1966, ഓഗസ്റ്റ് 16. തെക്കൻ ഇസ്രയേലിലെ ഹാസർ മിലിട്ടറി എയർഫോഴ്സ് ബേസ്. രണ്ട് മിറാഷ് യുദ്ധ വിമാനത്തിന്റെ അകമ്പടിയോടെ പറന്നുവരുന്ന ഒരു ഇറാഖി പോർവിമാനം ഏവരെയും അമ്പരപ്പിച്ചു. ഒരു ഇറാഖി മിഗ് 21 ആയിരുന്നു. സോവിയറ്റ് രാജ്യത്തിന്റെ നിർമിതിയായ ശബ്ദാധിവേഗ പോർവിമാനം. ഒരു സ്വപ്നം പോലെ ആ മിഗ് 21 ഇസ്രയേൽ എയർ

1966, ഓഗസ്റ്റ് 16. തെക്കൻ ഇസ്രയേലിലെ ഹാസർ മിലിട്ടറി എയർഫോഴ്സ് ബേസ്. രണ്ട് മിറാഷ് യുദ്ധ വിമാനത്തിന്റെ അകമ്പടിയോടെ പറന്നുവരുന്ന ഒരു ഇറാഖി പോർവിമാനം ഏവരെയും അമ്പരപ്പിച്ചു. ഒരു ഇറാഖി മിഗ് 21 ആയിരുന്നു. സോവിയറ്റ് രാജ്യത്തിന്റെ നിർമിതിയായ ശബ്ദാധിവേഗ പോർവിമാനം. ഒരു സ്വപ്നം പോലെ ആ മിഗ് 21 ഇസ്രയേൽ എയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1966, ഓഗസ്റ്റ് 16. തെക്കൻ ഇസ്രയേലിലെ ഹാസർ മിലിട്ടറി എയർഫോഴ്സ് ബേസ്. രണ്ട് മിറാഷ് യുദ്ധ വിമാനത്തിന്റെ അകമ്പടിയോടെ പറന്നുവരുന്ന ഒരു ഇറാഖി പോർവിമാനം ഏവരെയും അമ്പരപ്പിച്ചു. ഒരു ഇറാഖി മിഗ് 21 ആയിരുന്നു. സോവിയറ്റ് രാജ്യത്തിന്റെ നിർമിതിയായ ശബ്ദാധിവേഗ പോർവിമാനം. ഒരു സ്വപ്നം പോലെ ആ മിഗ് 21 ഇസ്രയേൽ എയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1966, ഓഗസ്റ്റ് 16. തെക്കൻ ഇസ്രയേലിലെ ഹാസർ മിലിട്ടറി എയർഫോഴ്സ് ബേസ്. രണ്ട് മിറാഷ് യുദ്ധ വിമാനത്തിന്റെ അകമ്പടിയോടെ പറന്നുവരുന്ന ഒരു ഇറാഖി പോർവിമാനം ഏവരെയും അമ്പരപ്പിച്ചു. ഒരു ഇറാഖി മിഗ് 21 ആയിരുന്നു. സോവിയറ്റ് രാജ്യത്തിന്റെ നിർമിതിയായ ശബ്ദാധിവേഗ പോർവിമാനം. ഒരു സ്വപ്നം പോലെ ആ മിഗ് 21 ഇസ്രയേൽ എയർ ബേസിലേക്ക് പറന്നിറങ്ങി. ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ രക്തം മരവിപ്പിക്കുന്ന ചരിത്രത്തിലെ ഞെട്ടിക്കുന്ന ഓപ്പറേഷനുകളിലൊന്നായിരുന്നു അത് – ഓപ്പറേഷൻ ഡയമണ്ട്. 

 

ADVERTISEMENT

ശീതയുദ്ധക്കാലത്തെ ഇസ്രയേൽ പൈലറ്റുകളുടെ പേടിസ്വപ്നമായിരുന്നു മിഗ് 21. 1959ൽ സോവിയറ്റ് യൂണിയന്റെ ഇരുമ്പു മറയ്ക്കു പിന്നിൽ നിർമിക്കപ്പെട്ട വിമാനങ്ങൾ ഈജ്പിതിലേക്കും സിറിയയിലേക്കും ഇറാഖിലേക്കും ഇറാനിലേക്കും എല്ലാം നൽകി. സോവിയറ്റ് യൂണിയനാണെങ്കിൽ അത്യന്തം രഹസ്യമായാണ് നിർമാണ രഹസ്യം സൂക്ഷിച്ചിരുന്നത്. ഉപയോഗ ശൂന്യമായവ പോലും തിരികെ വാങ്ങുന്ന തരത്തിലുള്ള കരാറിലായിരുന്നു സഖ്യങ്ങൾക്ക് എയർക്രാഫ്റ്റുകൾ നൽകിയിരുന്നത്. തങ്ങളുടെ രാജ്യങ്ങൾക്കു പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പലർക്കും നീരസം ഉണ്ടായിരുന്നെങ്കിലും രഹസ്യം പുറത്താവാതിരിക്കാൻ റഷ്യയുടെ വഴി അംഗീകരിക്കുകയായിരുന്നു. 

 

ഈജിപ്തിനു 34 മിഗ് വിമാനങ്ങളും സിറിയക്കും ഇറാക്കിനും 18 ഉം 10 ഉം വീതവുമാണ് ഉണ്ടായിരുന്നത്. ഒരു മിഗ് 21 സ്ക്വാഡ്രണിലേക്കുള്ള നിയമനം ഏതൊരു പൈലറ്റിനും അഭിമാനകരമായിരുന്നു. സാങ്കേതികത്വം രഹസ്യമായതിനാൽ ആകാശ യുദ്ധത്തിൽ ഇസ്രയേലിന് ഒരു മിഗ് സ്വന്തമാക്കൽ നിർണായകമായി മാറി. ആകാശത്തെ ഡോഗ് ഫൈറ്റിനും ലക്ഷ്യസ്ഥാനങ്ങളിലെ ബോംബ് വർഷത്തിനും ഒരു പോലെ സാധിക്കുന്ന ആദ്യ ഫൈറ്റർ–ഇന്റർസെപ്റ്റർ യുദ്ധവിമാനം.

 

ADVERTISEMENT

ഏവിയേഷൻ ചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവുമധികം നിർമിക്കപ്പെട്ട വിമാനം. ഇന്ത്യയുൾപ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്ന പോർ വിമാനം. പഴയ സോവിയറ്റ് വിമാന നിർമാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ ചുരുക്കപ്പേരാണ് മിഗ്. ഏറ്റവും പുതിയ യുഎസ് എഫ് 16 വിമാനത്തെ ഇന്ത്യയുടെ മിഗ് 21 ബൈസന്‍ വെടിവെച്ചിട്ടതോടെ അടുത്തകാലത്തും ചർച്ചയായി മാറി.

 

ആകാശത്തെ കഴുകൻമാർ

 

ADVERTISEMENT

1948ലെ യുദ്ധസമയത്ത് ഇസ്രയേലിന്റെ വ്യോമശക്തി തുലോം പരിമിതമായിരുന്നു. സ്വകാര്യ വ്യക്തികളു‌ടെ വിമാനങ്ങളാണ് മിലിട്ടറി ആവശ്യത്തിനായി ഉപയോഗിച്ചതെന്നു പറയാം. ഫ്രാൻസുമായുള്ള സൗഹൃദത്തോടെ മിറാഷ് പോലുള്ള യുദ്ധവിമാനങ്ങൾ ഇസ്രയേലി എയർ ഫോഴ്സ് (ഐഎഎഫ്) സ്വന്തമാക്കി. എന്നാൽ അറബ് രാജ്യങ്ങളുടെ പ്രധാന ആയുധ ഉറവിടം സോവിയറ്റ് യൂണിയനായിരുന്നു. മിഗ് 21 പോലുള്ള വിമാനങ്ങൾ ആകാശയുദ്ധത്തിൽ പോർമുനകളായി. അമേരിക്കയും ഇസ്രയേലും മിഗിന്റെ രഹസ്യമറിയാൻ ആഗ്രഹിച്ചു.

 

ശീതസമരകാലത്തെ റഷ്യയുടെ യുദ്ധോപകരണങ്ങളുടെ കണ്ടുപിടുത്തത്തിലെ ഏറ്റവും നിർണ്ണായക നേട്ടമായിരുന്നു മിഗ്. മിഗ്-21 ന്റെ ദൗർബല്യങ്ങളും പ്രവർത്തന രീതിയും മനസ്സിലാക്കാൻ  വിമാനം തന്നെ പരിശോധിക്കേണ്ടതുണ്ടെന്ന് ഐഎഎഫ് കമാൻഡറായിരുന്നു എസർ വീസ്മാൻ കരുതി. കാരണം ആകാശത്തെ ഡോഗ് ഫൈറ്റിന് മിഗിനെ വെല്ലാൻ അക്കാലത്ത് മറ്റൊന്നില്ലായിരുന്നു. 

 

മാർച്ച് 21, 1963 ൽ മെയ്ർ അമിത് മൊസാദിന്റെ ചീഫായി എത്തിയപ്പോൾ മുതൽ കേൾക്കുന്ന വെല്ലുവിളിയായിരുന്നു മിഗിന്റെ തേരോട്ടം തടയാനുള്ള മാർഗങ്ങള്‍ കണ്ടെത്തണമെന്നത്. ദൗത്യം ഇന്റലിജന്റ്സ് ആൻഡ് സ്പെഷൽ ഓപ്പറേഷൻസ് തലവൻ മെയ്ർ അമിത് ഏറ്റെടുത്തു. ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻബെറ്റ് (ഷബാക്) വിദേശവിഭാഗമായ മൊസാദും ഒത്തുചേര്‍ന്നു ദൗത്യത്തിന് രൂപം നൽകി.

 

ആദ്യ ദൗത്യം വൻ പരാജയം 

 

1960 മാർച്ചിൽ മൊസാദ് ഏജന്റ് ജീൻ തോമസും സംഘവും കെയ്റോ എയർപോർട്ടിൽ വിമാനമിറങ്ങി. ഇവരുടെ മോഹ വലയിൽ വീഴുന്ന ഒരു ഈജിപ്ഷ്യൻ ഫൈറ്റർ പൈലറ്റിനെ കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഒരാളെ കണ്ടെത്തി (അവർ കരുതി) - ആബിദ് ഹന്ന എന്ന ഈജിപ്ഷ്യൻ ഫൈറ്റർ പൈലറ്റ്. പക്ഷേ ആബിദ് ഹന്ന ഒറ്റുകൊടുത്തു. ജീനും കൂട്ടരും ജയിലിലായി. 1962 ഡിസംബറിൽ തോമസിനെയും മറ്റു രണ്ട് പേരെയും തൂക്കിലേറ്റി. ബാക്കി രണ്ടു പേർക്കും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു. കുറച്ചു കാലങ്ങൾക്ക് ശേഷം ഇറാഖിൽ നടത്തിയ രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു.

 

അസ്വസ്ഥനായ പൈലറ്റ്

 

തന്ത്രങ്ങള്‍ ഓരോന്നായി പരാജയപ്പെട്ടു കൊണ്ടിരുന്ന മൊസാദിന് അപ്രതീക്ഷിതമായ ഒരു പിടിവള്ളി കിട്ടി. ഇറാഖി പൗരത്വമുള്ള യൂസുഫ് എന്ന ജൂതൻ. പടിഞ്ഞാറൻ യൂറോപ്പിലും ടെഹ്റാനിലുമുള്ള മൊസാദ് ഏജന്റുമാരുമായി യൂസഫ് ബന്ധപ്പെട്ടു. യൂസുഫിലൂടെ അവർ ഇറാഖി വ്യോമസേനയിലെ മിടുക്കനായ പൈലറ്റ് മുനീർ റെഡ്ഫയെക്കുറിച്ച് അറിഞ്ഞു.

 

ഒരു അസിറിയൻ ക്രിസ്ത്യാനിയായത് കൊണ്ട് തനിക്കവകാശപ്പെട്ടിരുന്ന പ്രമോഷനും മറ്റാനുകൂല്യങ്ങളും അധികൃതർ നിഷേധിക്കുന്നുവെന്ന് മുനീർ വിശ്വസിച്ചു. കുർദ്ദുകളുടെ മേലുള്ള ആക്രമത്തിലും റെഡ്ഫ അസ്വസ്ഥനായിരുന്നു. യൂസഫിന്റെ ഒരു സുഹൃത്തായിരുന്നു റെഡ്ഫയുടെ ഭാര്യ. റെഡ്ഫ അസ്വസ്ഥനാണെന്നും ഇറാഖ് വിട്ടാൽ കൊള്ളാമെന്ന് ആലോചനയുണ്ടെന്നും യുസഫ് മനസ്സിലാക്കി.

 

ചാരസുന്ദരിയുടെ ഇന്ദ്രജാലം

 

മുനീറിനെപ്പറ്റി യുസഫിലൂടെ വിശദവിവരങ്ങൾ അറിഞ്ഞ മൊസാദ് ഒരു വനിതാ ഏജന്റിനെ ആ ദൗത്യം ഏൽപ്പിച്ചു. കൂർമ്മ ബുദ്ധിക്കൊപ്പം സൗന്ദര്യവും ആയുധമാക്കി ആ സ്പൈ ഗേള്‍ റെഡ്ഫയുമായി അടുത്തു. സൗഹൃദ വലയങ്ങളിലൂടെ ബന്ധം സ്ഥാപിക്കാൻ അനിതരസാധാരണ മിടുക്കുണ്ടായിരുന്ന ആ യുവതി ഒരു പാർട്ടിയിൽവച്ച് മുനീറുമായി അടുത്തു. 

 

തന്റെ ജോലി അരക്ഷിതത്വവും വിഷമങ്ങളും പങ്കുവയ്ക്കുന്ന തരത്തിൽ ആ ബന്ധം വളര്‍ന്നു. റെഡ്ഫയെപ്പറ്റി മൊസാദ് അറിഞ്ഞതെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തി. യൂറോപ്പിലെത്തിച്ച് മൊസാദ് ഏജന്റുമാരുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി തയാറായി. താമസിയാതെ ഒരു വിനോദ യാത്രക്കായി അവർ പുറപ്പെട്ടു. വൈകാതെ റോം നഗരത്തിലെ ഒരു ഹോട്ടൽ റൂമിൽ നിർണായകമായ ആ കൂടിക്കാഴ്ച നടന്നു. 

 

ഒരു ദശലക്ഷം അമേരിക്കൻ ഡോളറും ഇസ്രയേലി പൗരത്വവും ജോലിയുമായിരുന്നു റെഡ്ഫയ്ക്കായി അവരിട്ട വില. തന്റെ മുഴുവൻ കുടുംബാംഗങ്ങളെയും ഇറാഖിൽ നിന്ന് പുറത്ത് കടത്തണമെന്ന റെഡ്ഫയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. ആറു ദിന യുദ്ധത്തിന്റെ പോലും തലേവര മാറ്റി വരച്ച ആ ഡീൽ എല്ലാം വീക്ഷിച്ച് തൊട്ടടുത്ത മുറിയിൽ മൊസാദ് ചീഫ് മെയ്ർ അമീർ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇസ്രയേലിലെ സേഫ് ലാൻഡിങ്ങിനെക്കുറിച്ച് മനസ്സിലാക്കാനായി ഒരു സന്ദർശനവും റെഡ്ഫ നടത്തി. ഇസ്രയേൽ എയർ ഫോഴ്സ് കമാന്‍ഡർ മോട്ടീ ഹോഡ് നേരിട്ടെത്തി റെഡ്ഫയ്ക്ക് നിർദ്ദേശങ്ങൾ നൽകി. 

 

ഓപ്പറേഷന്‍ ഡയമണ്ട്...

 

മൊസാദ് റെഡ്ഫയെ ഡയമണ്ടെന്ന് കോഡ് നൽകി. ഇനി മിഗ് 21 എന്ന മോതിര വളയത്തിൽ റെഡ്ഫയെന്ന രത്നകല്ല് ചേര്‍ക്കേണ്ടതുണ്ട്. മിഗ് 21 സ്ക്വാഡ്രണിലേക്ക് മുനീർ ആ സമയം എത്തിയിരുന്നില്ല. അഭ്യർഥനപ്രകാരം റെഡ്ഫയെ മിഗ് 21 സ്ക്വാഡ്രണിലേക്ക് മാറ്റം നൽകാൻ മേലധികാരികൾ തയാറായി. റെഡ്ഫയുടെ കുടുംബത്തെ പുറത്തെത്തിക്കാനായി നിരവധി മൊസാദ് ഏജന്റുമാർ രംഗത്തിറങ്ങി. ഒരു അവധിക്കാല വിനോദ യാത്രയ്ക്കാണെന്ന വിശ്വാസത്തിൽ റെഡ്ഫയുടെ ഭാര്യ ബെറ്റിയും രണ്ട് കുട്ടികളും പാരീസിലെത്തി. മുനീറിന്റെ നീക്കങ്ങളെക്കുറിച്ചൊന്നും ബെറ്റി അറിഞ്ഞിരുന്നില്ല. 

 

മൊസാദ് ഏജന്റെത്തി ഇസ്രയേൽ പാസ്പോർട് കൈമാറിയതോടെ അവർ അമ്പരന്നു. ആദ്യം അംഗീകരിക്കാൻ തയാറാകാതെ ഇറാഖി എംബസിയിൽ ബന്ധപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും താമസിയാതെ വിധിയോടു ഇണങ്ങിച്ചേർന്നു. ഇസ്രയേലിലേക്കവർ പറന്നിറങ്ങി. മുനീറിന്റെ അടുത്ത ബന്ധുക്കളും ഇറാൻ ബോർഡറിലേക്കെത്തി. പുതിയ പാസ്പോർട് കൈയ്യിൽ കിട്ടിയ അവർ അമ്പരന്നു. താമസിയാതെ അവർ കുർദിഷ് വിമതരുടെ സഹായത്തോടെ ഇസ്രയേലിലെത്തി കടന്നു.

 

മിഗ് 21ൽ ദാവീദിന്റെ നക്ഷത്രം

 

1966 ഏപ്രിൽ 29 റെഡ്ഫയുടെ ഒരു കത്ത് മൊസാദിന്റെ യൂറോപ്യൻ മെയിൽബോക്സിലെത്തി. ആശുപത്രിയിൽ നിന്ന് സ്ഥലമാറ്റം ചോദിച്ചെന്നും. പുതിയ വാർഡിലേക്കുള്ള (റാഷ്ദ് എയർബേസ്, ബാഗ്ദാദ്) മാറ്റം അധികാരികൾ സമ്മതിച്ചെന്നും. പക്ഷേ ജൂലൈയിലേ പെൻസിലിനുമായി എത്താനാവുകയുള്ളു എന്നായിരുന്നു സന്ദേശം. കിർകുക് എയർ ബേസിന്റെ കോഡായിരുന്നു ആശുപത്രി. പെൻസിലിനെന്നാൽ മിഗ്. യൂസഫിന്റെ കുടുംബത്തെയും യൂറോപ്പിലേക്കു കടത്തി മൊസാദും ആ ദിവസത്തിനായി തയാറായിരുന്നു.

 

ഇറാഖിൽ ലഭിക്കുന്ന ഇസ്രയേൽ റേഡിയോ ചാനലിൽ സ്വാഗതം എന്നർഥം വരുന്ന ഒരു ഗാനം പ്രക്ഷേപണം ചെയ്യപ്പെട്ടു. അതായിരുന്നു സംഗതിയെല്ലാം റെഡിയാണെന്നതിന്റെ കോഡ്. എയർ സ്ട്രിപ്പിൽ രണ്ട് ഇസ്രയേൽ മിറാഷുകളും തയാറായി കിടന്നു. 119 സ്ക്വാഡ്രണിലെ മേജർ റാൻ പെകറിനെയും ലെഫ്. കേണൽ ഷാമുവൽ ഷെഫറിനെയുമാണ് ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. എയർഫോഴ്സിലെ മിടുക്കൻമാരായ പൈലറ്റുമാർ. അത്യന്തം രഹസ്യം. അവർക്കുപോലും എന്താണ് സംഭവിക്കുന്നെന്ന ധാരണയുണ്ടായിരുന്നില്ല. 

 

ഓഗസ്റ്റ് 16, മൊസൂളിലെ എയർബേസിൽ നിന്ന് പകുതി നിറച്ച ഫ്യുൽ ടാങ്കുള്ള മിഗ് 21 ൽ കയറി റെഡ്ഫ പറന്നുയർന്നു. സാധാരണ പരിശീനനത്തിനുള്ള ആകാശപ്പറക്കൽ. കുറച്ചുകഴിഞ്ഞ് റെഡ്ഫ മിഗിന്റെ ദിശമാറ്റി പറത്തി. വിമാനത്തിന്റെ ദിശമാറിയെന്നും ഉടൻ തിരികെ നിശ്ചിത റൂട്ടിൽ തിരികെ പ്രവേശിക്കണമെന്നുമുള്ള നിർദ്ദേശം അവഗണിച്ച് മുനീർ റേഡിയോ ഓഫ് ചെയ്തു. ജോർദാനിനു മുകളിലൂടെ പറന്നപ്പോൾ വിമാനം റഡാറിൽ പതിഞ്ഞു. അവർ അടുത്ത രാജ്യമായ സിറിയയുമായി ബന്ധപ്പെട്ടു. തങ്ങളുടെ വിമാനം പരിശീലനപറക്കൽ നടത്തുന്നതാണെന്ന് സിറിയൻ അധികൃതർ അറിയിച്ചു. സിറിയയ്ക്ക് പറ്റിയ അബദ്ധമായിരുന്നു അത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് താഴ്ന്നു പറന്ന് കാലിയാവുന്ന ഫ്യുവൽ ടാങ്കുമായി ഇസ്രയേലിലേക്ക് മുനീർ പറന്നു. ഇസ്രയേലിന്റെ റഡാറിൽ മിഗ് 21 പതിഞ്ഞു. 

 

ഒരു പോരാട്ടത്തിനു സജ്ജമായി അതിർത്തിയിലേക്ക് എത്താൻ മിറാഷ് പോർവിമാനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം ഫയറിങ്ങിനുള്ള അനുമതി നൽകിയതുമില്ല. താമസിയാതെ പോരാട്ടത്തിൽനിന്നു ദൗത്യം മിഗ് 21ന്റെ സംരക്ഷണ ചുമതലയായി. മിറാഷുകളുടെ അകമ്പടിയോടെ ഹാറ്റ്സർ ബേസിലെക്ക് മിഗ് 21പറന്നിറങ്ങി. ഐഎഎഫ് കമാൻഡർ അന്നുതന്നെ നടത്തിയ മീഡിയ കോൺഫറൻസിൽ മൊസാദിന്റെ പങ്കാളിത്തം വെളിവാക്കാതെ മുനീറിന്റെ സ്വന്തം ഇഷ്ടപ്രകാരം എത്തിയെന്ന ഒരു വ്യാജ കത്താണ് അവതരിപ്പിച്ചത്. എന്നാൽ ഒരു വർഷത്തിനുശേഷം മൊസാദ് ഓപ്പറേഷനായിരുന്നു വിമാന റാഞ്ചലെന്ന് തെളിഞ്ഞു.

 

ഇസ്രയേല്‍ മുനീറിന് നൽകിയ വാക്ക് പാലിച്ചു. മുനീറും കുടുംബവും രാജകീയമായി കുറച്ചുകാലം കഴിഞ്ഞു. പിന്നീട് യൂറോപ്പിലേക്ക് കുടിയേറി. 1998ൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. സ്വന്തം രാജ്യത്തെ വഞ്ചിച്ചതിന്റെ വിഷമം പിന്തുടർന്നിരുന്നെന്ന് പറയപ്പെടുന്നു. 

 

‘സ്റ്റീൽ ദ സ്കൈ’

 

ജെയിംസ്ബോണ്ട് രീതിയിൽ പോർവിമാനം കടത്തിയതിനാൽ 007 എന്ന നമ്പർ നൽകിയാണ് ഇസ്രയേൽ മിഗ് വിമാനം സൂക്ഷിക്കുന്നത്. ശത്രുവിമാനമെന്നോർത്ത് ഇസ്രയേൽ ഫൈറ്ററുകൾ ആക്രമിക്കാതിരിക്കാൻ ചുവന്ന അഴകടയാളങ്ങളും നൽകി. ഇസ്രയേലിന്റെ ആറുമൂലകളുള്ള നക്ഷത്ര ചിഹ്നവും പതിച്ചു. 1968ൽ ഉഭയ കക്ഷി ധാരണ പ്രകാരം യുഎസിന് വിമാനം കൈമാറി, ഒപ്പം പിടിച്ചെടുത്ത മറ്റൊരു മിഗ് 17യും. ഇസ്രയേലിന്റെ പൈലറ്റുമാരും എൻജീനീയർമാരും പൊളിച്ച് പഠിച്ചതിന് ശേഷമാണ് റഷ്യൻ ടെക്നോളജി അമേരിക്കയ്ക്ക് കൈമാറുന്നത്. അമേരിക്കയുടെ രഹസ്യ സൈനിക കേന്ദ്രം ഏരിയ–51 ലാണ് മിഗ്–21 നെ പരീക്ഷണത്തിനും പഠനത്തിനും വിധേയമാക്കിയത്.

 

അമേരിക്ക ഇസ്രയേലുമായി ആയുധക്കൈമാറ്റത്തിനു തയാറായി. യുഎസ് മേഡ് ഫാന്റം ജെറ്റ്സ് ഇസ്രയേലിനു സ്വന്തമായി. 1967 ഏപ്രിലിൽ നടന്ന പോരാട്ടത്തിൽ 6 സിറിയൻ മിഗ് 21 വിമാനങ്ങൾ മിറാഷുപയോഗിച്ച് തകര്‍ക്കാൻ കഴിഞ്ഞു. 6 ഡേ വാറിലെ ഇസ്രയേൽ വിജയത്തിന്റെ ഒരു കാരണവും ഈ മൊസാദ് ഓപ്പറേഷനായിരുന്നു. 1982ൽ ഇസ്രയേൽ അമേരിക്കയോട് മിഗ് 21 007 തിരികെ വാങ്ങി ഐഎഎഫ് മ്യൂസിയത്തിൽ സൂക്ഷിച്ചു. ഈ സംഭവത്തെ അധികരിച്ച് ഒരു സിനിമയും പുറത്തിറങ്ങി. പേര് ‘സ്റ്റീൽ ദ സ്കൈ’