സ്‌പോര്‍ട്‌സ്, കുതിരയോട്ടം, കാറോട്ടം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ആവേശം പകര്‍ന്നേക്കാവുന്ന പുതിയ റിമോട്ട് ഷൂട്ടിങ് സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് നിക്കോണ്‍ കമ്പനി. എന്‍എക്‌സ് ഫീല്‍ഡ് റിമോട്ട് ഷൂട്ടിങ് സിസ്റ്റം എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഉപയോഗിച്ചാല്‍

സ്‌പോര്‍ട്‌സ്, കുതിരയോട്ടം, കാറോട്ടം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ആവേശം പകര്‍ന്നേക്കാവുന്ന പുതിയ റിമോട്ട് ഷൂട്ടിങ് സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് നിക്കോണ്‍ കമ്പനി. എന്‍എക്‌സ് ഫീല്‍ഡ് റിമോട്ട് ഷൂട്ടിങ് സിസ്റ്റം എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഉപയോഗിച്ചാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌പോര്‍ട്‌സ്, കുതിരയോട്ടം, കാറോട്ടം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ആവേശം പകര്‍ന്നേക്കാവുന്ന പുതിയ റിമോട്ട് ഷൂട്ടിങ് സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് നിക്കോണ്‍ കമ്പനി. എന്‍എക്‌സ് ഫീല്‍ഡ് റിമോട്ട് ഷൂട്ടിങ് സിസ്റ്റം എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഉപയോഗിച്ചാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌പോര്‍ട്‌സ്, കുതിരയോട്ടം, കാറോട്ടം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് ആവേശം പകര്‍ന്നേക്കാവുന്ന പുതിയ റിമോട്ട് ഷൂട്ടിങ് സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് നിക്കോണ്‍ കമ്പനി. എന്‍എക്‌സ് ഫീല്‍ഡ് റിമോട്ട് ഷൂട്ടിങ് സിസ്റ്റം എന്നറിയപ്പെടുന്ന പുതിയ സംവിധാനം ഉപയോഗിച്ചാല്‍ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഘടിപ്പിച്ചു നിർത്തിയിട്ടുള്ള പതിനൊന്നു ക്യാമറകള്‍ വരെ ഒരു ഫൊട്ടോഗ്രാഫര്‍ക്ക് ഉപയോഗിച്ച് ഷൂട്ടു ചെയ്യാം. നിക്കോണ്‍ ക്യാമറകള്‍ ഉപയോഗിച്ചു മാത്രമെ ഷൂട്ടിങ് സാധ്യമാകൂ. നിലവില്‍ നിക്കോണ്‍ ഡി5, ഡി6 ക്യാമറകള്‍ മാത്രമാണ് ഇതിനു സജ്ജം.

 

ADVERTISEMENT

ഇവ നിക്കോണ്‍ അംഗീകരിച്ച സര്‍വീസ് സെന്ററുകളില്‍ നല്‍കി വേണ്ട ക്രമീകരണങ്ങള്‍ നടത്തണം. ഇതിന് പണം നല്‍കേണ്ടിവരും. മിറര്‍ലെസ് ക്യാമറകളായ സെഡ് 7 II, സെഡ് 6 II എന്നീ ക്യാമറകള്‍ക്ക് അധികം താമസിയാതെ സപ്പോര്‍ട്ട് ലഭിക്കും. കൂടാതെ അടുത്ത മാസങ്ങളില്‍ അവതരിപ്പിക്കാനിരിക്കുന്ന നിക്കാണ്‍ മിറര്‍ലെസ് സിസ്റ്റത്തിലെ ഇതുവരെ ഇറങ്ങിയ ക്യാമറകളില്‍ വച്ച് ഏറ്റവും മുന്തിയ ബോഡിയാ, സെഡ് 9 കൂടി എത്തുമ്പോള്‍ മൊത്തം അഞ്ചു ക്യാമറകള്‍ ഉപയോഗിക്കാനാകും. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയും നിക്കോണും ചേര്‍ന്നാണ് പുതിയ സിസ്റ്റം വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

റിമോട്ട് ക്യാമറകള്‍ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ലെന്നും നിക്കോണ്‍ പറയുന്നു. കുറഞ്ഞത് 15 വര്‍ഷമായി ഇതു നിലനില്‍ക്കുന്നു. എന്നാല്‍, അതിനു പല പരിമിതികളുമുണ്ടായിരുന്നു. തങ്ങളുടെ നിക്കോണ്‍ എന്‍എക്‌സ് ഫീല്‍ഡ് അതിന് വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നാണ് അവര്‍ പറയുന്നത്. ലോകത്തെ പ്രധാന വര്‍ത്താ ഏജന്‍സികളെല്ലാം തന്നെ ഇത്തരം ഷൂട്ടിങ് നടത്തുന്നുണ്ട്. ഒരു 100 മീറ്റര്‍ ഓട്ടമത്സരം നടക്കുമ്പോള്‍ വ്യത്യസ്തവും ശക്തവുമായ ചിത്രങ്ങള്‍ പകര്‍ത്താനായി പലയിടങ്ങളില്‍ ക്യാമറകള്‍ വച്ചു ചിത്രങ്ങള്‍ എടുത്തിരുന്നു. 

 

ADVERTISEMENT

എന്നാല്‍, പല കായിക മത്സര വേദികളിലും റിമോട്ട് ഷൂട്ടിങ് വെല്ലുവിളിയായില്ലെങ്കിലെ അദ്ഭുതമുള്ളു. വിവിധ ഫൊട്ടോഗ്രാഫര്‍മാര്‍ റിമോട്ട് ഷൂട്ടിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനാല്‍ റേഡിയോ സിഗ്നലുകള്‍ പരസ്പരം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. ഇത് ഒഴിവാക്കാനായി നിക്കോണിന്റെ പുതിയ സിസ്റ്റത്തില്‍ വയേഡ് ലാന്‍ കേബിളുകളാണ് ഉപയോഗിക്കുന്നത്. ഇവ വഴി ഫോട്ടോകള്‍ കൃത്യമായി പതിയുന്നുവെന്ന് ഉറപ്പാക്കാനാകുമെന്ന് നിക്കോണ്‍ പറയുന്നു. ഫോട്ടോ എടുക്കുക എന്നതു മാത്രമല്ല, അവ ക്ഷണത്തില്‍ അപ്‌ലോഡ് ചെയ്യുക എന്നതും ഒരു വാര്‍ത്താ ഏജന്‍സിയുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നു. അതും പരിഗണിച്ചാണ് നിക്കോണ്‍ എന്‍എക്‌സ് ഫീല്‍ഡ് വികസിപ്പിച്ചതെന്ന് കമ്പനി പറയുന്നു.

 

∙ സിസ്റ്റത്തിന്റെ സവിശേഷതകള്‍

 

ADVERTISEMENT

1. ഒരു ഫൊട്ടോഗ്രാഫര്‍ക്ക് 11 ക്യാമറകള്‍ വരെ ഒരേസമയം നിയന്ത്രിക്കാനാകും. ഇതൊരു പുതുയുഗ പിറവിയാണെന്നു പറയുന്നു.

2. ഷട്ടറുകള്‍ റിമോട്ടായി റിലീസു ചെയ്യാമെന്നതു കൂടാതെ, ഒരോ ക്യാമറയുടെ സെറ്റിങ്‌സും യഥേഷ്ടം മാറ്റാം.

3. അധികം സമയമെടുക്കാതെ എല്ലാം പ്രവര്‍ത്തിപ്പിക്കാം. അതിന് ഫോട്ടോഗ്രാഫര്‍മാര്‍ അനുഭവസ്ഥരാകണം.

4. ഉപയോഗിക്കുന്ന ക്യാമറകളില്‍ ഒന്നോ, ടാബ്‌ലറ്റോ മറ്റേതെങ്കിലും സ്മാര്‍ട് ഉപകരണമോ ഉപയോഗിച്ച് ക്യാമറകളെ നിയന്ത്രിക്കാം. 

5. ഷൂട്ടു ചെയ്യുകയും, സെറ്റിങ്‌സ് മാറ്റുകയും ചെയ്യാം.

6. ടാബില്‍ നിന്ന് വേണ്ട ഫോട്ടോകള്‍ പകര്‍ത്തി നല്‍കാം.

7. സ്മാര്‍ട് ഉപകരണത്തിലായിരിക്കും എന്‍എക്‌സ് ഫീല്‍ഡ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

8. സ്മാര്‍ട് ഉപകരണത്തില്‍ ലൈവ് വ്യൂ ലഭിക്കും. ഇഷ്ടാനുസരണം ഉപകരണത്തില്‍ നിന്നു തന്നെ ഫോട്ടോയും എടുക്കാം.

 

∙ വേണ്ട ഹാര്‍ഡ്‌വെയര്‍

 

1. ഒരു മാസ്റ്റര്‍ ക്യാമറയും, പത്തോ അതില്‍ താഴെയോ ക്യാമറാ ബോഡികളും.

2. എന്‍എക്‌സ് ഫീല്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്മാര്‍ട് ഉപകരണം.

3. റൗട്ടര്‍

4. എഫ്ടിപി സേര്‍വര്‍

 

ഇത്രയും ഉപയോഗിച്ചായിരിക്കും പുതിയ സിസ്റ്റം വഴി എടുക്കുന്ന ചിത്രങ്ങള്‍ എഡിറ്ററുടെ അടുത്തെത്തുക എന്ന് നിക്കോണ്‍ പറയുന്നു.

 

ഇതിനു സജ്ജമായ നിക്കോണ്‍ ഡി5, ഡി6 ബോഡികള്‍ ഈ ജൂണ്‍ 17 മുതല്‍ സര്‍വീസ് സെന്ററുകളില്‍ നല്‍കാവുന്നതാണ്. ഈ ക്യാമറകളുടെ ഫേംവെയറും ഈ സമയത്ത് മാറ്റും. ഇത് മറ്റു ക്യാമറകളിലേക്ക് പകര്‍ത്തിയെടുക്കാനാവില്ല. മാത്രമല്ല ഒരു ക്യാമറയ്ക്ക് ഒരു തവണയെ ഇതു ചെയ്തു നല്‍കൂവെന്നും കമ്പനി പറയുന്നു.

 

നേരത്തെ റിമോട്ടായി ഷൂട്ടുചെയ്യാന്‍ അനുവദിച്ചിരുന്ന സിസ്റ്റങ്ങള്‍ അനിയന്ത്രിതമായി ഡേറ്റാ സൃഷ്ടിച്ചിരുന്നു. എടുക്കുന്ന ചിത്രങ്ങള്‍ വേണ്ട രീതിയല്‍ നിയന്ത്രിക്കാനായിരുന്നില്ല. പുതിയ സിസ്റ്റം ആവശ്യാനുസരണം ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നതിനാല്‍ ധാരാളം ഡേറ്റ സൃഷ്ടിക്കുന്ന പ്രശ്നം ഒഴിവാക്കാനായേക്കുമെന്നു പ്രതീക്ഷിക്കുന്നു. ക്യാനന്‍, സോണി കമ്പനികള്‍ ഇതിനു ബദല്‍ സംവിധാനങ്ങള്‍ അവതരിപ്പിക്കുമോ എന്നും കാത്തിരുന്നു കാണാം. എന്തായാലും നിക്കോണ്‍ എന്‍എക്‌സ് ഫീല്‍ഡ് സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.

 

English Summary: New Nikon system allows one photographer to shoot using 11 cameras at the same time