മകൻ ആകാശിന്റെ വിവാഹത്തിന് അംബാനി കുടുംബം ഒരുങ്ങി കഴിഞ്ഞു. അംബാനി കുടുംബത്തിലെ വിവാഹമെന്നാൽ അദ്ഭുതങ്ങളാണ് ഒരുക്കുകയെന്ന് ഇഷ അംബാനിയുടെ വിവാഹത്തോടെ വ്യക്തമായതാണ്. ആകാശ് അംബാനിയുടേതും ഇതിൽ നിന്നു വ്യത്യസ്തമായിരിക്കില്ല എന്നു സൂചിപ്പിച്ചാണ് ആകാശ് അംബാനിയുെട വിവാഹ ക്ഷണക്കത്തിന്റെ ദൃശ്യങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകൻ ആകാശിന്റെ വിവാഹത്തിന് അംബാനി കുടുംബം ഒരുങ്ങി കഴിഞ്ഞു. അംബാനി കുടുംബത്തിലെ വിവാഹമെന്നാൽ അദ്ഭുതങ്ങളാണ് ഒരുക്കുകയെന്ന് ഇഷ അംബാനിയുടെ വിവാഹത്തോടെ വ്യക്തമായതാണ്. ഇതിൽ നിന്നു വ്യത്യസ്തമായിരിക്കില്ല ആകാശ് അംബാനിയുടെ വിവാഹമെന്നു സൂചന നൽകുന്നതാണ് വിവാഹ ക്ഷണക്കത്ത്.

കൃഷ്ണന്റെയും രാധയുടെയും ചിത്രം ആലേഖനം ചെയ്ത പിങ്ക് നിറത്തിലുള്ള പെട്ടിക്കുള്ളിലാണ് ക്ഷണക്കത്ത്. ഇത് തുറക്കുമ്പോൾ ലൈറ്റ് കത്തുകയും സംഗീതം കേൾക്കുകയും ചെയ്യാം. അകത്ത് ക‍ൃഷ്ണന്റെയും രാധയുടെയും ഫ്രെയിം ചെയ്ത ഫോട്ടോയുണ്ട്. ഇത് മാറ്റുമ്പോൾ വിവാഹ ക്ഷണക്കത്ത് കാണാം. ആൽബത്തിനു സമാനമായ രീതിയിലാണ് ഇതിന്റെ ഡിസൈൻ. അകത്ത് ഗണപതിയുടെ ചിത്രം. തുടർന്ന് താളുകൾ മറിക്കുമ്പോൾ വിവാഹം ക്ഷണിച്ച് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും കുറിപ്പ്. പരിപാടികളുടെ വിശദവിവരങ്ങളും  കൃഷ്ണന്റെയും രാധയുടെയും മനോഹരമായ ചിത്രങ്ങളുമുണ്ട്.

ADVERTISEMENT

ആകാശിന്റെ വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ചർച്ചകളും സജീവമായി. സ്വർണം പൂശിയ പെട്ടിയിലായിരുന്നു ഇഷയുടെ വിവാഹ ക്ഷണക്കത്ത്. അതിനൊപ്പം എത്തിയില്ല ആകാശിന്റേത് എന്നാണ് കമന്റുകളിലധികവും. നാലു സമ്മാനപൊതികളും സുഗന്ധദ്രവ്യങ്ങളുമുള്ള  ഇഷയുടെ വിവാഹപത്രികയ്ക്ക് മൂന്നു ലക്ഷത്തിലധികമായിരുന്നു വില.  

ആകാശിന്റെ ആദ്യ വിവാഹക്ഷണക്കത്ത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ അംബാനികുടുംബം നേരിട്ടെത്തി സമർപ്പിച്ചിരുന്നു. മാർച്ച് 9,10,11 തീയതികളിലാണ് ആകാശിന്റെ വിവാഹം. റോസ ബ്ലൂ ഡയമണ്ട്സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. ധീരുഭായ് അംബാനി ഇന്റർനാഷനല്‍ സ്കൂളില്‍ ഒന്നിച്ചു പഠിച്ചപ്പോള്‍ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്.