കുതിച്ചുയരുന്ന ബോൾ. അതിലേക്ക് കണ്ണുംനട്ട് ആയിരങ്ങൾ ദിവസവും പണം വാരിയെറിയുന്നു. ലോകകപ്പ് അല്ല. ഈ പന്തിന് പിന്നാലെ പായുന്നത് 32 രാജ്യങ്ങളുമല്ല. യുഎസിലെ 48 സംസ്ഥാനങ്ങളിലുള്ളവരാണ്. പവർബോൾ ലോട്ടറിയുടെ പേരിൽ മാത്രമല്ല ബോൾ. നറുക്കെടുപ്പ് നടത്താൻ ഉപയോഗിക്കുന്നതും ബോളുകളാണ്. സംഗതി നമ്മുടെ ലോട്ടറി പോലെ തന്നെയാണെങ്കിലും സമ്മാനത്തുക വളരെ കൂടുതലാണ്. പ്രാഥമിക ഘട്ടത്തിൽ 1 മില്യൻ ഡോളർ നേടാനാണ് സാധ്യതയെങ്കിലും ജാക്പോട്ട് വിജയിയെ ലഭിക്കും വരെ പെരുകുന്ന സമ്മാന ഘടന കാരണം എത്ര ഉയർന്ന തുകയും നേടാൻ പവർ ബോൾ ലോട്ടറിയിൽ സാധ്യതയുണ്ട്.

കുതിച്ചുയരുന്ന ബോൾ. അതിലേക്ക് കണ്ണുംനട്ട് ആയിരങ്ങൾ ദിവസവും പണം വാരിയെറിയുന്നു. ലോകകപ്പ് അല്ല. ഈ പന്തിന് പിന്നാലെ പായുന്നത് 32 രാജ്യങ്ങളുമല്ല. യുഎസിലെ 48 സംസ്ഥാനങ്ങളിലുള്ളവരാണ്. പവർബോൾ ലോട്ടറിയുടെ പേരിൽ മാത്രമല്ല ബോൾ. നറുക്കെടുപ്പ് നടത്താൻ ഉപയോഗിക്കുന്നതും ബോളുകളാണ്. സംഗതി നമ്മുടെ ലോട്ടറി പോലെ തന്നെയാണെങ്കിലും സമ്മാനത്തുക വളരെ കൂടുതലാണ്. പ്രാഥമിക ഘട്ടത്തിൽ 1 മില്യൻ ഡോളർ നേടാനാണ് സാധ്യതയെങ്കിലും ജാക്പോട്ട് വിജയിയെ ലഭിക്കും വരെ പെരുകുന്ന സമ്മാന ഘടന കാരണം എത്ര ഉയർന്ന തുകയും നേടാൻ പവർ ബോൾ ലോട്ടറിയിൽ സാധ്യതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുതിച്ചുയരുന്ന ബോൾ. അതിലേക്ക് കണ്ണുംനട്ട് ആയിരങ്ങൾ ദിവസവും പണം വാരിയെറിയുന്നു. ലോകകപ്പ് അല്ല. ഈ പന്തിന് പിന്നാലെ പായുന്നത് 32 രാജ്യങ്ങളുമല്ല. യുഎസിലെ 48 സംസ്ഥാനങ്ങളിലുള്ളവരാണ്. പവർബോൾ ലോട്ടറിയുടെ പേരിൽ മാത്രമല്ല ബോൾ. നറുക്കെടുപ്പ് നടത്താൻ ഉപയോഗിക്കുന്നതും ബോളുകളാണ്. സംഗതി നമ്മുടെ ലോട്ടറി പോലെ തന്നെയാണെങ്കിലും സമ്മാനത്തുക വളരെ കൂടുതലാണ്. പ്രാഥമിക ഘട്ടത്തിൽ 1 മില്യൻ ഡോളർ നേടാനാണ് സാധ്യതയെങ്കിലും ജാക്പോട്ട് വിജയിയെ ലഭിക്കും വരെ പെരുകുന്ന സമ്മാന ഘടന കാരണം എത്ര ഉയർന്ന തുകയും നേടാൻ പവർ ബോൾ ലോട്ടറിയിൽ സാധ്യതയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

16600 കോടിയിലധികം രൂപ. ഒറ്റ രാത്രി വെളുക്കുമ്പോൾ ഇത്ര വലിയ തുകയുടെ ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? കളിയല്ല. യുഎസിൽ നവംബർ ആദ്യവാരം നടന്ന ലോട്ടറി നറുക്കെടുപ്പിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തുക സമ്മാനമായി അടിച്ചത്. 2.04 ബില്യൻ. രൂപയുടെ മൂല്യത്തിൽ ആണെങ്കിൽ 1,66,90,87,20,000 രൂപ. പവർ ബോൾ ലോട്ടറി എന്ന യുഎസ് ലോട്ടറിയിലാണ് ഈ പുതിയ റെക്കോർഡ് തുക സമ്മാനമായി അടിച്ചത്. സമ്മാന ഘടനയും നികുതിയുമൊക്കെ കിഴിച്ച് ജേതാവിന്റെ കയ്യിൽ എത്തുന്നത് മൂന്നിലൊന്നു തുകയിൽ താഴെയാണ്. ഏകദേശം 628 മില്യൻ ഡോളർ. അയ്യായിരം കോടിയിലധികം രൂപ. ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യക്കുറിയുടെ കഥയറിയാം.

എന്താണ് പവർ ബോൾ ലോട്ടറി? ആരാണ് ഇതിന്റെ നടത്തിപ്പുകാർ? ഏതു രാജ്യക്കാർക്ക് ഇതിൽ പങ്കാളികളാകാം? ചെലവ് എന്താണ്? ലോകം ഗൂഗിളിൽ തിരഞ്ഞ കാര്യങ്ങളിൽ ഈ ചോദ്യങ്ങൾ ആണ് കൂടുതലും.

ADVERTISEMENT

കുതിച്ചുയരുന്ന ബോൾ. അതിലേക്ക് കണ്ണുംനട്ട് ആയിരങ്ങൾ ദിവസവും പണം വാരിയെറിയുന്നു. ലോകകപ്പ് അല്ല. ഈ പന്തിന് പിന്നാലെ പായുന്നത് 32 രാജ്യങ്ങളുമല്ല. യുഎസിലെ 48 സംസ്ഥാനങ്ങളിലുള്ളവരാണ്. പവർബോൾ ലോട്ടറിയുടെ പേരിൽ മാത്രമല്ല ബോൾ. നറുക്കെടുപ്പ് നടത്താൻ ഉപയോഗിക്കുന്നതും ബോളുകളാണ്. സംഗതി നമ്മുടെ ലോട്ടറി പോലെ തന്നെയാണെങ്കിലും സമ്മാനത്തുക വളരെ കൂടുതലാണ്. പ്രാഥമിക ഘട്ടത്തിൽ 1 മില്യൻ ഡോളർ നേടാനാണ് സാധ്യതയെങ്കിലും ജാക്പോട്ട് വിജയിയെ ലഭിക്കും വരെ പെരുകുന്ന സമ്മാന ഘടന കാരണം എത്ര ഉയർന്ന തുകയും നേടാൻ പവർ ബോൾ ലോട്ടറിയിൽ സാധ്യതയുണ്ട്.

നവംബറിലെ റെക്കോർഡ് ജേതാവ് കലിഫോർണിയയിൽ നിന്ന് ലോട്ടറി എടുത്തയാളാണ്. ഇയാൾ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അധികകാലം ഒളിച്ചിരിക്കാൻ അദ്ദേഹത്തിന് കഴിയില്ല. കലിഫോർണിയയിലെ ലോട്ടറി നിയമത്തിന്റെ പ്രത്യേകതയാണ് കാരണം. അറിയാം പവർ ബോൾ ലോട്ടറിയുടെ കഥ..

∙ എന്താണ് പവർ ബോൾ ലോട്ടറി?

അമേരിക്കയിൽ ഏറ്റവുമധികം പേർ ഭാഗ്യം പരീക്ഷിക്കുന്ന ലോട്ടറിയാണ് പവർ ബോൾ. 1992ൽ ആണ് ആരംഭിച്ചത്. മില്യണയർ ആകാം എന്ന പരസ്യവാചകത്തോടെ ആരംഭിച്ച ലോട്ടറിയിൽ നിന്നുള്ള വരുമാനം നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്നായിരുന്നു പ്രഖ്യാപനം. 30 വർഷത്തിലെ ആ ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനമാണ് നംവബർ ആദ്യം നറുക്കെടുക്കപ്പെട്ട 2.04 ബില്യൻ ഡോളർ തുകയുടേത്. ഇത് നേടിയത് ഒറ്റ ടിക്കറ്റിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്.

കലിഫോർണിയയിലെ സ്റ്റോറിൽ ബോക്സിനുള്ളിലുള്ള ലോട്ടറി ബോളുകൾ (AFP)
ADVERTISEMENT

92ൽ ലോട്ടറി ആരംഭിക്കുമ്പോൾ യുഎസിലെ 15 സ്റ്റേറ്റുകളായിരുന്നു ലോട്ടറി നടത്തിപ്പിൽ ചേർന്നത്. അതിൽ പിന്നീട് ഓരോ സംസ്ഥാനങ്ങളായി ചേരുകയായിരുന്നു. നിലവിൽ 48 സംസ്ഥാനങ്ങൾ പവർ ബോൾ ലോട്ടറിയുടെ ഭാഗമാണ്. മൾട്ടി സ്റ്റേറ്റ് ലോട്ടറി അസോസിയേഷൻ (എംയു‌എസ്എൽ) ആണ് ലോട്ടറിയുടെ നടത്തിപ്പുകാർ. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വിവിധ സംസ്ഥാനങ്ങളിലെ സംയുക്ത സമിതിയാണിത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ സംയോജിത കൂട്ടായ്മയാണിത്. ഇതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് രാജ്യത്ത് വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് രീതി. 20 മില്യൻ ആണ് ലോട്ടറിയുടെ മിനിമം സമ്മാനത്തുക.

1988ൽ യുഎസിൽ ഉണ്ടായിരുന്ന ലോട്ടോ അമേരിക്ക എന്ന ലോട്ടറി കമ്പനിയാണ് പിന്നീട് പവർ ബോൾ ആയതി മാറിയത്. ഡോ.എഡ്വാർഡ് ജെ.സ്റ്റാനെക് ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവും ആദ്യ പ്രസിഡന്റും. സ്റ്റീവ് കപുറ്റോയുമായി ചേർന്നാണ് പവർ ബോൾ വികസിപ്പിച്ചത്.

∙ ചരിത്രം വഴി മാറി

2 ഡ്രമ്മുകളിൽ നിറയെ ബോളുകൾ. ഈ ബോളുകൾ ഉപയോഗിച്ചാണ് നറുക്കെടുപ്പ്. ചരിത്രത്തിൽ ഇത്തരമൊരു ആശയം ആദ്യമായിട്ടായിരുന്നു. വിജയത്തിലേക്കുള്ള വെല്ലുവിളി കൂട്ടുന്നതോടെ മത്സരം ചൂടു പിടിക്കുമെന്നതായിരുന്നു ഇതിനു പിന്നിലെ ആശയം. ജാക്പോട്ട് നേടാനുള്ള സാധ്യത, സമ്മാനത്തുകയിലെ ഏറ്റക്കുറച്ചിലുകൾക്കുള്ള സാധ്യത ഇങ്ങനെ പല ഘടകങ്ങളായിരുന്നു ഇത്തരമൊരു ആശയത്തിലേക്കു നയിച്ചത്. സ്ക്രീൻ സ്പേസ് സ്റ്റുഡിയോയിൽ ആഘോഷപൂർവം ലൈവ് ഷോയായിട്ടായിരുന്നു നറുക്കെടുപ്പ്. പ്രശസ്തനായ റേഡിയോ അവതാരകൻ മൈക് പേസ് ആയിരുന്നു നറുക്കെടുപ്പിന്റെ അവതാരകൻ. ആകെ ഒരു കളർഫുൾ പരിപാടി. മില്യൻ ഡോളർ സമ്മാനത്തുക ഓഫർ. ആരും ആശിക്കുന്ന മോഹ സമ്മാനത്തിനായി പോരാട്ടം. ജാക്പോട്ട് തുകയുടെ സാധ്യത വേറെയും. 2012ൽ ഇത് 40 മില്യൻ ആയി ഉയർത്തി. ഓരോ സംസ്ഥാനവും എംയുഎസ്എല്ലിന്റെ ഭാഗമാകുന്തോറും വിജയസാധ്യതയിലും മാറ്റങ്ങളുണ്ടായി. മത്സര ഘടനയിലും പലകുറി മാറ്റങ്ങൾ വരുത്തി പവർ ബോൾ പുതുമ നിലനിർത്തി. 2015ലെ മാറ്റത്തിൽ ഓരോ ഡ്രമ്മിലെയും ബോളുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി. ഒരു ഡ്രമ്മിൽ 69 ബോളുകളായി ഉയർത്തിയപ്പോൾ രണ്ടാമത്തേതിൽ 26 ആയി കുറച്ചു. ഇതോടെ 1: 2,922,01,338 എന്നതായി ജാക്പോട്ട് നേടാനുള്ള സാധ്യത. ഇരുപതു കോടിയിൽ ഒരാൾ. ജാക്പോട്ട് തുക ഉയരും എന്നതായിരുന്നു ഇതിന്റെ നേട്ടം. മൂന്നു മാസത്തിനകം അക്കാലത്തെ ഏറ്റവും വലിയ സമ്മാനത്തുകയും ജാക്പോട്ട് ആയി അടിച്ചു.1.5 ബില്യൻ. ഓരോ നറുക്കെടുപ്പിലും ജാക്പോട്ട് ജേതാക്കളില്ലാതെ വന്നതോടെ ഈ സമ്മാനത്തുക പെരുകിയാണ് 20 നറുക്കെടുപ്പിനു ശേഷം 1.5 ബില്യൻ എന്ന തുകയിൽ എത്തിയത്. ഈ സമ്മാന നേട്ടം പവർ ബോൾ ലോട്ടറിയുടെ ആരാധകരെ വർധിപ്പിച്ചു. ഇതിന്റെ ഒടുവിലത്തെ നേട്ടമാണ് നവംബറിലെ 2.04 ബില്യൻ ജാക്പോട്ട്.

ന്യൂയോർക്കിലെ ഷോപ്പിൽനിന്നു പവർബോൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്നവർ Kena Betancur/Getty Images/AFP
ADVERTISEMENT

∙ മത്സരക്രമം ഇങ്ങനെ

ചുമ്മാ ടിക്കറ്റ് എടുത്ത് കയ്യിൽ വച്ചാൽ പോരാ പവർ ബോൾ ലോട്ടറിയിൽ. ഓരോ നമ്പറും തിരഞ്ഞെടുത്ത് 6 എണ്ണത്തിന്റെ സെറ്റ് നമ്പർ ആക്കണം. 2 ഡോളർ ആണ് ചുരുങ്ങിയ തുക. ഓരോ കളിയിലും 69 നമ്പറുകളിൽ നിന്ന് 5 നമ്പറും(വെള്ള ബോളുകൾ), 26 നമ്പറുകളിൽ നിന്ന് ഒരു ബോളും(ചുവപ്പ്) തിരഞ്ഞെടുക്കണം. ഈ നമ്പർ വെളുത്ത ബോൾ നമ്പറിൽ ഉള്ള സമാന നമ്പറുമാകാം. നമ്പറുകൾ ഓരോന്നും നമുക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതല്ലെങ്കിൽ കംപ്യൂട്ടർ സഹായത്തോടെ ഈസി പിക് രീതിയിൽ തിരഞ്ഞെടുക്കാം. രണ്ടു ഡ്രമ്മമിലുമായിട്ടാണ് നറുക്കെടുപ്പ്. 5 വെളുത്ത ബോളുകളും ഒരു ചുവന്ന ബോളുമാണ് ഓട്ടമേറ്റഡ് രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്നത്. 5 വെളുത്ത ബോളുകളും ചുവന്ന ബോളുമായി പൊരുത്തപ്പെടുമ്പോഴാണ് ജാക്പോട്ട് ആയ 40 മില്യൻ ലഭിക്കുക. ഇത് എല്ലാ നറുക്കെടുപ്പിലും സംഭവിക്കാറില്ല. ജാക്പോട്ട് ജേതാവ് ഇല്ലാത്ത നറുക്കെടുപ്പിലെ തുകയോടൊപ്പം കുറഞ്ഞത് 10 മില്യൻ ചേർക്കും. അടുത്ത ജാക് പോട്ട് ജേതാവിനെ കണ്ടെത്തും വരെ തുക പെരുകിക്കൊണ്ടിരിക്കും. ഇതിന് പരിധി നിശ്ചയിച്ചിട്ടില്ല. പവർ പ്ലേ എന്ന ആഡ് ഓൺ ഗെയിം കൂടി ചേർന്ന ടിക്കറ്റ് ആണെങ്കിൽ ഇരട്ടി മുതൽ 10 ഇരട്ടിവരെ സമ്മാനത്തുക വർധിക്കുകയും ചെയ്യും. അങ്ങനെയാണ് 2.04 ബില്യൻ എന്ന സ്വപ്ന നമ്പറിലേക്ക് ജാക്പോട്ട് മൂല്യം അടുത്തിടെ ഉയർന്നത്. അന്നത്തെ നറുക്കെടുപ്പിൽ വിജയി ഉണ്ടായിരുന്നില്ലെങ്കിൽ ആ തുക പിന്നെയും ഉയരുമായിരുന്നു. ടിക്കറ്റിൽ 2 ഡോളറിന് പുറമേ 1 ഡോളർ അധികമായി നൽകിയാണ് പവർപ്ലേ ഓപ്ഷൻ ചേർക്കുന്നത്. പവർ പ്ലേ കൂടി ചേർക്കുന്നതോടെ നിങ്ങൾ നേടുന്ന തുക എത്രയായാലും അധികം നേടാനാകും എന്നതാണ് നേട്ടാം. ജാക്പോട്ട് തുക അല്ലാതെ 1 മില്യൻ മുതലുള്ള തുക നേടാമെന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്.

5 വെളുത്ത ബോളുകളും ഒരു ചുവന്ന ബോളും മാച്ച് ആയാൽ ആണ് ജാക് പോട്ട്. 5 വെളുത്ത ബോളുകൾ മാത്രം കൃത്യമായി ലഭിച്ചാൽ 1 മില്യൻ നേടാം. നാല് വെളുത്ത ബോളും ഒരു ചുവന്ന ബോളും ആണെങ്കിൽ 50000 ഡോളർ. നാലു വെളുത്ത ബോളുകൾ മാത്രമാണെങ്കിൽ 100 ഡോളർ. ഇങ്ങനെ സമ്മാനഘടന കുറഞ്ഞു വരും. ചുവന്ന ബോൾ മാത്രം കൃത്യമായി എടുത്താൽ 4 ഡോളർ ആണ് ലഭിക്കുക. ഈ തുകയ്ക്കൊപ്പം പവർ പ്ലേ ഓപ്ഷൻ ചേർത്തിട്ടുണ്ടെങ്കിൽ 10 ഇരട്ടി വരെ തുക കൂടാം.

കലിഫോർണിയയിൽനിന്നു പവർബോൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്ന സ്ത്രി. (AFP)

∙ 2.04 ബില്യൻ: ഏജന്റിന് 1 മില്യൻ

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയ ടിക്കറ്റ് വിറ്റ ഏജന്റിന് ലഭിച്ചത് 1 മില്യൻ ഡോളർ ആണ്. 8.17 കോടിയോളം രൂപ. വർഷങ്ങൾക്കു മുൻപ് സിറിയയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ജോസഫ് ചഹാഡ്(74) എന്നയാളാണ് ആ ഭാഗ്യശാലി. കലിഫോർണിയയിൽ ഇദ്ദേഹത്തിന്റെ കടയിൽ നിന്നാണ് ആ ബംപർ ലോട്ടറി എടുത്തത്. കോടീശ്വരനെ സൃഷ്ടിച്ച സ്റ്റോർ എന്ന പേരിൽ എംയുഎസ്എൽ ഇദ്ദേഹത്തെ ആഘോഷിക്കാനും ബ്രാൻഡ് ചെയ്യാനും തുടങ്ങി.

∙ ആ നമ്പറുകൾ

10,33,41,47,56 പവർ ബോൾ നമ്പർ 10. ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി ബംപർ ജേതാവിനെ ശത കോടീശ്വരനാക്കിയ നമ്പർ ഇതാണ്.

ഈ ബംപർ ജേതാവ് ഇതുവരെ വെളിച്ചത്തു വന്നിട്ടില്ലെന്നതാണ് കൗതുകം. ലോട്ടറി എടുത്തത് കലിഫോർണിയയിൽ നിന്നായതിനാൽ ജേതാവിന് രഹസ്യമായി സമ്മാനം വാങ്ങാനുമാകില്ല. കലിഫോർണിയയിലെ നിയമമനുസരിച്ച്, ലോട്ടറി നേടുന്നയാളുടെ പേരും വിവരവും പരസ്യപ്പെടുത്തണം. മറ്റു ചില സ്റ്റേറ്റുകളിൽ ഈ നിയമമില്ല. കലിഫോർണിയയിലെ ടിക്കറ്റ് ആയതിനാൽ വിജയി പുറത്തുവരുമെന്ന് ഉറപ്പാണ്.

∙ സമ്മാനഘടന

2.04 ബില്യൻ ജയിച്ചയാൾക്ക് ആ തുക മുഴുവനായി ലഭിക്കില്ല. നമ്മുടെ നികുതി രീതി പോലെ പവർ ബോളിന്റെ സമ്മാന ഘടനയുമുണ്ട്. ഇതനുസരിച്ച് അദ്ദേഹത്തിന് ഒറ്റത്തവണ തുകയായി 997.6 മില്യൻ ഡോളർ (എണ്ണായിരത്തോളം കോടി രൂപ) വാങ്ങാം. ഇതിനു ശേഷം നികുതിയായുള്ള തുക 24% ഇതിൽ നിന്ന് പിടിക്കും (ഇത് ഓരോ സ്റ്റേറ്റിനും ഏറിയും കുറഞ്ഞുമിരിക്കും). അതല്ലെങ്കിൽ 30 വാർഷിക സംഖ്യയായി വാങ്ങാം. ശരാശരി 68 മില്യൻ 30 വർഷത്തേക്ക് വാങ്ങാനാകും. ഫോബ്സിന്റെ കണക്ക് അനുസരിച്ച് യുഎസ് ഫെഡറൽ നികുതിയും സംസ്ഥാന നികുതികളുമെല്ലാം കിഴിച്ച് 628.5 മില്യൻ ഡോളർ ആണ് ജേതാവിന് കയ്യിൽ കിട്ടുക. കലിഫോർണിയക്കാരനാണ് ജേതാവെങ്കിൽ ഇതിലും നേട്ടമുണ്ടാകും. അവിടെ പവർബോൾ നേട്ടം നികുതിയിൽ പെടുത്തിയിട്ടില്ല.

∙ മലയാളികൾക്ക് പവർബോൾ കളിക്കാമോ?

ആർക്കും പവർ ബോൾ ലോട്ടറിയിൽ പങ്കെടുക്കാം. അതിന് യുഎസ് പൗരനാകണമെന്നില്ല. അവിടെ താമസിക്കുന്ന ആളാകണമെന്നുമില്ല. എംയു‌എസ്എൽ ബൈലോ അനുസരിച്ച് യുഎസിലെ അംഗീകൃത വിൽപനക്കാരിൽ നിന്ന് ആർക്കും ടിക്കറ്റ് വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. അവിടെ അനുശാസിക്കുന്ന നിയമപരമായ പ്രായമാകണമെന്നേയുള്ളു. യുഎസിന് പുറമേ ഓസ്ട്രേലിയയിൽ പവർ ബോൾ ആരംഭിച്ചിട്ടുണ്ട്. മറ്റു ചില സമീപദ്വീപുകളിലും പവർ ബോൾ വിൽപനയുണ്ട്. സമ്മാനമടിച്ചാൽ നികുതി ഘടന കഴിഞ്ഞുള്ള തുക ജേതാവിന് ലഭിക്കും. ഇന്ത്യയിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ ഉള്ളവർക്ക് ലോട്ടറി എടുത്ത് സഹായിക്കുന്ന വിവിധ വെബ് സൈറ്റുകളുമുണ്ട്. ഇവർക്ക് പണം നൽകിയാൽ ടിക്കറ്റ് ഇവർ വാങ്ങി സൂക്ഷിക്കും. സമ്മാനമടിച്ചാൽ ചെറിയൊരു തുക സർവീസ് ചാർജായി ഈടാക്കുക മാത്രമാണ് ചെയ്യുക. പക്ഷേ, ഇത്തരം സൈറ്റുകളുടെ വ്യാജന്മാരും സജീവമാണ് എന്നതാണ് തലവേദന. സൂക്ഷിച്ചില്ലെങ്കിൽ കയ്യിലെ കാശ് പോകുമെന്ന് അർഥം.

കലിഫോർണിയയിൽനിന്നു പവർബോൾ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്ന സ്ത്രി. (AFP)

∙ തലവേദനയായ നേട്ടങ്ങൾ

മുൻപ് പവർ ബോൾ ലോട്ടറി പലവട്ടം തലവേദനയായിട്ടുണ്ട് പലർക്കും. ഒരിക്കൽ പവർ ബോൾ ടിക്കറ്റിൽ 10 മില്യൻ നേടിയ യുവതിക്ക് എതിരെ കേസ് വന്നു. ടിക്കറ്റ് എടുത്തയാളാണ് കേസുമായി കോടതിയിൽ എത്തിയത്. ഒരു ബാറിൽ വെയിട്രസ് ആയ അവർക്ക് ടിപ് ആയി നൽകിയതായിരുന്നു ലോട്ടറി. സമ്മാനത്തുക മുഴുവനായോ ഭാഗികമായോ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. കേസ് സ്ത്രീക്ക് അനുകൂലമായി വിധിക്കപ്പെട്ടു.

സമ്മാനം നേടിയ ഒരാൾ ആ തുകയുടെ പകുതി തന്റെ തന്നെ കുടുംബത്തിന്റെ പേരിലുള്ള ട്രസ്റ്റിന് സമ്മാനമായി നൽകി. ഉടനെ നികുതി നോട്ടിസ് വന്നു. സമ്മാന നികുതിയായി 49% അടയ്ക്കണമെന്നായിരുന്നു നോട്ടിസ്. കേസ് കോടതിയിലെത്തി. സമ്മാനമല്ല, സംഭാവനയാണെന്നു വാദിച്ചെങ്കിലും രേഖകൾ അനുസരിച്ച് സമ്മാനമായതിനാൽ നികുതി അടയ്ക്കണമെന്നു കോടതി ഉത്തരവായി.

English Summary: How Powerball Works and What You Need to Know