ഇറാൻ അടുത്തിടെ പരീക്ഷിച്ച് വജയിച്ച അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ക്രൂസ് മിസൈലിന്റെ ഉൽപ്പാദനം ആരംഭിച്ചു. രാജ്യത്തിന്റെ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഹുസൈൻ ഖാൻസാദിയാണ് ഇക്കാര്യം അറിയിച്ചത്. മിസൈലിന്റെ നവീകരിച്ച പതിപ്പുകളുടെ ജോലികളും ഇതിനകം പുരോഗമിക്കുകയാണ്. ജാസ്ക് ക്രൂസ് മിസൈലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാൻ അടുത്തിടെ പരീക്ഷിച്ച് വജയിച്ച അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ക്രൂസ് മിസൈലിന്റെ ഉൽപ്പാദനം ആരംഭിച്ചു. രാജ്യത്തിന്റെ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഹുസൈൻ ഖാൻസാദിയാണ് ഇക്കാര്യം അറിയിച്ചത്. മിസൈലിന്റെ നവീകരിച്ച പതിപ്പുകളുടെ ജോലികളും ഇതിനകം പുരോഗമിക്കുകയാണ്.

ADVERTISEMENT

ജാസ്ക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ഉൽപാദനം പ്രഖ്യാപിച്ച ഖാൻസാദി, ഇറാനിലെ നാവികസേനയുടെ എല്ലാ ഉപവിഭാഗങ്ങളും ഈ ആയുധം ഉപയോഗിക്കുമെന്ന് പറഞ്ഞു. നാവിക സേനയുമായി ബന്ധപ്പെട്ട പുതിയ ആയുധങ്ങളും മറ്റ് സൈനിക പദ്ധതികളും ടെഹ്‌റാനിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

മിസൈലിന്റെ പ്രത്യേക സ്വഭാവങ്ങളൊന്നും ഉദ്യോഗസ്ഥർ പങ്കുവെച്ചിട്ടില്ലെങ്കിലും ഒരു അന്തർവാഹിനിയുടെ ടോർപ്പിഡോ ട്യൂബുകളിൽ നിന്ന് ജാസ്ക് പുറന്തള്ളാനും വെള്ളത്തിൽ നിന്ന് തൊടുക്കാനും കഴിയുമെന്ന് അറിയാം. ഈ ഫെബ്രുവരിയിൽ ആദ്യമായി വെലയറ്റ് -97 നാവിക പരിശീലനത്തിനിടെയാണ് മിസൈൽ ലോകത്തിനു കാണിച്ചുകൊടുത്തത്.

ADVERTISEMENT

ജാസ്ക് തരത്തിലുള്ള യുദ്ധോപകരണങ്ങളുടെ ശ്രേണി ഭാവിയിൽ ഗണ്യമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ‘ജാസ്ക് -2 പ്രോജക്റ്റ്’ ഇതിനകം നടന്നുവരികയാണെന്ന് ഖാൻസാദി പറഞ്ഞു. മിസൈലിന്റെ വിപുലീകൃത ശ്രേണി തീർച്ചയായും ശത്രുവിനെ അദ്ഭുതപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ജാസ്ക് ക്രൂസ് മിസൈലുകൾ കൂടാതെ, ടെഹ്‌റാനിൽ നടന്ന പരിപാടിയിൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നേവി ഉൾപ്പെടുന്ന മറ്റ് സൈനിക പ്ലാനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. കടലിൽ നിന്നു തൊടുത്തുവിട്ട പുതിയ ‘പെലിക്കൻ’ വിടിഒഎൽ ഡ്രോൺ, ബാലബൻ ഗൈഡഡ് ബോംബ്, സദാഫ് -2 നേവൽ മൈൻ എന്നിവയും മറ്റ് നിരവധി പുതിയ സംവിധാനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ADVERTISEMENT

പുതിയ ആയുധങ്ങൾ അനാച്ഛാദനം ചെയ്യുന്നതിനൊപ്പം ഇറാനും റഷ്യയും ചൈനയും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസത്തെക്കുറിച്ച് ഖാൻസാദി സംസാരിച്ചു. ലാൻഡ്മാർക്ക് അഭ്യാസം അടുത്ത മാസം ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂട്ടായ സുരക്ഷ നേടുകയും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ പ്രദേശം സുരക്ഷിതമാക്കാൻ സഹായിക്കുകയുമാണ് ഇത്തരമൊരു അഭ്യാസത്തിന്റെ ലക്ഷ്യം. ഇത് കടൽക്കൊള്ള പോലുള്ള ചില സംഭവങ്ങളെ നേരിടാൻ ലക്ഷ്യമിട്ടാണെന്നും ഖാൻസാദി പറഞ്ഞു.

മൂന്ന് രാജ്യങ്ങളുടെ നാവികസേനയുടെ ഭീകരവാദത്തിനെതിരെയും കടൽക്കൊള്ള വിരുദ്ധ കഴിവുകളെയും പുറത്തെടുക്കുന്നതിൽ സംയുക്ത അഭ്യാസങ്ങൾ കേന്ദ്രീകരിക്കുമെന്നും അതിനാൽ പ്രദേശത്തെ ഏതെങ്കിലും രാജ്യങ്ങൾ ഒരു ഭീഷണിയായി കണക്കാക്കരുതെന്നും മോസ്കോ വ്യക്തമാക്കി.