ഫ്രാൻസിൽ നിന്നു വാങ്ങുന്ന മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയതായും വ്യോമസേന പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഫ്രാൻസും 36 റഫാൽ ജെറ്റുകൾക്കായി 2016 സെപ്റ്റംബറിൽ 7.87 ബില്യൺ യൂറോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസിൽ നിന്നു വാങ്ങുന്ന മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയതായും വ്യോമസേന പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ADVERTISEMENT

ഇന്ത്യയും ഫ്രാൻസും 36 റഫാൽ ജെറ്റുകൾക്കായി 2016 സെപ്റ്റംബറിൽ 7.87 ബില്യൺ യൂറോ (ഏകദേശം 59,000 കോടി രൂപ) കരാർ ഒപ്പിട്ടിരുന്നു. ഒക്ടോബർ 8 ന് ആദ്യത്തെ റഫാൽ ജെറ്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. നാല് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 മെയ് മാസത്തോടെയാണ് ഇന്ത്യയിലെത്തുക.

ADVERTISEMENT

റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫാലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റഫാലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക. ബാക്കി 18 എണ്ണത്തിന്റെ സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 59,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് 2019 സെപ്റ്റംബറിൽ തന്നെ കൈമാറ്റം നടക്കും. എന്നാൽ വ്യോമസേനയുടെ ഭാഗമാകുന്നത് 2020 മേയിൽ ആയിരിക്കും.

അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സർക്കാർ കഴിഞ്ഞ അനുവദിച്ചിട്ടുണ്ട്. അടുത്ത 40–50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ചു നിർദേശം നൽകിയിരുന്നു. നിലവിൽ ജഗ്വാറിന്റെ രണ്ടു സ്ക്വാഡ്രൺ, മിഗ് –21 ബിസിന്റെ ഒരു സ്ക്വാഡ്രൺ എന്നിവ അംബാലയിലുണ്ട്. ഇതിനു പുറമേയാണു റഫാലിന്റെ ആദ്യ സ്ക്വാഡ്രണും അംബാലയുടെ കരുത്താകുക.

English Summary: Three Rafale Fighter Jets Handed over to IAF, Being Used to Train Pilots & Technicians in France