ആനിമേഷൻ കാർട്ടൂണുകളിലൂടെ ലോകമാകെ പ്രേക്ഷകരെ സ്വന്തമാക്കിയ കാർട്ടൂൺ െനറ്റ്‌വർക്ക് ചാനൽ സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ. വാർണർ ബ്രദർ ആനിമേഷനും കാർട്ടൂൺ നെറ്റവർക്കും ലയിപ്പിക്കാൻ ഉടമകൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ കൂട്ട പിരിച്ചു വിടലുമുണ്ടായി. ഇതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനിമേഷൻ കാർട്ടൂണുകളിലൂടെ ലോകമാകെ പ്രേക്ഷകരെ സ്വന്തമാക്കിയ കാർട്ടൂൺ െനറ്റ്‌വർക്ക് ചാനൽ സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ. വാർണർ ബ്രദർ ആനിമേഷനും കാർട്ടൂൺ നെറ്റവർക്കും ലയിപ്പിക്കാൻ ഉടമകൾ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ കൂട്ട പിരിച്ചു വിടലുമുണ്ടായി. ഇതാണ് ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന ഊഹാപോഹത്തിന് വഴിവച്ചത്. എന്നാൽ സംപ്രേഷണം തുടരുമെന്നും കൂടുതൽ മികച്ച കാർട്ടൂണുകൾ പ്രേക്ഷകരിലെത്തിക്കുമെന്നും ചാനല്‍ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. 

ADVERTISEMENT

അഭ്യൂഹങ്ങൾ പ്രചരിച്ചതിനു പിന്നാലെ ആർഐപി കാർട്ടൂൺ നെറ്റ്‌വർക്ക് എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധിപ്പേർ ചാനലിനെയും അതിലെ കാർട്ടൂണുകളെയും കുറിച്ചുള്ള ഓര്‍മകൾ പങ്കുവച്ച് രംഗത്തെത്തി. ഇതോടെയാണ് വ്യക്തത വരുത്തി ചാനലിന്റെ ട്വീറ്റ് എത്തിയത്. ‘‘ഞങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ഞങ്ങൾക്ക് 30 തികയുകയാണ്. ആരാധകരെ ഞങ്ങൾ എവിടേക്കും പോകുന്നില്ല. നിങ്ങൾക്ക് പ്രിയപ്പെട്ട കാർട്ടൂണുകളുമായി എന്നത്തെയും പോലെ ഒപ്പമുണ്ടാകും’’– ട്വീറ്റിൽ പറയുന്നു.

ADVERTISEMENT

1990 കളുടെ അവസാനത്തിലും 2000 ന്റെ ആദ്യത്തിലും ജനിച്ച കുട്ടികളുടെ ഗൃഹാതുര ഓർമയാണ് കാർട്ടൂൺ നെറ്റ്‌വർക്ക്. ടോം ആൻഡ് ജെറി, ബെൻ ടെൻ, ദി പവർ പഫ് ഗേൾസ് തുടങ്ങി നിരവധി കാർട്ടൂണുകൾ സംപ്രേഷണം ചെയ്തു. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവിനെത്തുടർന്നാണ് പുതിയ പരീക്ഷണങ്ങൾക്ക് കമ്പനി തുടക്കമിടുന്നത്. ഇതിന്റെ ഭാഗമാണ് ലയനവും തുടർന്ന് പിരിച്ചു വിടലും ഉണ്ടായത്.