മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ വിവാഹത്തിന് ആശിർവാദവുമായി എത്തിയ പൊലീസിന് സോഷ്യൽ ലോകത്തിന്റെ അഭിനന്ദന പ്രവാഹം. ലോക്ഡൗണിനെത്തുടർന്ന് ബന്ധുക്കൾക്കും വിവാഹത്തിന് എത്താനായില്ല. ഇതോട വധു അനാഥയായ അവസ്ഥ. എന്നാൽ അവളുടെ രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കൾ മരിച്ച പെൺകുട്ടിയുടെ വിവാഹത്തിന് ആശിർവാദവുമായി എത്തിയ പൊലീസുകാർക്ക് സോഷ്യൽ ലോകത്തിന്റെ അഭിനന്ദന പ്രവാഹം. ലോക്ഡൗണിനെത്തുടർന്ന് ബന്ധുക്കൾക്കും വിവാഹത്തിന് എത്താനായില്ല. ഇതോടെ വധു അനാഥയായ അവസ്ഥ. എന്നാൽ അവളുടെ രക്ഷിതാക്കളുടെ സ്ഥാനത്തു നിന്ന് വിവാഹത്തിൽ പങ്കെടുക്കാൻ നാഗ്പുര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ അത് ഹൃദയസ്പർശിയായ അനുഭവമായി.

നാഗ്പുർ പൊലീസ് ട്വിറ്ററിലൂടെയാണ് ഈ വിവാഹവാര്‍ത്ത പങ്കുവച്ചത്. ‘‘വധുവിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. യാത്ര ചെയ്യാൻ നിയന്ത്രണങ്ങളുള്ളതിനാൽ കുടുംബത്തിലെ ആർക്കും എത്താനുമായില്ല. ആ അസാന്നിധ്യം നാഗ്പുർ പൊലീസ് ഇല്ലാതാക്കാന്‍ ശ്രമിച്ചു. പൊലീസ് ഇൻസ്പെക്ടറും മറ്റൊരു സ്റ്റാഫും ചടങ്ങിൽ പങ്കെടുക്കുകയും നവദമ്പതികളെ അനുഗ്രഹിക്കുകയും ചെയ്തു.’’– ചിത്രത്തിനൊപ്പം പൊലീസ് കുറിച്ചു.

ADVERTISEMENT

പൊലീസിനെ അഭിനന്ദിച്ചു കൊണ്ട് നിരവധിപ്പേർ ഈ ചിത്രം റീട്വീറ്റ് ചെയ്തു. മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയാണെന്നും വളരെയധികം സന്തോഷം തോന്നുന്നെന്നുമാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം.

ലോക്ഡൗണിൽ ഒറ്റപ്പെട്ട 78കാരന്റെ ജന്മദിനം അസാം പൊലീസ് വീട്ടിലെത്തി ആഘോഷിച്ചതും വധുവിന്റെ വീട്ടുകാരുടെ അസാന്നിധ്യത്തിൽ പൂണെ പൊലീസ് കന്യാദാനം നടത്തിയതും അഭിനന്ദനങ്ങൾ നേടിയിരുന്നു.

ADVERTISEMENT

English Summary : Nagpur Police fill the absence of bride's family