കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവാഹങ്ങൾ മാറ്റിവയ്ക്കാന്‍ സർക്കാർ ഉത്തരവിടണമെന്ന അഭ്യർഥനയുമായി ഫൊട്ടോഗ്രഫർ. കോവിഡ് ബാധിച്ച് രണ്ടു ഫൊട്ടോഗ്രഫർമാർ മരിച്ച സാഹചര്യത്തിലാണു വിവാഹ ഫൊട്ടോഗ്രഫറായ അരുൺ സോൾ മുഖ്യമന്ത്രിയോടുള്ള അഭ്യർഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അരുൺ സോളിന്റെ കുറിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവാഹങ്ങൾ മാറ്റിവയ്ക്കാന്‍ സർക്കാർ ഉത്തരവിടണമെന്ന അഭ്യർഥനയുമായി ഫൊട്ടോഗ്രഫർ. കോവിഡ് ബാധിച്ച് രണ്ടു ഫൊട്ടോഗ്രഫർമാർ മരിച്ച സാഹചര്യത്തിലാണു വിവാഹ ഫൊട്ടോഗ്രഫറായ അരുൺ സോൾ മുഖ്യമന്ത്രിയോടുള്ള അഭ്യർഥന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

അരുൺ സോളിന്റെ കുറിപ്പ് വായിക്കാം; 

ADVERTISEMENT

പ്രിയപ്പെട്ട ബഹുമാന്യ മുഖ്യമന്ത്രി സർ അറിയുന്നതിന്,

ഞാൻ ഒരു പ്രഫഷനൽ വെഡ്ഡിങ് ഫൊട്ടോഗ്രാഫറാണ്. ഇത് എന്റെ ഒരു താഴ്മയായ അഭ്യർത്ഥനയാണ്.

ADVERTISEMENT

കല്യാണങ്ങൾ കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണം. കാരണം ഈ അടുത്ത ദിവസങ്ങളിലായി 30 വയസ്സുള്ള രണ്ട് ഫൊട്ടോഗ്രാഫർമാർ ആണ് കോവിഡ്–19 ബാധിച്ച് മരിച്ചത്. അവർക്ക് വേറെ ഒരു അസുഖവും ഇല്ലായിരുന്നു. 

വളരെ ആരോഗ്യവാന്മാരും ആയിരുന്നു. ഇതിൽ തൃശൂരിള്ള നിതിൻ ദാസ് എന്റെ അടുത്ത സ്നേഹിതനും അനുജനും ആണ്. സഹിക്കാൻ കഴിയുന്നില്ല.

ADVERTISEMENT

പ്രിയപ്പെട്ട സഖാവേ കുറിച്ച് ദിവസത്തേക്കെങ്കിലും കല്യാണങ്ങൾ മാറ്റി വയ്ക്കുക.

ഇത്രയും റിസ്ക്കിന്റെ ഇടയിലും നമ്മൾ വർക്ക് എടുക്കാൻ പോകുന്നത് പൈസയോടുള്ള ആർത്തി കൊണ്ടല്ല. ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ്. പക്ഷേ ഇപ്പോൾ പേടിയാവുന്നു. എത്ര ബുദ്ധിമുട്ട് ഉണ്ടെങ്കിലും ജീവൻ ഉണ്ടെങ്കിലല്ലേ പ്രയോജനമുള്ളൂ.

പിന്നെ നേരത്തെ എടുത്ത വർക്കുകൾ ക്യാൻസൽ ചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഇതിൽ നിന്നൊക്കെ നമുക്ക് രക്ഷ നേടണമെങ്കിൽ കുറച്ചുദിവസത്തേക്ക് എങ്കിലും വിവാഹങ്ങൾ മാറ്റിവയ്ക്കുക.

എനിക്കും ഇന്നും നാളെയും വെഡ്ഡിങ് വർക്കുണ്ട്. സത്യം പറഞ്ഞാൽ പേടിയാകുന്നു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.

ഇതിനൊരു പരിഹാരം കാണണം സർ

കല്യാണ ഫൊട്ടോഗ്രാഫർ അരുൺസോൾ