തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ആകർഷണമായ സ്ഥലങ്ങളിലേക്ക് ഡബിൾ ‍‍ഡെക്കർ എത്തിച്ചായിരുന്നു ചിത്രീകരണം. കിളിമാനൂർ പുളിമാത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥനായ ഗണേഷിൻറെയും ജേണലിസം വിദ്യാർഥിനിയായ ലക്ഷ്മിയുടെയും വിവാഹം 2021 ജനുവരി 18 ന് ആണ് ഉറപ്പിച്ചിരിക്കുന്നത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസില്‍ നടത്തിയ പ്രീവെഡ്ഡിങ് ഷൂട്ട് വാർത്തയായിരുന്നു. കാലപ്പഴക്കം വന്ന ബസുകളെ ഗതാഗത ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ച് വരുമാനം ഉയര്‍ത്താനുള്ള കെഎസ്ആർടിസിയുടെ നയത്തിന്റെ ഭാഗമായാണ് ഡബിൾ ഡക്കർ ബസ് ആഘോഷങ്ങൾക്കും ഷൂട്ടിനുമായി വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. ഇത് ഫലപ്രദമായി ഉപയോഗിച്ച് വാമനപുരം സ്വദേശി ഗണേഷും ഈഞ്ചയ്ക്കൽ സ്വദേശിനി ലക്ഷ്മിയുമാണ് ഡബിൾ ഡെക്കർ ബസിലെ ആദ്യ ഫോട്ടോ ഷൂട്ട് നടത്തിയത്.

ഫെസ്റ്റൂൺ ആഡ്സിനു വേണ്ടി ക്യാമറാമാൻ ഷിജിൻ ശാന്തിഗിരി, ഫോട്ടോഗ്രാഫർ സജനൻ വെഞ്ഞാറമൂട്, വിഷ്ണുദാസ് കടയ്ക്കല്‍ എന്നിവർ ചേർന്നാണ് ചിത്രങ്ങളും വിഡിയോയും പകർത്തിയത്. തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ആകർഷണമായ സ്ഥലങ്ങളിലേക്ക് ഡബിൾ ‍‍ഡെക്കറിൽ സഞ്ചരിച്ചായിരുന്നു ചിത്രീകരണം.

ADVERTISEMENT

കിളിമാനൂർ പുളിമാത്ത് പഞ്ചായത്ത് ഉദ്യോഗസ്ഥനായ ഗണേഷിൻറെയും ജേണലിസം വിദ്യാർഥിനിയായ ലക്ഷ്മിയുടെയും വിവാഹം 2021 ജനുവരി 18 ന് ആണ് ഉറപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു സേവ് ദ് ഡേറ്റ് വേണമെന്നായിരുന്നു ഇവരുടെ ആഗ്രഹം.  കെഎസ്ആർടിസിയുടെ പുതിയ പദ്ധതിയെ കുറിച്ച് ഫെസ്റ്റൂൺ ആഡ്സ് ആണ് ഇവരെ അറിയിക്കുന്നത്. ഇതറിഞ്ഞപ്പോൾ ഇരുവർക്കും പൂർണസമ്മതം. തുടർന്ന് ഫെസ്റ്റൂൺ ആഡ്സ് മുൻകയ്യെടുത്ത് ഷൂട്ടിന് വേണ്ട കാര്യങ്ങൾ ചെയ്തു. അങ്ങനെ ഡബിൾ ഡെക്കർ ബസില്‍ ആദ്യ സേവ് ദ് ഡേറ്റ് ഷൂട്ട് നടന്നു. 

8 മണിക്കൂറിനു 4000 രൂപ വാടക നൽകിയാൽ 50 കിലോമീറ്റർ ദൂരത്തിൽ ഈ സർവീസ് ഉപയോഗപ്പെടുത്താനാകും. അധികമുള്ള കിലോമീറ്ററിന് അധിക വാടക കൂടി നൽകണം. വരുന്ന ഡിസംബർ വരെയാണ് ഈ ഡിസ്കൗണ്ട് നിരക്ക്.

ADVERTISEMENT

പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്കും ബർത്ത് ഡേ ഉൾപ്പെടെ പാർട്ടികൾക്കും ബസ് വാടകയ്ക്ക് നൽകും. ബസിന്റെ രണ്ടാം നിലയിൽ ആഘോഷങ്ങൾക്കും താഴത്തെ നിലയിൽ കുടുംബത്തോടൊപ്പം യാത്രയ്ക്കുള്ള അവസരവുമാണ് ഒരുക്കുന്നത്. കൊച്ചിയിലും കോഴിക്കോടും പദ്ധതി ഉടനെ വരും.

English Summary : Save the Date in KSRTC Double Decker bus