പ്രീമിയം സെഗ്മെന്റ് ഫോണുകളിലെ ജനപ്രിയ ബ്രാൻഡ് ആയ വൺ പ്ലസിന്റെ പുതിയ വിഭാഗം ഫോണുകൾ ഹാസൽ ബ്ലാഡ് ക്യാമറകളോടെ പുറത്തിറങ്ങുന്നു. വൺ പ്ലസ് 9 സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്. 23ന് 9 സീരീസ് ലോഞ്ചിങ് നടക്കുമെന്ന് വനിതാദിനത്തിൽ കമ്പനി പ്രഖ്യാപിച്ചു. വൺ പ്ലസ്– ഹസൽബ്ലാഡ് സഹകരണമാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന

പ്രീമിയം സെഗ്മെന്റ് ഫോണുകളിലെ ജനപ്രിയ ബ്രാൻഡ് ആയ വൺ പ്ലസിന്റെ പുതിയ വിഭാഗം ഫോണുകൾ ഹാസൽ ബ്ലാഡ് ക്യാമറകളോടെ പുറത്തിറങ്ങുന്നു. വൺ പ്ലസ് 9 സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്. 23ന് 9 സീരീസ് ലോഞ്ചിങ് നടക്കുമെന്ന് വനിതാദിനത്തിൽ കമ്പനി പ്രഖ്യാപിച്ചു. വൺ പ്ലസ്– ഹസൽബ്ലാഡ് സഹകരണമാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം സെഗ്മെന്റ് ഫോണുകളിലെ ജനപ്രിയ ബ്രാൻഡ് ആയ വൺ പ്ലസിന്റെ പുതിയ വിഭാഗം ഫോണുകൾ ഹാസൽ ബ്ലാഡ് ക്യാമറകളോടെ പുറത്തിറങ്ങുന്നു. വൺ പ്ലസ് 9 സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്. 23ന് 9 സീരീസ് ലോഞ്ചിങ് നടക്കുമെന്ന് വനിതാദിനത്തിൽ കമ്പനി പ്രഖ്യാപിച്ചു. വൺ പ്ലസ്– ഹസൽബ്ലാഡ് സഹകരണമാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രീമിയം സെഗ്മെന്റ് ഫോണുകളിലെ ജനപ്രിയ ബ്രാൻഡ് ആയ വൺ പ്ലസിന്റെ പുതിയ വിഭാഗം ഫോണുകൾ ഹാസൽ ബ്ലാഡ് ക്യാമറകളോടെ പുറത്തിറങ്ങുന്നു. വൺ പ്ലസ് 9 സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്. 23ന് 9 സീരീസ് ലോഞ്ചിങ് നടക്കുമെന്ന് വനിതാദിനത്തിൽ കമ്പനി പ്രഖ്യാപിച്ചു. വൺ പ്ലസ്– ഹസൽബ്ലാഡ് സഹകരണമാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഘടകം. ഫൊട്ടോഗ്രഫിയിൽ തൽപരരായ വിഭാഗത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഹസൽ ബ്ലാഡുമായി വൺ പ്ലസിന്റെ സഹകരണം. മുൻപു തന്നെ ക്യാമറ വിഭാഗത്തിൽ മെച്ചപ്പെട്ട പ്രകടനമാണ് വൺ പ്ലസ് സീരിസ് നൽകിയിരുന്നത്. അതുകൊണ്ടു ഹസൽ ബ്ലാഡ് സഹകരണം ഫോണിന്റെ ക്യാമറ വിഭാഗം കൂടുതൽ സവിശേഷമാക്കുമെന്നാണ് കരുതുന്നത്.

 

ADVERTISEMENT

പ്രീമിയം സെഗ്മെന്റ് ഫോൺ ആയി പുറത്തിറങ്ങിയ വൺ പ്ലസ് ചുരുങ്ങിയ കാലം കൊണ്ട് വിപണിയിൽ തരംഗം തീർത്തിരുന്നു, ആപ്പിളിനോടും സാംസങ്ങിനോടും നേരിട്ട് കൊമ്പ് കോർത്ത വൺ പ്ലസ്, മാർക്കറ്റ് ഷെയറിൽ കാര്യമായ നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. മിഡ് റേഞ്ച് ഫോൺ ആയ നോർഡ് പുറത്തിറക്കി ആ വിഭാഗം ഉപഭോക്താക്കളെയും ആകർഷിച്ചിരുന്നു വൺ പ്ലസ്. ഏറ്റവും പുതിയ സീരീസ് ആയ വൺ പ്ലസ് 9ലും ഈ പരീക്ഷണമുണ്ടെന്നാണ് സൂചന. വൺ പ്ലസ് 9, 9 പ്രോ, 9 ഇ എന്നിവയാണ് പുറത്തിറങ്ങുന്ന പുതിയ മോഡലുകൾ എന്നാണ് സൂചന. ഇതിൽ 9 ഇ പ്രീമിയം മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണെന്നു കരുതുന്നു. ആസ്ട്രൽ ബ്ലാക്, ആർടിക് സ്കൈ, വിന്റർ മിസ്റ്റ് തുടങ്ങിയ നിറങ്ങളിൽ ഫോൺ പുറത്തുവരുമെന്നാണ് സൂചന.

 

ഫ്ലാഗ് ഷിപ് കില്ലർ എന്ന ടാഗ് ലൈനോടെ വിപണിയിലെത്തിയ പ്രീമിയം ബ്രാൻഡ് ആണ് വൺ പ്ലസ്. ക്യാമറ രംഗത്തെ പ്രീമിയം ബ്രാൻഡ് ആയ ഹാസൽബ്ലാഡുമായുള്ള സഹകരണത്തിനു സമ്മിശ്രപ്രതികരണമാണ് ഉള്ളത്. അടുത്തിടെ മൊബൈൽ ക്യാമറ രംഗത്തെ മാറ്റി മറിക്കുമെന്ന് വൺ പ്ലസ് സിഇഒ പറഞ്ഞതു മുതൽ ഹാസൽബ്ലാഡ് സഹകരണത്തെ കുറിച്ചുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സിഇഒ പീറ്റ് ലൗ ‘സംതിങ് ന്യൂ ഈസ് ഓൺദ് ഹൊറൈസൺ’ എന്ന വാചകത്തോടെ ചന്ദ്രനിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രം ട്വീറ്റ് ചെയ്തത്. ഇതിന്റെ പിന്നിലെ കൗതുകം പുറത്തുവന്നത് ആമസോൺ സൈറ്റിലാണ്. ബഹിരാകാശ പേടകത്തിൽ സ്ഥാപിച്ച് നാസ അയച്ച ക്യാമറ ഹസൽബ്ലാഡ് ആയിരുന്നു. 1969 ജൂലൈ 20ന് ചന്ദ്രനിൽ നിന്ന് നീൽ ആം സ്ട്രോങിന്റെ കാൽപാദം പതിഞ്ഞ ദൃശ്യം പകർത്തിയത്  ഹസൽബ്ലാഡ് ക്യാമറകളാണ് എന്നതാണ് ആമസോണിൽ വന്ന കുറിപ്പ്. ഇരുപതാം നൂറ്റാണ്ടിലെ തന്നെ പ്രശസ്തചിത്രങ്ങളിൽ ഒന്നായ എ മാൻ ഓൺ ദ് മൂൺ എന്ന ചിത്രം ഉൾപ്പെടെ പകർത്തിയത് ഹസൽബ്ലാഡ് ലെൻസുകളാണ് എന്നും ചേർത്തു. അപ്പോളോ 11ൽ ചന്ദ്രനിൽ എത്തിയ ബസ് ആൽഡ്രിൻ ചന്ദ്രോപരിതലത്തിൽ നടക്കുന്ന ചിത്രം ഈ ലെൻസിൽ പകർത്തിയതാണ്. ഇതിനൊപ്പം ചന്ദ്രൻ ഭൂമിയിലെത്തുന്ന വിഡിയോ ദൃശ്യം കൂടി പങ്കുവച്ചിരുന്നു. പ്രതീക്ഷകൾ നൽകി വനിതാദിനത്തിൽ വൺ പ്ലസ് 9 സീരിസിന്റെ ലോഞ്ച് 23ന് നടക്കുമെന്ന് അനൗൺസ് ചെയ്തു. യുവർ ബെസ്റ്റ് ഷോട്ട് എന്ന ടാഗ് ലൈനോടെയാണ് ആമസോണിലുൾപ്പെടെ പ്രഖ്യാപന തിയതി വന്നത്.

 

ADVERTISEMENT

ഹസൽബ്ലാഡുമായി സഹകരിച്ച് മുൻപ് മോട്ടറോള ഫോൺ പുറത്തിറക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാനായില്ല. മൊബൈൽ ഫൊട്ടോഗ്രഫിയുടെ ലാളിത്യത്തിനു പകരം പ്രഫഷനൽ ക്യാമറ പോലെ അഡിഷനൽ ലെൻസ് ഘടിപ്പിക്കുന്ന വിധത്തിലായിരുന്നു മോട്ടോ സി അവതരിപ്പിച്ചത്. കൂടാതെ ലെൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രത്യേകം വാങ്ങണമെന്നതും മോട്ടറോള ബ്രാൻഡിനോടുള്ള അതൃപ്തിയും ഈ സംരംഭം പരാജയപ്പെടുന്നതിനിടയാക്കി. ഈ വിധത്തിലുള്ള വിമർശനവും വൺ പ്ലസ്– ഹസൽബ്ലാഡ് സഹകരണത്തിനോട് ഉയരുന്നുണ്ട്. വൺ പ്ലസിന്റെ പുതിയ സ്മാർട് വാച്ച് സീരിസും ഇതോടൊപ്പം പുറത്തിറങ്ങിയേക്കും. 9 സീരീസ് ഫോണുകളിൽ  6.5 ഇഞ്ച് 1080 ഡിപി 90 ജിഗാ ഹെർട്സ് ഡിസ്പ്ലേ, 64 എംപി പ്രൈമറി ക്യാമറ സെൻസർ, 8 എംപി അൾട്രാ വൈഡ് സെക്കൻഡറി ലെൻസ്, 5000 എംഎഎച്ച് ബാറ്ററി, 8 ജിബി റാം 128 ജിബി റോം ഇതെല്ലാം ആണ് ഫീച്ചറുകളെന്നാണ് പുറത്തുവരുന്ന സൂചനകൾ.

 

∙ ഹസൽബ്ലാഡ്

 

ADVERTISEMENT

180 വർഷത്തെ പാരമ്പര്യമുള്ള സ്വീഡിഷ് കമ്പനിയാണ് ഹസൽബ്ലാഡ്. അനലോഗ് മീഡിയം ക്യാമറകളിലൂടെ പ്രഫഷനൽ ഫൊട്ടോഗ്രഫർമാരുടെ പ്രിയബ്രാൻഡ് ആയി മാറിയതാണ് കമ്പനി. നാസയുടെ അപ്പോളോ മിഷനിലൂടെയാണ് ബ്രാൻഡ് ലോകപ്രശസ്തമായത്. ചന്ദ്രോപരിതലത്തിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതും ഭൂമിയുടെ ചിത്രം പകർത്തിയതുമെല്ലാം ഈ ലെൻസിൽ ആയിരുന്നു. 2016ൽ ഡിജിറ്റൽ കോംപാക്ട് മിറർലെസ് മീഡിയം ഫോർമാറ്റ് ക്യാമറകൾ ആദ്യമായി അവതരിപ്പിച്ച് ശ്രദ്ധ നേടി.   പ്രതിവർഷം പുറത്തിറക്കുന്നത് പതിനായിരത്തിൽ താഴെ ക്യാമറകളായിരുന്നു. ഡ്രോൺ ക്യാമറകളിലൂടെ ശ്രദ്ധേയമായ ഡിജെഐ ആണ് കമ്പനിയുടെ നിലവിലെ മേജർ ഷെയർ ഹോൾഡർ. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്യാമറകളുടെ പട്ടികകളിൽ ഹസൽബ്ലാഡും ഉൾപ്പെടുന്നുണ്ട്.

 

English Summary: Here’s what Hasselblad is doing to improve OnePlus’ next phone cameras