ടാങ്കിനുള്ളിൽ കത്തിക്കരിഞ്ഞ റഷ്യൻ സൈനികന്റെ മൃതശരീരം ഉണ്ടായിരുന്നെന്നും മരിച്ചവരെ അപമാനിക്കുന്നതായി ഗുട്ടറസിന്റെ പ്രവൃത്തിയെന്നും ആരോപണം ഉയർന്നു. എന്നാൽ ഇൻസ്റ്റഗ്രാം റീച്ചിനു വേണ്ടിയായിരുന്നില്ല....

ടാങ്കിനുള്ളിൽ കത്തിക്കരിഞ്ഞ റഷ്യൻ സൈനികന്റെ മൃതശരീരം ഉണ്ടായിരുന്നെന്നും മരിച്ചവരെ അപമാനിക്കുന്നതായി ഗുട്ടറസിന്റെ പ്രവൃത്തിയെന്നും ആരോപണം ഉയർന്നു. എന്നാൽ ഇൻസ്റ്റഗ്രാം റീച്ചിനു വേണ്ടിയായിരുന്നില്ല....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസീലിലെ പ്രശസ്ത ബിക്കിനി മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ലിസിയാനെ ഗുട്ടറസിന് റഷ്യയിൽ നിന്നു വധഭീഷണിയെന്ന് ആരോപണം. സമൂഹമാധ്യമങ്ങളിൽ പത്തു ലക്ഷത്തിലധികം ആരാധകരുള്ള മോഡൽ യുക്രെയ്നിൽ സന്നദ്ധപ്രവർത്തനത്തിനായി കഴിഞ്ഞ മാസം പോയിരുന്നു. അവിടെവച്ചാണ് വധഭീഷണിക്ക് കാരണമായ സംഭവം.

യുക്രെയ്ൻ തലസ്ഥാനം കീവിനു വടക്കുപടിഞ്ഞാറുള്ള ബുച്ച നഗരത്തിലാണ് ഗുട്ടറസ് പോയത്. ബുച്ചയിൽ റഷ്യൻ ആർട്ടിലറി സേനയും യുക്രെയ്ൻ സേനയും തമ്മിൽ പോരാട്ടം നടന്നിരുന്നു.നഗരപ്രാന്തത്തിലെ ഹൈവേയിൽ യുക്രെയ്ന്റെ ഷെല്ലേറ്റ് തകർന്നു കിടന്ന റഷ്യൻ ടാങ്ക് ഇതിനിടെ ഗുട്ടറസിന്റെ ശ്രദ്ധയിൽപെട്ടു. യുക്രെയ്ൻ യുദ്ധത്തിനായി റഷ്യ തയാറാക്കിയ കുപ്രസിദ്ധമായ ‘സെഡ്’ ചിഹ്നം വഹിക്കുന്നതായിരുന്നു ടാങ്ക്. അതിനു ചുറ്റും യുക്രെയ്ൻകാർ ‘സ്ലാവ യുക്രെയ്ൻ’ എന്ന മുദ്രാവാക്യം വിളിച്ച് ആഘോഷത്തിലായിരുന്നു. ഇതിനിടെ ഗുട്ടറസ് ടാങ്കിനു മുകളിൽ കയറി വിജയ ഭാവത്തിൽ ചിത്രങ്ങളെടുത്തു. ഇതു സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ADVERTISEMENT

എന്നാൽ വലിയ വിമർശനങ്ങളാണ് ഗുട്ടറസിനു നേരിടേണ്ടി വന്നത്. വധഭീഷണി കമന്റുകൾ ചിത്രത്തിനു ലഭിച്ചു. യുദ്ധ സാഹചര്യത്തെ സ്വന്തം പ്രശസ്തിക്കായി മുതലെടുക്കുകയാണെന്ന് നിഷ്പക്ഷരായ ആളുകളും വിമർശിച്ചു. ടാങ്കിനുള്ളിൽ കത്തിക്കരിഞ്ഞ റഷ്യൻ സൈനികന്റെ മൃതശരീരം ഉണ്ടായിരുന്നെന്നും മരിച്ചവരെ അപമാനിക്കുന്നതായി ഗുട്ടറസിന്റെ പ്രവൃത്തിയെന്നും ആരോപണം ഉയർന്നു.

എന്നാൽ ഇൻസ്റ്റഗ്രാം റീച്ചിനു വേണ്ടിയല്ല മറിച്ച് യുക്രെയ്നിലെ ആളുകളുടെ കഷ്ടപ്പാട് ജനങ്ങളിലേക്ക് എത്തിക്കാനാണു താൻ ശ്രമിച്ചതെന്നാണു ഗുട്ടറസിന്റെ പ്രതികരണം. നിലവിൽ യുക്രെയ്നിലെ ഹർകീവിൽ സന്നദ്ധ പ്രവർത്തനം നടത്തുകയാണ് ഗുട്ടറസ്.

ADVERTISEMENT

ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിയാണ് ഈ 36 കാരി നിലവിൽ യുഎസിലെ ലാസ്‌വേഗസിലുള്ള ആഡംബരവില്ലയിലാണ് താമസം. ഈ വീട്ടിൽ ചെരിപ്പുകൾ സൂക്ഷിക്കാനായി മാത്രം ഗുട്ടറസ് ഒരു മുറിയൊരുക്കിയത് വാര്‍ത്തയായിരുന്നു. മുഖസൗന്ദര്യം കൂട്ടാനായി നടത്തിയ ശസ്ത്രക്രിയ പാളിപ്പോയതും ചർച്ചയായി. യുഎസിലെ പ്രശസ്ത ഹിപ് ഹോപ് ഗായകൻ ക്രിസ് ബ്രൗൺ ഒരുപാർട്ടിക്കിടെ തന്റെ മുഖത്ത് അടിച്ചെന്ന് കേസുകൊടുത്തും ഗുട്ടറസ് വാർത്തകളിൽ നിറഞ്ഞു. മോഡലിങ്, ഇൻഫ്ലുവൻസിങ്, പ്രമോഷൻ വഴി ഇവർക്കു കോടിക്കണക്കിനു രൂപ വരുമാനമുണ്ട്. 

English Summary: Russian death threats after destroyed tank pic