പാലേന്ദ്രയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ കുടുംബം പിന്തുണച്ചു. ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണെന്നും ഇന്ത്യയിൽ ജീവിക്കാനാണ് ആഗ്രഹമെന്നും ഹന്ന പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു....

പാലേന്ദ്രയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ കുടുംബം പിന്തുണച്ചു. ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണെന്നും ഇന്ത്യയിൽ ജീവിക്കാനാണ് ആഗ്രഹമെന്നും ഹന്ന പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആത്മീയ പ്രഭാഷണങ്ങൾ കേട്ടുള്ള പരിചയം പ്രണയമായി വളർന്നതോടെ ബ്രീട്ടിഷുകാരിയായ ഹന്ന ഹേവിത്തും ഇന്ത്യക്കാരനായ പാലേന്ദ്ര സിങ്ങും വിവാഹിതരായി. ആഗ്രയിലെ ശിവശക്തി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. മൂന്നു വർഷമായി ഇരുവരും ഓൺലൈൻ ഡേറ്റിങ്ങിലായിരുന്നു.

ADVERTISEMENT

26കാരി ഹന്ന മാഞ്ചസ്റ്ററിൽ നഴ്സ് ആണ്. 28കാരനായ പാലേന്ദ്ര സിങ് ആഗ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. കോവിഡ് ലോക്ഡൗണിന്റെ സമയത്ത് ഇരുവരും ആത്മീയ വിഷയങ്ങളിൽ പോഡ്കാസ്റ്റുകൾ കേൾക്കുകയും തയാറാക്കുകയും ചെയ്തിരുന്നു. ഇതു കേട്ടാണ് പരസ്പരം പരിചയപ്പെട്ടതും കാര്യങ്ങൾ ചർച്ച ചെയ്യാനും തുടങ്ങിയത്. ഇതു പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്ന് പാലേന്ദ്ര പറഞ്ഞു. 

ADVERTISEMENT

പാലേന്ദ്രയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ കുടുംബം പിന്തുണച്ചു. ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണെന്നും ഇന്ത്യയിൽ ജീവിക്കാനാണ് ആഗ്രഹമെന്നും ഹന്ന പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഹന്നയെ മരുമാകളായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു പാലേന്ദ്രയുടെ സുഭദ്ര ദേവിയുടെ പ്രതികരണം.