സെപ്റ്റംബറിൽ സ്വയം വിവാഹം കഴിച്ച് ലോകമെമ്പാടും പ്രശസ്തി നേടിയ ബ്രസീലുകാരി മോഡൽ ക്രിസ് ഗലേറ 3 മാസത്തെ തനിച്ചുള്ള ദാമ്പത്യത്തിനു ശേഷം തന്നോടുതന്നെ ഡിവോഴ്സ് ചെയ്തു. ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്നുള്ള ഗലേറ, ഇപ്പോൾ ശരിക്കും വിവാഹം കഴിക്കുന്നതിനാലാണ് ഡിവോഴ്സ് നേടാൻ പോകുന്നതെന്നും അറിയിച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെപ്റ്റംബറിൽ സ്വയം വിവാഹം കഴിച്ച് ലോകമെമ്പാടും പ്രശസ്തി നേടിയ ബ്രസീലുകാരി മോഡൽ ക്രിസ് ഗലേറ 3 മാസത്തെ തനിച്ചുള്ള ദാമ്പത്യത്തിനു ശേഷം തന്നോടുതന്നെ ഡിവോഴ്സ് ചെയ്തു. ബ്രസീലിലെ സാവോ പോളോ നഗരത്തിൽ നിന്നുള്ള ഗലേറ, ഇപ്പോൾ ശരിക്കും വിവാഹം കഴിക്കുന്നതിനാലാണ് ഡിവോഴ്സ് നേടാൻ പോകുന്നതെന്നും അറിയിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ സാവോ പോളോയിൽ വച്ച് എല്ലാ വിവാഹവേഷങ്ങളുമണിഞ്ഞ് ഔപചാരിക ചടങ്ങുകളോടെയായിരുന്നു 33കാരിയായ ഗലേറയുടെ വിവാഹം. ഇതിന്റെ ചിത്രങ്ങൾ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതു ശ്രദ്ധേയമാകുകയും ഗലേറയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു.

ഇങ്ങനെ സ്വയം വിവാഹം കഴിക്കുന്നത് ആദ്യത്തെ സംഭവമല്ല. ഈ ഓഗസ്റ്റിൽ മുപ്പതു വയസ്സുകഴിഞ്ഞ ഒരു സ്കൂൾ ടീച്ചറും സ്വയം വിവാഹം കഴിച്ചിരുന്നു.

ADVERTISEMENT

ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ സ്കൂൾ ടീച്ചറായ പട്രീഷ്യ ക്രിസ്റ്റീനയാണ് ഈ വിചിത്രവിവാഹം നടത്തിയത്. ഒരു വിവാഹത്തിനു വേണ്ട എല്ലാ ആഘോഷങ്ങളോടെയും തന്നെയായിരുന്നു പട്രീഷ്യയുടെ ചടങ്ങുകൾ. ആഴ്ചകളോളമെടുത്തു ചടങ്ങുകൾ പ്ലാൻ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള കല്യാണവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി. വരൻ ഇല്ലെന്നതൊഴിച്ചാൽ ബാക്കിയെല്ലാം സാധാരണ ഒരു വിവാഹം പോലെ തന്നെ.

തന്റെ വിരലിൽ കല്യാണമോതിരമിട്ട ശേഷം പട്രീഷ്യ അതിഥികളോട് ഒരു പ്രസംഗം നടത്തി. വിവാഹമെന്നാൽ രണ്ടാളുകൾ തമ്മിലുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണെന്നും ഈ സ്വയംവിവാഹത്തിലൂടെ താൻ തന്നോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചിരിക്കുകയാണെന്നും പട്രീഷ്യ പറഞ്ഞു. മനുഷ്യർ അവരവരെ സ്നേഹിക്കാനും പഠിക്കണമെന്ന സന്ദേശമാണ് താൻ ഇതിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.അതിഥികൾക്കു വ‌ിവാഹച്ചടങ്ങുകൾക്കു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പട്രീഷ്യ പങ്കുവയ്ക്കുകയും ചെയ്തു. 

ADVERTISEMENT

ഇതാദ്യമായല്ല ഇത്തരം ‘ഒറ്റയാൾ’ കല്യാണങ്ങൾ നടക്കുന്നത്. 2007ൽ ചൈനയിലെ ല്യു യെ എന്ന യുവാവും ഇതുപോലെ തന്നെത്തന്നെ വിവാഹം കഴിച്ചിരുന്നു. തന്റെ അതേ രൂപത്തിലുള്ള ഒരു കട്ടൗട്ട് ഉണ്ടാക്കി അതിൽ വിവാഹമോതിരം അണിയിക്കുകയാണ് ല്യു ചെയ്തത്. 2003ൽ നെതർലൻഡ്സിലെ ഡച്ച് ചിത്രകാരിയായ ജെന്നിഫർ ഹോസും ഇതുപോലെ സ്വയം വിവാഹം കഴിച്ചു. ഒട്ടേറെ അതിഥികളെ വിളിച്ചുകൂട്ടി അവരുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം. 2010ൽ തയ്‌വാനിൽ മുപ്പതുകാരിയായ ചെൻ വെയ് യിയും ഇത്തരത്തിൽ സ്വയം കല്യാണം കഴിച്ചയാളാണ്.

ഇത്തരത്തിലുള്ള വിചിത്രമായ വിവാഹവാർത്തകൾ ലോകത്തു പലപ്പോഴും സംഭവിക്കാറുണ്ട്. 2008ൽ യുഎസിലെ സൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള എറിക എന്ന മുൻ വനിതാ സൈനിക ഓഫിസർ വിവാഹം കഴിച്ചതാരെയെന്നോ? ഫ്രാൻസിലെ പ്രസിദ്ധമായ ഈഫൽ ടവറിനെ. വിവാഹശേഷം എറിക ലടോർ ഈഫൽ എന്നു പേരുമാറ്റുകയും ചെയ്തു ഇവർ. ഈഫൽ ടവറിനെ വിവാഹം കഴിക്കുന്നതിനു മുൻപ് വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു വില്ല്, വീടിനു ചുറ്റുമുള്ള മതിൽ എന്നിവയോട് തനിക്കു പ്രണയമായിരുന്നെന്നും എന്നാൽ ഏറ്റവും സ്നേഹം ഈഫൽ ടവറിനോടായതിനാൽ അതിനെ വിവാഹം കഴിക്കുകയായിരുന്നെവെന്നും എറിക പറയുന്നു. 2010ൽ ദക്ഷിണകൊറിയക്കാരനായ ലീ ജിൻ ഗ്യു തന്റെ തലയിണയെയാണ് വിവാഹം കഴിച്ചത്.

ADVERTISEMENT

English Summary : Strange weddings around the world