വിവാഹം കഴിക്കുന്നതൊക്കെ കൊള്ളാം മൂന്നു ദിവസത്തേക്ക് ബാത്റൂമിൽ പോകാൻ പാടില്ല. ഇന്തോനേഷ്യയിലെ ടിഡോങ് ഗോത്രവർഗത്തിലെ ആചാരമാണിത്. ഇതിലൂടെ ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും നിറയുകയും ദോഷങ്ങൾ അകന്നു നില്‍ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ നാടുകളിലും വ്യത്യസ്തമായ ചടങ്ങുകളും ആചാരങ്ങളുമൊക്കെയാണ് വിവാഹങ്ങളുടെ ഭാഗമായുള്ളത്. എന്നാല്‍ ചിലയിടങ്ങളിലെ ആചാരങ്ങൾ നമുക്ക് അവിശ്വസനീയമായി തോന്നും. ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന അദുഭുതം തോന്നും. അത്തരത്തിലുള്ള വിചിത്രമായ ചടങ്ങുകൾ ഇപ്പോഴും നിലവിലുണ്ട്. അവയിൽ ചിലത് ഇതാ.

വധുവിനെ തട്ടിയെടുക്കും

ADVERTISEMENT

യൂറോപ്യൻ രാജ്യമായ റൊമാനിയയിൽ പരമ്പരാഗത ആചാര പ്രകാരം നടക്കുന്ന വിവാഹത്തിൽ വധുവിനെ തട്ടികൊണ്ടു പോകുന്ന ചടങ്ങുണ്ട്. ബന്ധുക്കളും കൂട്ടുകാരും ചേർന്നാണ് ഈ തട്ടികൊണ്ടു പോകൽ നടത്തുന്നത്. വരൻ മോചനദ്രവ്യം നൽകി വധുവിനെ വീണ്ടെടുക്കുമ്പോഴാണ് ചടങ്ങ് പൂർണമാകുന്നത്. പിന്നീട് നൃത്തവും സംഗീതവുമൊക്കെയായി ആഘോഷങ്ങൾ പൊടിപൊടിക്കും.

ബാത്റൂമിലേക്ക് ‘നോ എൻട്രി’

ADVERTISEMENT

വിവാഹം കഴിക്കുന്നതൊക്കെ കൊള്ളാം മൂന്നു ദിവസത്തേക്ക് ബാത്റൂമിൽ പോകാൻ പാടില്ല. ഇന്തോനേഷ്യയിലെ ടിഡോങ് ഗോത്രവർഗത്തിലെ ആചാരമാണിത്. ഇതിലൂടെ ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും നിറയുകയും ദോഷങ്ങൾ അകന്നു നില്‍ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ആചാരം പൂർത്തിയാക്കാനായി വിവാഹസമയത്ത് വധൂവരന്മാർക്ക് വളരെ കുറച്ച് ഭക്ഷണമേ നൽകാറുള്ളൂ.

കരച്ചില്‍ കല്യാണം

ADVERTISEMENT

ചൈനയിലെ ടുജിയ ഗോത്രവർഗത്തിന് വിവാഹ ദിനങ്ങൾ കരച്ചിലിന്റെയാണ്. വിവാഹത്തിന് ഒരു മാസം മുമ്പ് വധു കരയാൻ തുടങ്ങും. ദിവസവും ഒരു മണിക്കൂറാണ് കരയേണ്ടത്. 10 ദിവസം കഴിയുമ്പോൾ അമ്മയും അടുത്ത 10 ദിവസം കഴിയുമ്പോൾ മുത്തശ്ശിയും ഈ കരച്ചിലിൽ പങ്കുചേരും. അങ്ങനെ വിവാഹത്തിന് മുമ്പ് വീട്ടിലെ എല്ലാ സ്ത്രീകളും കരച്ചിലിൽ പങ്കാളികളാകും. വിവാഹത്തോടെ കരച്ചിൽ അവസാനിക്കുകയും സന്തോഷം വന്നു ചേരുകയും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം.  

വരന് അടി

ദക്ഷിണ കൊറിയയിലെ ഒരു വിഭാഗത്തിന്റെ ആചാരപ്രകാരം വരന് കിട്ടുക ചുട്ട അടിയാണ്. മത്സ്യമോ, വടിയോ ഉപയോഗിച്ച് കാൽ പാദത്തിലാണ് അടിക്കുക. വരന്റെ കൂട്ടുകാരാണ് ഈ ആചാരം നിർവഹിക്കുക. ആദ്യരാത്രിക്ക് വേണ്ടി വരനെ തയാറാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്!

ചവിട്ടുകല്യാണം

കല്യാണം നടക്കുമ്പോൾ ചവിട്ടേൽക്കുന്നത് വരന്റെയും വധുവിന്റെയും കുടുംബക്കാർക്കാണ്. ഫ്രഞ്ച് പോളിനേഷ്യയിലെ മാർക്വിസാസ് ദ്വീപിലാണ് ഈ ചവിട്ടുകല്യാണം നടക്കുന്നത്. ആചാരത്തിന്റെ ഭാഗമായി നിലത്ത് കിടക്കുന്ന ബന്ധുക്കൾക്ക് മുകളിലൂടെ ചെറുക്കനും പെണ്ണും നടക്കണം. എങ്കിലേ ചടങ്ങുകൾ പൂർത്തിയാകൂ.

English Summary : Weird wedding traditions around the world