പൂണെ∙ ഉറിയിൽ ഭീകരരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഘത്തിലെ മലയാളി മേജർ ജയിംസ് ജേക്കബിന് കരസേനാ മെഡൽ. ആലപ്പുഴ പുളിങ്കുന്ന് കളത്തിൽ വാഴക്കൂട്ടം കുടുംബാംഗമായ റിട്ട. കേണൽ ജേക്കബ് തോമസിന്റെയും മറിയയുടെയും മകനാണ്. മേജർ ജയിംസ് ഉൾപ്പടെ 20 സേനാ ഉദ്യേഗസ്ഥർക്ക് സതേൺ ആർമി കമാൻഡർ എസ്.കെ. സൈനി മെഡൽ സമ്മാനിച്ചു.

മദ്രാസ് റെജിമെന്റിന്റെ ഭാഗമായ മേജർ ജയിംസ് രണ്ടര വർഷമായി ഉറിയിലാണ്. 2017 നവംബറിൽ പട്രേളിങ്ങിനിടെ, ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി നീങ്ങുകയായിരുന്ന രണ്ടു ഭീകരരെ കണ്ടെത്തി ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ധീരതയ്ക്കാണ് അംഗീകാരം. 

മേജർ ജയിംസിന്റെ സഹോദരൻ തോമസ് ജേക്കബ് രാജസ്ഥാൻ അതിർത്തിയിൽ കരസേനാ ലഫ്റ്റന്റ് കേണലാണ്.