന ഷാനേലിന്റെ തീരുമാനമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഷാനേൽ റഷ്യയിലെ കച്ചവടം അവസാനിപ്പിച്ചത്.

കത്രിക ഉപയോഗിച്ച് ബാഗ് മുറിച്ച് കഷണങ്ങളാക്കുന്ന വിഡിയോ പങ്കുവച്ച് ഏതാനും റഷ്യൻ സമ്പന്ന വനിതകൾ രംഗത്തെത്തുകയായിരുന്നു. മോഡൽ വിക്ടോറിയ ബോന്യ, ടെലിവിഷന്‍ അവതാരക മരീന എർമോഷിക്കീന എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി. റഷ്യഫോബിയ പിന്തുണയ്ക്കുന്ന ബ്രാൻഡുകളോട് എല്ലാവരും ഇങ്ങനെ ചെയ്യണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.

ADVERTISEMENT

മറ്റു രാജ്യങ്ങളിലുള്ള റഷ്യക്കാർ ബാഗ് വാങ്ങുമ്പോൾ ഇതുമായി റഷ്യയിലേക്ക് പോകില്ലെന്ന് എഴുതി വാങ്ങിക്കുന്നതായും ഷാനേലിനെതിരെ ആരോപണം ഉയർന്നു. ഷാനേലിന്റെ ഉത്പന്നങ്ങൾ വാങ്ങുകയെന്നാൽ സ്വന്തം രാജ്യത്തെ വിൽക്കുക എന്നാണ് അർഥമെങ്കിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു. 

ഇത്തരത്തിൽ പ്രതിഷേധിക്കുന്നവർക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാര്‍ക്ക് സ്വന്തം വീടും മറ്റു സ്വത്തും നഷ്ടപ്പെട്ട് പാലായനം ചെയ്യേണ്ടി വന്നപ്പോൾ ഇവരെയൊന്നും കണ്ടില്ലെന്നാണ് വിമർശകർ പറയുന്നത്.