ഒരു രാജ്യം തന്നെ അബദ്ധവശാൽ സ്വന്തം വിമാനങ്ങളെ വെടിവച്ചിടുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിനു പുറമെയാണ് ശത്രുക്കളുടെ വിമാനമാണെന്ന് കരുതി അബദ്ധത്തിൽ യാത്രാവിമാനങ്ങൾ വെടിവച്ചിടുന്നതും. ഈ അബദ്ധം അമേരിക്കയ്ക്കും യുക്രെയ്നും ഇന്ത്യക്കും പാക്കിസ്ഥാനും വരെ സംഭവിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു രാജ്യം തന്നെ അബദ്ധവശാൽ സ്വന്തം വിമാനങ്ങളെ വെടിവച്ചിടുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇതിനു പുറമെയാണ് ശത്രുക്കളുടെ വിമാനമാണെന്ന് കരുതി അബദ്ധത്തിൽ യാത്രാവിമാനങ്ങൾ വെടിവച്ചിടുന്നതും. ഈ അബദ്ധം അമേരിക്കയ്ക്കും യുക്രെയ്നും ഇന്ത്യക്കും പാക്കിസ്ഥാനും വരെ സംഭവിച്ചിട്ടുണ്ട്. വ്യോമ പ്രതിരോധത്തിൽ മുന്നിൽനിൽക്കുന്ന ലോകശക്തികളായ രാജ്യങ്ങൾക്ക് പോലും ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്

ADVERTISEMENT

യാത്രാവിമാനം മിസൈലേറ്റു വീഴുന്ന സംഭവം നിരവധി തവണ ഉണ്ടായിട്ടുണ്ട്. 2014 ൽ മലേഷ്യൻ വിമാനം മിസൈലേറ്റു തകർന്നുവീണത് യുക്രെയ്നിൽ. അതിനു മുൻപേ യുക്രെയ്ൻ സൈന്യം അയച്ച മിസൈലേറ്റ് റഷ്യൻ വിമാനവും വീണു. 

2014: കിഴക്കൻ യുക്രെയ്‌നു മീതെ പറക്കുകയായിരുന്ന മലേഷ്യൻ വിമാനം മിസൈലേറ്റു തകർന്നു. വിമാനത്തിലുണ്ടായിരുന്ന 298 പേരും കൊല്ലപ്പെട്ടു. യുക്രെയ്ൻ സർക്കാരിനെതിരെ സായുധകലാപം നടത്തുകയായിരുന്ന റഷ്യൻ അനുകൂല വിമതർ അയച്ച മിസൈലാണു വിമാനം വീഴ്ത്തിയതെന്ന് നെതർലൻഡ്‌സിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. 

ADVERTISEMENT

2001: യുക്രെയ്ൻ സൈന്യം സൈനിക പരിശീലനത്തിനിടെ അയച്ച മിസൈൽ ഏറ്റ് സൈബീരിയ എയർലൈൻസ് വിമാനം കടലിൽ തകർന്നുവീണു. 78 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ഇസ്രയേൽ പൗരന്മാർ. യുക്രെയ്ൻ പിന്നീട് ഇസ്രയേലിനു നഷ്ടപരിഹാരം നൽകി.

1988: പേർഷ്യൻ ഗൾഫിനു മീതെ പറക്കുകയായിരുന്ന ഇറാൻ വിമാനം യുഎസ് യുദ്ധക്കപ്പലിൽനിന്ന് അയച്ച മിസൈലേറ്റു തകർന്നു. 290 പേരും കൊല്ലപ്പെട്ടു. എഫ് 14 പോർവിമാനമാണെന്നു തെറ്റിദ്ധരിച്ചാണ് എയർബസ് വിമാനം വീഴ്ത്തിയതെന്നു യുഎസ് പറഞ്ഞു. 8 വർഷത്തിനു ശേഷമാണു യുഎസ് നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചത്.  

ADVERTISEMENT

1983: സോവിയറ്റ് സൈന്യം ദക്ഷിണ കൊറിയൻ എയർലൈൻസ് വിമാനം വീഴ്ത്തി. വിമാനം വഴി മാറി സോവിയറ്റ് വ്യോമപരിധിയിൽ പ്രവേശിച്ചതാണു പ്രകോപനം. 269 പേരും കൊല്ലപ്പെട്ടു.

2019: ഇന്ത്യൻ വ്യോമസേന കശ്മീരിൽ സ്വന്തം ഹെലികോപ്റ്റർ വെടിവച്ചു വീഴ്ത്തി

2003: ഇറാഖ് യുദ്ധത്തിനിടെ യുഎസ് മിസൈൽ ബ്രിട്ടിഷ് വിമാനം വെടിവച്ചു വീഴ്ത്തി

1994: യുഎസ് വ്യോമസേന 2 യുഎസ് ആർമി ഹെലികോപ്റ്ററുകൾ വെടിവച്ചു

1956: യുഎസ് ജെറ്റ് സ്വയം വെടിവച്ചു തകർന്നു

1943: യുഎസ് സൈന്യം സിസിലിയിൽ സ്വന്തം വിമാനം വെടിവച്ചിട്ടു.