കടൽത്തീരത്തിന്റെ മനോഹാരിതയിൽ വിവാഹിതരാകുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പുതുമയുള്ള കാര്യമല്ല. വിവാഹത്തിനും സത്കാരത്തിനുമായി ബീച്ചിൽ വേദികൾ ഒരുക്കാറുണ്ട്. എന്നാൽ അത്തരമൊരു വിവാഹവേദി തിരമാല അടിച്ചു തകരുന്നത് സാധാരണ കാഴ്ചയല്ല. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അമേരിക്കയിലെ ഹവായിൽ നടന്ന വിവാഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടൽത്തീരത്തിന്റെ മനോഹാരിതയിൽ വിവാഹിതരാകുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ പുതുമയുള്ള കാര്യമല്ല. വിവാഹത്തിനും സത്കാരത്തിനുമായി ബീച്ചിൽ വേദികൾ ഒരുക്കാറുണ്ട്. എന്നാൽ അത്തരമൊരു വിവാഹവേദി തിരമാല അടിച്ചു തകരുന്നത് സാധാരണ കാഴ്ചയല്ല. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അമേരിക്കയിലെ ഹവായിൽ നടന്ന വിവാഹ സത്കാരമാണു തിരമാല അടിച്ചു കയറി അലങ്കോലമായത്. 

സത്കാരം നടക്കുന്നിടത്തേക്ക് കൂറ്റൻ തിരമാല വരുന്നതും അതിഥികൾ ഓടി മാറുന്നതും വിഡിയോയിൽ കാണാം. തിരമാലയുടെ ശക്തിയിൽ മേശയും കസേരയുമുൾപ്പടെ അവിടെയുള്ള എല്ലാം മറിഞ്ഞു വീണു. ആർക്കും പരുക്കേറ്റിട്ടില്ലെന്നും എന്നാൽ വിവാഹക്കേക്ക് ഉൾപ്പടെ എല്ലാം നശിച്ചു പോയെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.  

ADVERTISEMENT

കാലാവസ്ഥയിലുള്ള അപ്രതീക്ഷിത മാറ്റമാണ് ഇത്തരം വലിയ തിരമാലകള്‍ക്കു കാരണമായതെന്നും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിലും കൂറ്റൻ തിരമാലകൾ അടിക്കാൻ സാധ്യതയുള്ളതിനാല്‍ കടല്‍ത്തീരങ്ങൾ കുറച്ചു ദിവസത്തേക്ക് അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.