വിവാഹത്തിന് നിരനിരയായി പോകുന്ന കാറിലോ ബൈക്കിലോ ബസ്സിലോ ഒക്കെ യാത്ര ചെയ്യുന്നത് നമമ്ൾ കണ്ട് ശീലിച്ചതാണ്. എന്നാൽ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി യാത്ര ട്രാക്ടറിലാക്കിയാലോ ? അതും ഒന്നോ രണ്ടോ അല്ല, 51 ട്രാക്ടർ. സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നതും നിരനിരയായി വധുവിന്റെ വീട് ലക്ഷ്യമാക്കി പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹത്തിന് നിരനിരയായി കാറിലോ ബൈക്കിലോ ബസ്സിലോ ഒക്കെ യാത്ര ചെയ്യുന്നത് നമ്മൾ കണ്ട് ശീലിച്ചതാണ്. എന്നാൽ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി യാത്ര ട്രാക്ടറിലാക്കിയാലോ? അതും ഒന്നോ രണ്ടോ അല്ല, 51 ട്രാക്ടർ. സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നതും നിരനിരയായി വധുവിന്റെ വീട് ലക്ഷ്യമാക്കി പോകുന്ന ട്രാക്ടറുകളാണ്. രാജസ്ഥാനിലെ ബർമറിൽ നിന്നുള്ളതാണ് കാഴ്ച. 

കർഷക കുടുംബത്തിൽ ജനിച്ച പ്രകാശ് ചൗധരിയുടെ വിവാഹത്തിനോടനുബന്ധിച്ചുള്ള യാത്രയാണിത്. 50 ട്രാക്ടറുകളുടെ അകമ്പടിയോടെയാണ് യുവാവ് വധുഗൃഹത്തിലേക്ക് ട്രാക്ടറോടിച്ച് പോയത്. തന്‍റെ അച്ഛന്‍റെ വിവാഹത്തിന് അദ്ദേഹം ട്രാക്ടറിലാണ് പോയതെന്നും, അങ്ങനെ ചിന്തിച്ചപ്പോള്‍ സ്വന്തം വിവാഹത്തിനും ട്രാക്ടർ മതിയെന്ന് തീരുമാനിക്കുകയായിരുന്നു എന്നും പ്രകാശ് ചൗധരി പറഞ്ഞു. റോളി സ്വദേശിയായ മംമ്തയാണ് പ്രകാശിന്‍റെ വധു. വരന്‍റെ ഗ്രാമത്തില്‍ നിന്ന് 51 കിലോമീറ്റര്‍ അപ്പുറത്താണ് വധുവിന്‍റെ നാട്. 

ADVERTISEMENT

Read More: സ്റ്റൈലിഷ് ലുക്കിൽ തമന്ന, ഗംഭീരമെന്ന് ആരാധകർ, ചിത്രങ്ങൾ

വിവാഹത്തിനായി വധുവിന്‍റെ വീട്ടിലേക്ക് പുറപ്പെടുമ്പോള്‍ തങ്ങളുടെ കുടുംബത്തില്‍ തന്നെയുള്ള ട്രാക്ടറുകളാണ് ആദ്യം തയ്യാറായി വന്നിരുന്നതെന്നും പിന്നീട് കര്‍ഷകരായ സുഹൃത്തുക്കള്‍ കൂടി ട്രാക്ടറുകളിലെത്തിയതോടെയാണ് ഇതൊരു ട്രാക്ടര്‍ ഘോഷയാത്രയായി മാറിയതെന്നും പ്രകാശിന്‍റെ അച്ഛൻ ജീതാറാം പറഞ്ഞു. വധുവിന്റെ വീട്ടിൽ എത്തിയപ്പോൾ ഇത്രയും ട്രാക്ടറുകൾ കണ്ട് അവർ അത്ഭുതപ്പെട്ടെന്നും അച്ഛൻ പറഞ്ഞു. 

ADVERTISEMENT

രാജസ്ഥാനില്‍ മുമ്പും ട്രാക്ടറിൽ വിവാഹത്തിന് പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ട്രാക്ടറിൽ ഘോഷയാത്രയായി വിവാഹത്തിന് പോകുന്നത് വളരെ കുറവാണ്.