ഷിജിൻ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചു. ഷമ്മി ഇലക്ട്രിക്കൽ എന്‍ജിനീയറിങ്ങും. വരയോടുള്ള അഭിനിവേശമാണ് ഇരുവരും പരിചയപ്പെടാനും ആർട് അക്കാസ (Art Acasa) എന്ന സ്ഥാപനം തുടങ്ങാനും കാരണം.....

ഷിജിൻ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചു. ഷമ്മി ഇലക്ട്രിക്കൽ എന്‍ജിനീയറിങ്ങും. വരയോടുള്ള അഭിനിവേശമാണ് ഇരുവരും പരിചയപ്പെടാനും ആർട് അക്കാസ (Art Acasa) എന്ന സ്ഥാപനം തുടങ്ങാനും കാരണം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈറ്റ് കോളർ ജോലി ഉപേക്ഷിച്ച് ചിത്രരചന എന്ന പാഷൻ പ്രഫഷനായി സ്വീകരിക്കുക. കണ്ണൂർ സ്വദേശിയായ ഷിജിന്റെയും കൊല്ലം സ്വദേശിയായ ഷമ്മിയുടെയും ഈ തീരുമാനം കേട്ടവരെല്ലാം മൂക്കത്തു വിരൽവച്ചു. ‘നിങ്ങൾക്കെന്താ വട്ടുണ്ടോ, എന്താണീ വരയ്ക്കാന്‍ പോകുന്നത്’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍. പക്ഷേ, തീരുമാനത്തില്‍ നിന്നു പുറകിലേക്ക് പോകാൻ ഇവരും തയാറായില്ല.

ഷിജിൻ ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചു. ഷമ്മി ഇലക്ട്രിക്കൽ എന്‍ജിനീയറിങ് വേണ്ടെന്നു വച്ചു. വരയോടുള്ള അഭിനിവേശമാണ് ഇരുവരും പരിചയപ്പെടാനും ആർട് അക്കാസ (Art Acasa) എന്ന സ്ഥാപനം തുടങ്ങാനും കാരണം.

ADVERTISEMENT

ഇല്ലസ്ട്രേഷൻ, പോർട്രയിറ്റ്, കാരിക്കേച്ചർ, വാൾ ആർട്ട്, ട്രഡീഷണൽ ആർട്ട്, മോഡേൺ ആർട്ട്, റിലീഫ് വർക്ക്, മ്യൂറൽ പെയിന്റിങ്, ത്രിഡി സ്കൾപ്ച്ചറിങ് എന്നീ മേഖലകളിലെല്ലാം ഇരുവരും സ്വതസിദ്ധമായ ശൈലി രൂപപ്പെടുത്തിക്കഴിഞ്ഞു. സ്വന്തം ആശയങ്ങൾ കൂട്ടിച്ചേർത്ത് മികവുറ്റ ചിത്രരചനകൾ കാഴ്ച വയ്ക്കുകയാണ് ഇരുവരും. വീടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, കൊമേഴ്സ്യൽ ബിൽഡിങ്ങുകൾ എന്നിവിടങ്ങളിലെല്ലാം ഇവരുടെ കലാ സൃഷ്ടികൾ ഇന്റീരിയറിനെ മനോഹരമാക്കുന്നു. 

കലാകാരന്മാർക്ക് കേരളത്തിലേതിനേക്കാൾ പിന്തുണ ബെംഗളൂരുവിൽ ലഭിക്കുന്നതായി ഷിജിനും ഷമ്മിയും പറയുന്നു. നല്ലൊരു പ്ലാറ്റ്ഫോമും, മാർക്കറ്റിങ്ങും ബെംഗളൂരുവിൽ ഉണ്ട്. ഇപ്പോൾ ഇരുവരും തിരക്കുള്ള ആർട്ടിസ്റ്റുകളാണ്. എവിടെയും നേരിട്ടെത്തി വർക്കുകൾ ചെയ്തു കൊടുക്കുന്നതാണ് രീതി.  

ADVERTISEMENT

നിരവധി ആർട്ടിസ്റ്റുകളെ  സൗഹൃദവലയത്തിൽ ഉൾപ്പെടുത്തി ചിത്രരചനയുടെ വിവിധ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് ഇവർ. ഒപ്പം പഠനവും തുടരുന്നു. ജീവിതത്തിലെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമെല്ലാം ഇവർ കാന്‍വാസിലേക്കു പകർത്തുമ്പോൾ അത് സംസാരിക്കുന്ന ചിത്രങ്ങളായി മാറുന്നു.

ഷമ്മി ബെംഗളൂരുവിലെ കേരള ഐടി യൂണിയന്‍ (KITU) സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ്.