ചാനൽ പോയെങ്കില്‍ വേറെ വല്ല ജോലിക്കും പോടീ’ എന്ന തരത്തിലും കമന്റുകൾ വന്നു. വ്യാജപ്രചരണവും മോശം കമന്റുകളും രൂക്ഷമായതോടെ താരം ആ വിഡിയോ നീക്കി.....

ചാനൽ പോയെങ്കില്‍ വേറെ വല്ല ജോലിക്കും പോടീ’ എന്ന തരത്തിലും കമന്റുകൾ വന്നു. വ്യാജപ്രചരണവും മോശം കമന്റുകളും രൂക്ഷമായതോടെ താരം ആ വിഡിയോ നീക്കി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാക്ക് ചെയ്യപ്പെട്ട തന്റെ യുട്യൂബ് ചാനൽ തിരിച്ചു കിട്ടിയെന്ന് അറിയിച്ച് സീരിയൽ താരം ആലിസ് ക്രിസ്റ്റി.  വിഡിയോകളുമായി വീണ്ടും സജീവമാകുമെന്നും താരം യുട്യൂബില്‍ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി. ചാനൽ ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചപ്പോൾ ഉണ്ടായ പ്രതികരണങ്ങളും വ്യാജ പ്രചാരണങ്ങളെക്കുറിച്ചും ആലിസ് തുറന്നു പറഞ്ഞു.

ഏകദേശം രണ്ടാഴ്ച മുമ്പാണ് ആലിസിന്റെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. ഇതു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അതിയായ വേദനയുണ്ടെന്നും ആലിസ് ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അറിയിച്ചത്. എന്നാൽ ആലിസിന്റെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഭർത്താവിന്റെ മനസ്സിൽ മറ്റൊരു സ്ത്രീയാണെന്നുമുള്ള തരത്തിലാണ് ചില യുട്യൂബ് ചാനലുകൾ വാർത്ത കൊടുത്തത്. ‘ചാനൽ പോയെങ്കില്‍ വേറെ വല്ല ജോലിക്കും പോടീ’ എന്ന തരത്തിലും കമന്റുകൾ വന്നു. വ്യാജപ്രചരണവും മോശം കമന്റുകളും രൂക്ഷമായതോടെ താരം ആ വിഡിയോ നീക്കി. പിന്നീട് ഇപ്പോഴാണ് ചാനൽ വീണ്ടെടുത്തെന്ന് അറിയിച്ച് രംഗത്തെത്തിയത്. 

ADVERTISEMENT

നാലു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് ആണ് ചാനലിനുള്ളത്. ഏകദേശം 8 മാസം കഷ്ടപ്പെട്ടാണ് യുട്യൂബ് ചാനൽ വളർത്തിയെടുത്തത്. പെട്ടെന്നൊരു ദിവസം അത് നഷ്ടമാകുമ്പോൾ വേദനിക്കുന്നതു സ്വാഭാവികമാണ്. മറ്റുള്ളവർക്ക് അതു നിസാരമായിരിക്കാം. ഭർത്താവ് ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഒരുപാട് പ്രാർഥിച്ചെന്നും ആലിസ് പറഞ്ഞു.