ഒരു പത്തിരുപത് വർഷം പിന്നിലോട്ടു പോകുക. കുട്ടികൾ സ്കൂൾ വിട്ടു വരുന്നു, യൂണിഫോം പോലും മാറ്റാതെ ടിവിക്കു മുൻപിൽ ഇരിക്കുന്നു. പിന്നെ ടോം ആൻഡ് ജെറിയും സ്കൂബി ഡൂവും ലൂണി ടൂണ്‍സും പോപ്പായിയുമെല്ലാമായി ആഘോഷമാണ്. അതിനിടെ ടിവിയിൽ പരസ്യം വരുമ്പോൾ കുളിയും ഭക്ഷണം കഴിക്കലും ഹോം വർക്ക് ചെയ്യലുമൊക്കെ നടക്കും.

ഒരു പത്തിരുപത് വർഷം പിന്നിലോട്ടു പോകുക. കുട്ടികൾ സ്കൂൾ വിട്ടു വരുന്നു, യൂണിഫോം പോലും മാറ്റാതെ ടിവിക്കു മുൻപിൽ ഇരിക്കുന്നു. പിന്നെ ടോം ആൻഡ് ജെറിയും സ്കൂബി ഡൂവും ലൂണി ടൂണ്‍സും പോപ്പായിയുമെല്ലാമായി ആഘോഷമാണ്. അതിനിടെ ടിവിയിൽ പരസ്യം വരുമ്പോൾ കുളിയും ഭക്ഷണം കഴിക്കലും ഹോം വർക്ക് ചെയ്യലുമൊക്കെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പത്തിരുപത് വർഷം പിന്നിലോട്ടു പോകുക. കുട്ടികൾ സ്കൂൾ വിട്ടു വരുന്നു, യൂണിഫോം പോലും മാറ്റാതെ ടിവിക്കു മുൻപിൽ ഇരിക്കുന്നു. പിന്നെ ടോം ആൻഡ് ജെറിയും സ്കൂബി ഡൂവും ലൂണി ടൂണ്‍സും പോപ്പായിയുമെല്ലാമായി ആഘോഷമാണ്. അതിനിടെ ടിവിയിൽ പരസ്യം വരുമ്പോൾ കുളിയും ഭക്ഷണം കഴിക്കലും ഹോം വർക്ക് ചെയ്യലുമൊക്കെ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പത്തിരുപത് വർഷം പിന്നിലോട്ടു പോകുക. കുട്ടികൾ സ്കൂൾ വിട്ടു വരുന്നു, യൂണിഫോം പോലും മാറ്റാതെ ടിവിക്കു മുൻപിൽ ഇരിക്കുന്നു. പിന്നെ ടോം ആൻഡ് ജെറിയും സ്കൂബി ഡൂവും ലൂണി ടൂണ്‍സും പോപ്പായിയുമെല്ലാമായി ആഘോഷമാണ്. അതിനിടെ ടിവിയിൽ പരസ്യം വരുമ്പോൾ കുളിയും ഭക്ഷണം കഴിക്കലും ഹോം വർക്ക് ചെയ്യലുമൊക്കെ നടക്കും. അങ്ങനെ ഉറങ്ങുന്നതുവരെ കാർട്ടൂൺ കാഴ്ചകളുടെ ലോകത്തായിരിക്കും കുട്ടിസംഘം. ഇപ്പോഴത്തെ പോലെ സ്മാർട്ട് ഫോണുകളോ ടാബ്‌ലറ്റുകളോ അത്രയങ്ങ് പ്രചരണത്തിലില്ലാതിരുന്ന കാലമായതിനാൽ 90's കിഡ്സിന്റെ നൊസ്റ്റാൾജിയ തന്നെയാണ് ഈ കാർട്ടൂണുകൾ. കാർട്ടൂണുകൾ അവരുടെ മുൻപിലെത്തിച്ച കാർട്ടൂൺ നെറ്റ്‌വർക്കാകട്ടെ, ഒരു വികാരവും. ആ ചാനൽ നിർത്തുകയാണെന്നു പെട്ടെന്നൊരു ദിവസം ‘വാർത്ത’ വന്നാൽ ഞെട്ടാതിരിക്കുമോ! ആ ഞെട്ടൽ വലിയ ചർച്ചയായും മാറി. സത്യത്തില്‍ കാർട്ടൂൺ നെറ്റ്‌വർക്ക് പ്രവർത്തനം നിർത്തുകയാണോ? എന്താണ് ഈ പ്രചാരണത്തിനു പിന്നിലെ സത്യം? ആരാധകരെ രോഷാകുലരാക്കുന്ന എന്തു നീക്കമാണ് കാർട്ടൂൺ നെറ്റ്‌വർക്കിന്റെ ഉടമസ്ഥരായ വാർണർ ബ്രോസിന്റെ ഭാഗത്തുനിന്നുണ്ടായത്? ‘ബാറ്റ് ഗേൾ’ എന്ന കഥാപാത്രത്തിന് ഈ വിവാദവുമായി എന്താണു ബന്ധം? കാർട്ടൂൺ നെറ്റ്‌വർക്കിന്റെ ആരംഭം മുതലുള്ള വിശേഷങ്ങളുമായി ഒരു വിശകലനം...

കാർട്ടൂൺ നെറ്റ്‌വർക്ക് ഇനിയില്ല, ആർഐപി കാർട്ടൂൺ നെറ്റ്‌വർക്ക് (#RIPCartoonNetwork) എന്നിങ്ങനെയുള്ള പ്രചരണവും ഹാഷ്ടാഗുകളും ട്വിറ്ററില്‍ വളരെ വേഗമാണ് അടുത്തിടെ ട്രെൻഡിങ്ങായത്. അതോടൊപ്പം, പലരും ഓർമകൾ പങ്കുവച്ചും അവരുടെ കുട്ടിക്കാലം മനോഹരമാക്കിയ ചാനൽ ഓർമയാകുന്നുവെന്ന വിഷമം പങ്കുവച്ചും ഈ ‘വാർത്ത’യെ എല്ലാവരിലേക്കും എത്തിച്ചു. പക്ഷേ എന്തായിരുന്നു സത്യം?

ആർഐപി കാർട്ടൂൺ നെറ്റ്‌വർക്ക് എന്ന ഹാഷ്ടാഗോടെ പ്രചരിച്ച ട്രോളുകൾ. കടപ്പാട്: twitter/trolldcompany
ADVERTISEMENT

കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും വാർണർ ബ്രോസും ലയിക്കുന്നു എന്ന വിവരം വാർണർ ബ്രദേഴ്സ് കമ്പനി പുറത്തുവിട്ടതോടെയാണ് കാർട്ടൂൺ നെറ്റ്‌വർക്ക് ഇനിയില്ല എന്ന നിഗമനത്തിലേക്ക് ചിലരെത്തിയത്. ആനിമേഷൻ ഡിവിഷനിലും സ്ക്രിപ്റ്റഡ്, അൺസ്ക്രിപ്റ്റഡ് ഡിവിഷനിലുമായി ജോലി ചെയ്യുന്ന 82 തൊഴിലാളികളെ വാർണർ ബ്രോസ് പിരിച്ചുവിട്ടതും 2021–ലെ നീൽസൻ ഡേറ്റ പ്രകാരം കാർട്ടൂൺ നെറ്റ്‌വർക്കിന്റെ കാഴ്ചക്കാരിൽ 26% ഇടിവ് വന്നതുമെല്ലാം ഈ നിഗമനം ആളിക്കത്താനുള്ള ഇന്ധനവും പകർന്നു. 

∙ വാർണർ ബ്രോസിനു പറയാനുള്ളത്...

സ്റ്റുഡിയോയെയും പലരുടെ ജോലിയെയും ബാധിക്കുന്ന കാര്യങ്ങളാണ് ആവശ്യമില്ലാതെ ഇത്തരത്തില്‍ ചർച്ച ചെയ്ത് സെൻസേഷനലാക്കുന്നതെന്നാണ് കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയുടെ ആർട്ട് ഡയറക്ടർ ഡേവിഡ് ഡിപാസ്ക്വാലെ ട്വിറ്ററിൽ കുറിച്ചത്. രണ്ട് സ്റ്റുഡിയോയും ഒന്നിച്ചു ചേർന്നുവെന്ന വാർത്ത സത്യമാണ്. എന്നാൽ രണ്ടും രണ്ട് വ്യത്യസ്ത ലേബലായിത്തന്നെ പ്രവർത്തിക്കാനാണു തീരുമാനം. രണ്ട് സ്റ്റുഡിയോയുടെയും പ്രൊഡക്‌ഷൻ ടീമും ഡവലപ്മെന്റ് ടീമും ഒന്നായിരിക്കും. വാർണർ ബ്രോസിന്റെ ഉടമസ്ഥതയിലുള്ള മൂന്നാമത്തെ സ്റ്റുഡിയോയ ഹന്നാ–ബാർബറയും വ്യത്യസ്ത ലേബലായി തുടരും. ഇപ്പോഴുള്ളതു പോലെ മൂന്നു സ്റ്റുഡിയോകളെയും നയിക്കുക സ്റ്റുഡിയോ പ്രസിഡന്റായ സാം റജിസ്റ്റർ തന്നെയായിരിക്കും. 

∙ കാർട്ടൂൺ നെറ്റ്‌വർക്ക് ഇനിയുണ്ടോ? 

ADVERTISEMENT

ഒറ്റ വാക്കിൽ പറ‍ഞ്ഞാൽ, കാർട്ടൂൺ നെറ്റ്‌വർക്ക് ഇനിയുമുണ്ട്. പിന്നെങ്ങിനെയാണ് ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടത്? അതന്വേഷിച്ചു ചെന്നാൽ എച്ച്ബിഒ മാക്സിന്റെ വാതിൽക്കൽ വന്നു നിൽക്കും നാം. വാർണര്‍ ബ്രോസിനു കീഴിലാണ് എച്ച്ബിഒ മാക്സ്. മുപ്പതോളം ആനിമേഷൻ സിനിമകൾ അടുത്തിടെ മാക്സിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ വാർണർ ബ്രോസ് സിഇഒ ഡേവിഡ് സസ്‌ലാവ് എന്തു ചെയ്തെന്നോ, ആ സിനിമകളെല്ലാം മാക്സിൽനിന്ന് ഒഴിവാക്കി. അതോടെ ആനിമേഷൻ പ്രേമികൾ സസ്‌ലാവിനും വാർണർ ബ്രോസിനുമെതിരെ തിരിഞ്ഞു.

കാർട്ടൂണ്‍ നെറ്റ്‌വർക്ക് കഥാപാത്രങ്ങൾക്കൊപ്പം കുട്ടികൾ. മുംബൈയില്‍നിന്നുള്ള 2005ലെ ദൃശ്യം. ചിത്രം: AFP PHOTO/Indranil MUKHERJEE

കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയെ വാർണർ ബ്രോസ് ഏറ്റെടുക്കാൻ പോകുകയാണെന്ന് അറിഞ്ഞതോടെ മാക്സിന്റെ അനുഭവം ആനിമേഷൻ ആരാധകർ ഓർത്തു പോയിക്കാണണം. മാക്സിൽ വരാനിരുന്ന ‘ബാറ്റ് ഗേൾ’ എന്ന സിനിമ തന്നെ വാർണർ ബ്രോസ് ഇടപെട്ട് നിർത്തിവയ്പിച്ചിരുന്നു. മാത്രവുമല്ല, ഡിസ്കവറി പ്ലസിലെ ജീവനക്കാരെ നിലനിർത്താന്‍ മാക്സിൽനിന്ന് 14 ശതമാനത്തോളം പുറത്താക്കുകയും ചെയ്തു. ഇതെല്ലാംകൊണ്ടുതന്നെ അതിവേഗം ‘ആർഐപികാർട്ടൂണ്‍നെറ്റ്‍വർക്ക്’ എന്ന ഹാഷ്ടാഗും പ്രചരിക്കപ്പെട്ടു. 

വാർണർ ബ്രോസും കാർട്ടൂൺ നെറ്റ്‌വർക്കും ലയിക്കുന്നതു വഴി, കുറേ ജോലിക്കാരെ പിരിച്ചുവിട്ട് അത്തരത്തിൽ കമ്പനിക്ക് പണം ലാഭിക്കാനാകുമെന്നാണ് ഒരു വിഭാഗത്തിന്റെ നിരീക്ഷണം. എന്നാൽ തന്ത്രപരമായ ഒരു പുനഃക്രമീകരണം എന്നതിലുപരിയായി, കാർട്ടൂൺ നെറ്റ്‌വർക്കിന്റെ സംപ്രേക്ഷണം നിർത്തിവയ്ക്കാനുള്ള പരിപാടിയൊന്നും വാർണർ ബ്രോസിനില്ലെന്നാണ് മേഖലയിലെ നിരീക്ഷകർ പറയുന്നത്. അപ്പോഴും കാർട്ടൂൺ നെറ്റ്‌വർക്കിന്റെ ഭാവി എന്താകുമെന്ന ചോദ്യം ചിലരെങ്കിലും ആശങ്കയോടെ പങ്കുവയ്ക്കുന്നുണ്ട്.

∙ ബാറ്റ് ഗേളിന്റെ ശാപം?

ADVERTISEMENT

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആരാധകരെ നിരാശയിലാഴ്ത്തിയ ആ വാർത്തയെത്തിയത്. വാർണർ ബ്രോസിന്റെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ എച്ച്ബിഒ മാക്സിൽ ‘ബാറ്റ് ഗേളിന്റെ’ റിലീസ് ഉണ്ടാകില്ല. മാക്സിൽ എക്സ്ക്ലുസിവായി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ്. ഏകദേശം 720 കോടിയോളം രൂപയായിരുന്നു ചെലവ്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്‌ഷനും പ്രമോഷനും വരെ ആരംഭിച്ച സമയത്തായിരുന്നു വാർണർ ബ്രോസിന്റെ തീരുമാനം. ചിത്രം പുറത്തിറങ്ങുകയാണെങ്കിൽ അതു കമ്പനിക്ക് വലിയ ചീത്തപ്പേരു സമ്മാനിക്കുമെന്ന് കരുതിയാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. പക്ഷേ ആരാധകർക്കു വിശ്വസിക്കാൻ പോന്ന ഒരു മറുപടി ആയിരുന്നില്ല അത്.

ഒന്നാമത്തെ കാരണം ചിത്രത്തിന്റെ സംവിധായകർതന്നെ. ആദിൽ എൽ അർബി–ബിലാൽ ഫല്ലാ കൂട്ടുകെട്ടിന്റെയായിരുന്നു ‘ബാറ്റ് ഗേൾ’. വാർണർ ബ്രോസിനു കീഴിൽത്തന്നെയുള്ള ഡിസി ഫിലിംസിനു വേണ്ടിയായിരുന്നു ചിത്രം തയാറാക്കിയത്. 2020ലിറങ്ങിയ ‘ബാഡ് ബോയ്സ് ഫോർ ലൈഫ്’ ഉൾപ്പെടെയുള്ള ഹിറ്റുകൾ സൃഷ്ടിച്ച ഈ സംവിധായകര്‍ ബാറ്റ് ഗേളിനെ ഒരു ഫ്ലോപ്പാക്കില്ലെന്നത് ആരാധകർ ഉറപ്പായിരുന്നു. ഡിസ്നി പ്ലസിനു വേണ്ടി മിസ്.മാർവൽ ഒരുക്കിയതിന്റെ മുൻപരിചയവും ഇരുവർക്കുമുണ്ടായിരുന്നു. ലെസ്‌ലി ഗ്രേസ് ഉൾപ്പെടെയുള്ള താരനിരയും ബാറ്റ് ഗേളിനു പിന്തുണയായുണ്ടായിരുന്നു. 

ആർഐപി കാർട്ടൂൺ നെറ്റ്‌വർക്ക് എന്ന ഹാഷ്ടാഗോടെ പ്രചരിച്ച ചിത്രങ്ങളിലൊന്ന്.

വിഷ്വൽ എഫക്ടുകൾ പൂർത്തിയാക്കുന്നതിനു മുൻപേ ചില പ്രേക്ഷകർക്കു മാത്രമായി സിനിമ കാണിച്ചുള്ള ഓഡിയൻസ് ടെസ്റ്റിലും ബാറ്റ് ഗേളിനെപ്പറ്റി ആരും മോശം പറഞ്ഞില്ല. അതേസമയം, ഡിസിക്കു കീഴിലെ എല്ലാ സിനിമയും തിയറ്റർ റിലീസിനു പ്രാപ്തമാകുന്ന വിധം ഗുണമേന്മയുള്ളതായിരിക്കണമെന്ന സിഇഒ സസ്‌ലാവിന്റെ പിടിവാശിയാണ് തിരിച്ചടിച്ചതെന്നു പറയുന്നവരുമേറെ. തിയറ്റർ റിലീസിനാവശ്യമായ വിധത്തിലുള്ള ബജറ്റായിരുന്നില്ല ബാറ്റ് ഗേളിന്. അതിനാൽത്തന്നെ, അധികം പണം ചെലവാക്കാതെ ‘ചിത്രം പെട്ടെന്നുതന്നെ നിർത്തിക്കോ’ എന്നു പറഞ്ഞവസാനിപ്പിക്കുകയായിരുന്നത്രേ സസ്‌ലാവ്.

വാർണർ ബ്രോസിന്റെ മുൻ സിഇഒ ജേസൻ കിലർ കോവിഡ് മഹാമാരിക്കാലത്ത് കൊണ്ടു വന്ന പല മാറ്റങ്ങളും സസ്‌ലാവ് അട്ടിമറിച്ചിട്ടുണ്ട്. തിയറ്ററുകൾ ഇനി എന്നു തുറക്കുമെന്ന് അറിയാത്ത വിധം അടഞ്ഞതോടെ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലെ സബ്സ്ക്രൈബർമാരുടെ എണ്ണം കൂട്ടാനായിരുന്നു ജേസന്റെ ശ്രമം. അതിന്റെ ഭാഗമായി ഡ്യൂൺ, ദ് മാട്രിക്സ് റിസറക്‌ഷൻസ് എന്നീ ചിത്രങ്ങൾ വരെ അദ്ദേഹം മാക്സിൽ റിലീസ് ചെയ്തു. എന്നാൽ മഹാമാരിക്കാലം കഴിഞ്ഞെത്തിയ സസ്‌ലാവ്, ജേസന്റെ നേർവിപരീതമായാണു പ്രവർത്തിക്കുന്നത്. മാക്സിനേക്കാൾ തിയറ്റർ റിലീസാണ് വരുമാന വർധനയ്ക്കുള്ള വഴിയായി അദ്ദേഹം കാണുന്നത്. അതിന്റെ ബലിയാടാകുകയായിരുന്നു ബാറ്റ് ഗേൾ എന്നും ആരാധകർ പറയുന്നു. 

ബാറ്റ് ഗേൾ സിനിമയിൽനിന്ന്. ചിത്രം: Warner Bros.

എന്തായാലും ബാറ്റ് ഗേള്‍ പുറത്തിറക്കാതെ പെട്ടിയിലടച്ചതോടെ തുടങ്ങിയതാണ് വാർണർ ബ്രോസിന്റെ ‘കഷ്ടകാലം’. വിപണിയിലെ തിരിച്ചടിയല്ല, മറിച്ച് ആരാധകരുടെ ആക്രമണമായിരുന്നു പ്രശ്നം. വാർണർ ബ്രോസിന്റെ പല ചിത്രങ്ങളും ഈ ആരാധകരോഷത്തിന്റെ ചൂടറിഞ്ഞു. ഒടുവിൽ കാർട്ടൂൺ നെറ്റ്‌വർക്കിനെ ‘കൊലപ്പെടുത്തിത്തന്നെ’ ആരാധകർ രോഷം തീർത്തു. ‘ഇല്ല, ഞങ്ങൾ മരിച്ചിട്ടില്ല. ഞങ്ങൾക്ക് 30 വയസ്സ് തികഞ്ഞിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് ഈയവസരത്തിൽ പറയാനുള്ളത്’ എന്നു വരെ കാർട്ടൂൺ നെറ്റ്‌വർക്കിനു പറയേണ്ടി വന്നു.

∙ എങ്ങനെ തുടങ്ങി കാർട്ടൂൺ വിപ്ലവം?

ആദ്യത്തെ 24 മണിക്കൂർ വാർത്താ ചാനലായ കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സിഎൻഎൻ) സ്ഥാപിച്ച ടെഡ് ടേണറിൽനിന്നാണ്, കുട്ടികൾക്കു വേണ്ടിയുള്ള കാർട്ടൂൺ നെറ്റ്‌വർക്കിന്റെയും തുടക്കം എന്നതാണു കൗതുകകരം. 1980കളിലാണ് ടേണർ, എംജിഎം സ്റ്റുഡിയോസിനെ ഏറ്റെടുക്കുന്നത്. രണ്ടര മാസത്തിനു ശേഷം പഴയ ഉടമകൾക്കുതന്നെ അദ്ദേഹത്തിന് എംജിഎം നൽകേണ്ടി വന്നു. ഉടമസ്ഥാവകാശം കൈവിട്ടു പോയെങ്കിലും, അതിനോടകം ടേണർ വലിയൊരു ‘നിധി’ സ്വന്തമാക്കിയിരുന്നു. 1986 മേയ് മാസത്തിനു മുന്നോടിയായി എംജിഎം നിർമിച്ച സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും ആനിമേഷന്റെയും ശേഖരമായിരുന്നു അത്. ഈ സിനിമകളും പരിപാടികളും പ്രദർശിപ്പിക്കാനായി 1988 ഒക്ടോബർ മൂന്നിന് അദ്ദേഹം ടേണർ നെറ്റ്‌വർക്ക് ടെലിവിഷൻ ചാനലിനു തുടക്കമിട്ടു. 

ഒട്ടേറെ പ്രേക്ഷകരാണ് എംജിഎം കാഴ്ചകൾ കാണാൻ ചാനലിനു മുന്നിലെത്തിയത്. അതോടെ ടേണറിനു മുന്നിൽ പുതിയൊരു ബിസിനസിന്റെ ഐഡിയ പൊട്ടി. 1991ൽ ഹന്ന–ബാർബറ ആനിമേഷന്‍ സ്റ്റുഡിയോ ഏറ്റെടുക്കാൻ ടേണർ ഉത്സാഹം കാണിച്ചതിനു പിന്നിലും മറ്റൊന്നായിരുന്നില്ല. കാർട്ടൂണായിരുന്നു ഹന്ന–ബാർബറയുടെ ‘മെയിൻ’. 32 കോടി ഡോളർ മുടക്കിയായിരുന്നു ആ ഏറ്റെടുക്കൽ. യൂണിവേഴ്സൽ സ്റ്റുഡിയോ വരെ അന്തംവിട്ടു പോയി, എന്താണ് ടേണറിന്റെ മനസ്സിലെന്നോർത്ത്. വൈകാതെ ലോകത്തിന് ആ ഉത്തരം ലഭിച്ചു. അതായിരുന്നു 1992 ഫെബ്രുവരി 18ന് തുടക്കമിട്ട കാർട്ടൂൺ നെറ്റ്‌വർക്ക് ചാനൽ. എത്ര പ്രദർശിപ്പിച്ചാലും തീരാത്തത്ര ആനിമേഷൻ പരിപാടികളായിരുന്നു അക്കാലത്ത് ചാനലിന്റെ കൈവശമുണ്ടായിരുന്നത്. 

കാർട്ടൂൺ നെറ്റ്‌വർക്കിന്റെ 30–ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് പ്രചരിച്ച ചിത്രം.

അര മണിക്കൂർ, ഒരു മണിക്കൂർ ഷോകളായിട്ടായിരുന്നു കാർട്ടൂൺ നെറ്റ്‌വർക്കിൽ പരിപാടികളെത്തിയത്. ടോം ആൻഡ് ജെറി കുസൃതികൾ ഉൾപ്പെടെ വന്നതോടെ കുട്ടികൾ മാത്രമല്ല, മുതിർന്നവരും കാർട്ടൂൺ നെറ്റ്‌വർക്കിന്റെ ആരാധകരായി. 1996ൽ ടേണർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ ടൈം വാണർ ഏറ്റെടുത്തു. അതോടെ വാർണർ ബ്രോസിന്റെ വമ്പൻ കാർട്ടൂൺ ലൈബ്രറിയും കാർട്ടൂൺ നെറ്റ്‌വർക്കിലേക്കെത്തി. 1950 മുതലുള്ള കഥാപാത്രങ്ങളും ചാനലിനു സ്വന്തമായി. വൈകാതെ കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോസ് എന്നായി കമ്പനിയുടെ പേര്. മാത്രവുമല്ല, ഹന്ന–ബാർബറ പ്രൊഡക്‌ഷൻസിന്റെ പ്രവർത്തനം മുഴുവൻ പുതിയ കാർട്ടൂൺ കഥാപാത്രങ്ങൾ നിര്‍മിക്കാനായി വിനിയോഗിക്കുകയും ചെയ്തു. അതോടെയാണ് വിന്റേജ് കാലത്തെ കഥാപാത്രങ്ങൾക്കൊപ്പം ന്യൂജെൻ കഥാപാത്രങ്ങളും കുട്ടികൾക്കു മുന്നിലെത്തി, ഇന്നു കാണുന്ന വിധത്തിലേക്കു ചാനൽക്കാഴ്ചകൾ മാറിയത്.

English Summary: Is Cartoon Network Moving Towards an End? What is the Fact?