മലയാള സിനിമയെ അടിമുടി മാറ്റാൻ 8കെ സിനിമ ക്യാമറയുടെ ലിമിറ്റഡ് എഡിഷൻ റെഡ് വി റാപ്റ്റർ കേരളത്തിലെത്തി. റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്റെ (V Raptor) വൈറ്റ് കളർ (White) സ്റ്റോംട്രൂപ്പർ (Stormtrooper) സ്പെഷ്യൽ എഡിഷനാണ് എത്തിയിരിക്കുന്നത്. ഡെയർ പിക്ചേഴ്സ് (Dare Pictures)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയെ അടിമുടി മാറ്റാൻ 8കെ സിനിമ ക്യാമറയുടെ ലിമിറ്റഡ് എഡിഷൻ റെഡ് വി റാപ്റ്റർ കേരളത്തിലെത്തി. റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്റെ (V Raptor) വൈറ്റ് കളർ (White) സ്റ്റോംട്രൂപ്പർ (Stormtrooper) സ്പെഷ്യൽ എഡിഷനാണ് എത്തിയിരിക്കുന്നത്. ഡെയർ പിക്ചേഴ്സ് (Dare Pictures) മാനേജിങ് ഡയറക്ടർ ധീരജ് പള്ളിയിലാണ് ക്യാമറ അവതരിപ്പിച്ചത്. മലയാള സിനിമയിൽ ടെക്നോളജി അപ്ഡേറ്റുകളുടെ തമ്പുരാനായ നടൻ മമ്മൂട്ടി പുതിയ ക്യാമറ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു.

ADVERTISEMENT

അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് ഡിജിറ്റൽ സിനിമയുടെ പ്രസിഡന്റും സഹ സ്ഥാപകനുമായ ജെറാഡ് ലാൻഡിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഈ ക്യാമറ കടൽ കടന്ന് കേരളത്തിൽ എത്തിയത്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റർ 8K യുടെ വരവ്. വി റാപ്റ്റർ ഒരു അൾട്രാ സ്ലോ മോഷൻ ക്യാമറയാണ്. ഏറ്റവും വേഗമേറിയ സ്കാൻ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ചിത്രീകരിക്കാൻ കഴിയും. മറ്റ് സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്ഡുകൾ പകർത്താൻ സാധിക്കും. 8K റെസൊല്യൂഷനിലുളള വിസ്ത വിഷൻ സെൻസർ ആണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. 17+ ഉയർന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളർ സയൻസ് (Colour Science), തെർമൽ മെക്കാനിസം (Thermal Mechanism) എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്ട്രയിറ്റ് മൊബൈൽ ട്രാൻസ്മിഷൻ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്.

ADVERTISEMENT

പ്രൊഫഷണൽ സിനിമ ക്യാമറയുടെ നിർമാണ രംഗത്ത് എന്നും അതിശയകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള റെഡ് കമ്പനി ഈ ക്യാമറ 2021ന്റെ ആരംഭത്തിൽ അവതരിപ്പിക്കേണ്ടത് ആയിരുന്നു. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ചിപ്പ് നിർമാണം നിലച്ചതിനെ തുടർന്ന് ഇത് നീണ്ടു പോകുകയായിരുന്നു.

ADVERTISEMENT

റെഡ് ക്യാമറകളുടെ കടുത്ത ആരാധകനും ഉപഭോക്താവുമാണ് ധീരജ്. റെഡ് കമ്പനി പ്രസിഡന്റും ഉടമയുമായ ജെറെഡ് ലാൻഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടർന്ന് സ്പെഷ്യൽ എഡിഷൻ ക്യാമറ സമ്മാനിക്കുകയായിരുന്നു. തെന്നിന്ത്യയിൽ ആദ്യ 8K ക്യാമറയായ വെപൺ (Weapon), ഏഷ്യയിലെ ആദ്യ komodo 6K അവതരിപ്പിച്ചതും ധീരജിന്റെ ഉടമസ്ഥതയിലുള്ള ഡെയർ പിക്ചേഴ്സ് ആണ്. നായകന്റെ ഇൻട്രോ സീനുകൾ, പരസ്യ ചിത്രങ്ങൾ, മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രീകരിക്കാനായി നിലവിൽ ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നുമായിരുന്നു ക്യാമറകൾ വന്നിരുന്നത്. ഭാരമേറിയ, വയറുകൾ നിറഞ്ഞ, റെസൊല്യൂഷനും കളർ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകൾക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കൽ ഇമേജിങ് അഡ്വൈസർ കൂടിയായ ധീരജ് പറഞ്ഞു.

English Summary: Limited Edition Red V Raptor 8K Cinema Camera In Kerala