പതിനെട്ടാം നൂറ്റാണ്ടിൽ തെലങ്കാനയിൽനിന്ന് കണ്ടെത്തിയ 25 കാരറ്റിന്റെ അപൂർവ വജ്രം ഉപയോഗിച്ചൊരു ആഭരണവും ഇവർ നിർമിച്ചു. ഈ ആഭരണം 2015ൽ 3.25 കോടി രൂപ മൂല്യത്തിൽ ഫിലിപ്പീൻസ് സർക്കാർ ലേലം ചെയ്തിരുന്നു.....

പതിനെട്ടാം നൂറ്റാണ്ടിൽ തെലങ്കാനയിൽനിന്ന് കണ്ടെത്തിയ 25 കാരറ്റിന്റെ അപൂർവ വജ്രം ഉപയോഗിച്ചൊരു ആഭരണവും ഇവർ നിർമിച്ചു. ഈ ആഭരണം 2015ൽ 3.25 കോടി രൂപ മൂല്യത്തിൽ ഫിലിപ്പീൻസ് സർക്കാർ ലേലം ചെയ്തിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനെട്ടാം നൂറ്റാണ്ടിൽ തെലങ്കാനയിൽനിന്ന് കണ്ടെത്തിയ 25 കാരറ്റിന്റെ അപൂർവ വജ്രം ഉപയോഗിച്ചൊരു ആഭരണവും ഇവർ നിർമിച്ചു. ഈ ആഭരണം 2015ൽ 3.25 കോടി രൂപ മൂല്യത്തിൽ ഫിലിപ്പീൻസ് സർക്കാർ ലേലം ചെയ്തിരുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

3000 ജോഡി ചെരിപ്പ്, 888 ഹാൻഡ് ബാഗ്, 508 ഗൗണ്‍....ഏഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദാത്മക ആഡംബര ജീവിതം നയിച്ച ഇമെൽഡ മാർക്കോസിന്റെ വാഡ്രോബിലെ വസ്തുക്കളുടെ എണ്ണം ഇങ്ങ നീളുമായിരുന്നു. ഫിലിപ്പീൻസിലെ ഏകാധിപതിയായിരുന്ന ഫെർഡിനാൻഡ് മാർക്കോസ് സീനിയറിന്റെ ഭാര്യയും സൗന്ദര്യറാണിയുമായിരുന്ന ഇമെൽഡ, ജനങ്ങളുടെ പ്രക്ഷോഭം കാരണം 1986ൽ മാർക്കോസ് യുഗം അവസാനിച്ചതോടെ അധികാരപ്പകിട്ടിൽ നിന്നു തൂത്തെറിയപ്പെട്ടു. പിന്നീട് കാലങ്ങൾ നീണ്ട പ്രവാസം. ഇപ്പോഴിതാ തന്റെ 93ാം വയസ്സിൽ ഫിലിപ്പീൻസിന്റെ അധികാരത്തലപ്പത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നു. പക്ഷേ ഇത്തവണ പ്രഫമവനിതയായല്ല, പ്രഥമമാതാവായാണെന്നു മാത്രം. ഫെർഡിനൻഡ് മാർക്കോസിന്റെയും ഇമെൽഡയും പുത്രനായ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ അഥവാ ബോങ്ബോങ് മാർക്കോസാണു ഫിലിപ്പീൻസിന്റെ പുതിയ പ്രസിഡന്റ്.

 

ഫെർഡിനാൻഡ് മാർക്കോസും ഭാര്യ ഇമെൽഡയും 1986ലെ പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം. ചിത്രം: AFP
ADVERTISEMENT

‘ഒരൊറ്റ രാജ്യത്തുനിന്ന് ഏറ്റവുമധികം പണം കൊള്ളയടിച്ചു കടത്തിയ വ്യക്‌തി’– ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സ് മാർക്കോസിന് നൽകിയ വിശേഷണം. മാർക്കോസിന്റെ ദുർഭരണത്തിന്റെ തെളിവ് ആ വിശേഷണത്തിലുണ്ട്. അന്നത്തെക്കാലത്ത് 16,000 കോടി രൂപയോളം മൂല്യം വരുന്ന പണം മാർക്കോസ് കൊള്ളയടിച്ചെന്ന് ചരിത്രം പറയുന്നു. ഈ പണം അദ്ദേഹവും കുടുംബവും ആഡംബരജീവിതത്തിനും  ന്യൂയോർക്കിലെ മാൻഹട്ടനിൽ വസ്‌തുവകകൾ വാങ്ങിക്കൂട്ടാനും വിനിയോഗിച്ചു. മാർക്കോസിന്റെ ഭീകര വാഴ്‌ചക്കു പിന്നിലെ ബുദ്ധികേന്ദ്രമായി അന്നു വിലയിരുത്തപ്പെട്ടത് ഭാര്യ ഇമെൽഡയെ ആയിരുന്നു. വ്യാപക അഴിമതിയും ആക്രമണങ്ങളും നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് 1965ൽ മാർക്കോസ് ഫിലിപ്പീൻസിന്റെ പ്രസിഡന്റായത്. പിൽക്കാലത്ത് അതേ ശൈലി അദ്ദേഹം ഭരണത്തിലും പിന്തുടർന്നു. ഇമൽഡ വർത്തമാന കാല മരിയ അന്റോണിറ്റ് എന്ന പേരിലും അറിയപ്പെടുന്നു.

 

ഫെർഡിനാൻഡ് മാർക്കോസ്, ഇമെൽഡ (ഫയൽ ചിത്രം: AFP)

ഇമെൽഡ റിമേഡിയോസ് റൊമ്വാൾഡിസ് എന്ന പേരിലാണ് ഇമെൽഡയുടെ ജനനം. ധനവും രാഷ്ട്രീയ സ്വാധീനവുമുള്ള കുടുംബത്തി‍ൽ. എന്നാൽ ഇമെൽഡ സ്കൂൾതലത്തിൽ പഠിക്കുന്ന കാലമെത്തിയതോടെ ഗതി മാറി. കുടുംബം ദാരിദ്ര്യത്തെ അഭിമുഖീകരിച്ചു തുടങ്ങി. സ്കൂൾ ഫീസ് വൈകിയടയ്ക്കുന്നതിന് ഇമെൽഡയെ സ്ഥിരം സ്കൂൾ ടീച്ചർമാർ വഴക്കുപറഞ്ഞു.

പഠനശേഷം ബാങ്ക് ഉദ്യോഗസ്ഥയായി ജോലി ചെയ്യാൻ തുടങ്ങിയ ഇമെൽഡ 1953ലെ മിസ് മനില സൗന്ദര്യമൽസരത്തിൽ പങ്കെടുക്കുകയും സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1954 ലാണു ഇമെൽഡ മാർക്കോസിനെ പരിചയപ്പെടുന്നത്. അന്നു കാർമൻ ഒർട്ടേഗ എന്ന സ്ത്രീയുമായി വിവാഹിതനായിരുന്നു മാർക്കോസ്. മൂന്നു കുട്ടികളും അദ്ദേഹത്തിനുണ്ടായിരുന്നു. താമസിയാതെ മാർക്കോസുമായി ഇമൽഡ പ്രണയത്തിലായി. വെറും 11 ദിവസത്തെ പ്രണയത്തിനു പിന്നാലെ വിവാഹം. 1965ൽ മാർക്കോസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലെ മുഖ്യ ആകർഷണമായിരുന്നു ഇമെൽഡയും അവരുടെ പ്രസംഗവും. സുന്ദരിയായ ഇമെൽഡയെ ഫിലിപ്പീൻസിലെ മധ്യവർഗസ്ത്രീകൾ റോൾ മോഡലായി കരുതി.

ADVERTISEMENT

 

എന്നാൽ മാർക്കോസ് പ്രസിഡന്റായി മാറിയ ശേഷമുള്ള കാലഘട്ടം അഴിമതിയുടെയും ധൂർത്തിന്റെയും കാലമായി ഫിലിപ്പീൻസിൽ മാറി. അനധികൃത സ്വത്ത് സമ്പാദിക്കുന്നതിൽ മാത്രമല്ല, അത് കയ്യറിയാതെ ചെലവാക്കുന്നതിലും ഇമെൽ‍ഡ മുന്നിട്ടു നിന്നു. അക്കാലത്ത് അവർ മാർക്കോസ് സർക്കാരിൽ മന്ത്രിയായും മനില ഗവർണറായുമൊക്കെ അധികാരസ്ഥാനങ്ങളിലെത്തി.

പിതാവിന്റെ ചിത്രവുമായി ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ (ഫയൽ ചിത്രം: ROMEO GACAD / AFP)

വിലകൂടിയ കരകൗശല വസ്തുക്കൾ, പെയിന്റിങ്ങുകൾ, വസ്ത്രങ്ങൾ തുടങ്ങി തന്നെ മോഹിപ്പിക്കുന്ന എന്തിനും ഇമെൽഡ പണം വാരിയെറിഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിൽ തെലങ്കാനയിൽനിന്ന് കണ്ടെത്തിയ 25 കാരറ്റിന്റെ അപൂർവ വജ്രം ഉപയോഗിച്ച് ആഭരണവും അവർ നിർമിച്ചു. ഈ ആഭരണം 2015ൽ 3.25 കോടി രൂപ മൂല്യത്തിൽ ഫിലിപ്പീൻസ് സർക്കാർ ലേലം ചെയ്തിരുന്നു. 

ഒരിക്കൽ പാൽക്കട്ടി വാങ്ങാൻ മറന്നെന്നു പറഞ്ഞു റോമിൽ നിന്നു പുറപ്പെട്ട്, വളരെയധികം സഞ്ചരിച്ച വിമാനം ഇമെൽഡ തിരിച്ചുപറപ്പിച്ചു. കോടതികളെയോ ജനത്തെയോ അക്കാലയളവിൽ അവർ ഭയന്നില്ല.

ADVERTISEMENT

ഇമെൽഡ മാർക്കോസിനെതിരെ പീന്നീട് ഒട്ടേറെ കേസുകൾ എടുത്തു. പല തവണ സ്വത്ത് കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തു. എന്നാൽ ഇപ്പോഴും അവർക്ക് 22 മില്യൻ യുഎസ് ഡോളർ സ്വത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്റെ സ്വത്ത് എത്രയുണ്ടെന്ന് തനിക്കു തന്നെയറിയില്ലെന്നാണു ഇമെൽഡ ഇതേക്കുറിച്ച് ഒരിക്കൽ പറഞ്ഞത്.

 

അധികാരം നഷ്ടമായതോട മാർക്കോസ് കുടുംബസമേതം നാടുവിട്ടു. 1989 ൽ മാർക്കോസിന്റെ മരണശേഷമാണു കുടുംബത്തിന് തിരികെ വരാൻ അന്നത്തെ ഫിലിപ്പീൻ പ്രസിഡന്റ് അനുവാദം നൽകിയത്. ഇവരുടെ പേരിലുള്ള കേസുകളിൽ വിചാരണ നേരിടാനായിരുന്നു ആവശ്യം. എന്നാൽ മാർക്കോസ് ജൂനിയർ രാഷ്ട്രീയത്തിലിറങ്ങുകയും പടിപടിയായി വളരുകയും ചെയ്തു. ഒടുവിൽ ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചെയ്തു. 2022 ജൂൺ 30ന് അധികാരം ഏറ്റെടുക്കുകയും ചെയ്തു. മാർക്കസിന്റെ സ്ഥാനത്തേക്ക് മകൻ എത്തുമ്പോൾ ഭരണം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ. പ്രഥമ വനിതയായി ഇരുന്ന സ്ഥാനത്തേയ്ക്ക് പ്രഥമ മാതാവായി ഇമെൽഡ എത്തുമ്പോൾ കൗതുകം നിറയുന്ന കണ്ണുകളും ധാരാളം.