ഇന്ത്യൻ വ്യോമസേനയുടെ പഴയ ഒരു വിമാനം അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പറന്നതായി കണ്ടെത്തിയത് പ്രമുഖ ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ 24 ആണ്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ വ്യോമ പാതയുടെ മാപ്പിങ് ആണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്ന ബോയിങ് 707 വാർത്തയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വ്യോമസേനയുടെ പഴയ ഒരു വിമാനം അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പറന്നതായി കണ്ടെത്തിയത് പ്രമുഖ ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ 24 ആണ്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ വ്യോമ പാതയുടെ മാപ്പിങ് ആണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിക്കുന്ന ബോയിങ് 707 വാർത്തയിൽ ഇടംപിടിച്ചത്.

ADVERTISEMENT

വിവിധ ഒ‌സി‌എൻ‌ടി (ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ്) ഹാൻഡിലുകൾ ഫ്ലൈറ്റ്റാഡാർ 24ൽ പ്രത്യക്ഷപ്പെട്ട ഫ്ലൈറ്റ് പാത്ത് ട്വീറ്റ് ചെയ്തതോടെയാണ് ഇത് വാർത്തയായത്. ഇന്ത്യൻ വ്യോമസേന വിമാനം (ബോയിങ് 707) പാക്കിസ്ഥാനിലേക്ക് പറന്നതായി സൂചിപ്പിക്കുന്നതായിരുന്നു ഫ്ലൈറ്റ്റഡാർ മാപ്പില്‍ കാണിച്ചിരുന്ന ഡേറ്റ.

ADVERTISEMENT

വിമാനം പാക്കിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് പറന്നോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഒ‌സി‌എൻ‌ടി കൈകാര്യം ചെയ്യുന്ന ബസ്സ് വിവരങ്ങൾ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (ഏവിയേഷൻ റിസർച്ച് സെന്ററിന്റെ)‌ ശ്രദ്ധ പിടിച്ചുപറ്റി. ഫ്ലൈറ്റ് റഡാർ 24 പ്രസ്താവന ഇറക്കുന്നതിലേക്ക് വരെ ഈ ട്വീറ്റ് കാരണമായി. വിമാനം കവറേജിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ, അവരുടെ വെബ്‌സൈറ്റിലെ സ്ഥാനങ്ങൾ ഏറ്റവും പുതിയതായി ലഭിച്ച സ്ഥാനം, വേഗം, ട്രാക്ക് ഡേറ്റ എന്നിവ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് അനുസരിച്ച് കാണിക്കുന്നു എന്നാണ് ഫ്ലൈറ്റ് റഡാർ 24 അറിയിച്ചത്.

ADVERTISEMENT

ബോയിങിന്റെ ആദ്യത്തെ ജെറ്റ്‌ലൈനർ 707 ന്റെ പ്രോട്ടോടൈപ്പ് 1954 ലാണ് ആദ്യമായി പറക്കുന്നത്. ബോയിങ് 707 ഒരിക്കലും ARC / R & AW- ൽ സേവനത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രധാനമായും അനുമാനിക്കുന്നത്. ജെറ്റ്‌ലൈനർ 707 കാർഗിൽ യുദ്ധത്തിൽ വ്യാപകമായി പറന്നിരുന്നു. കൂടാതെ ധാരാളം ഇലക്ട്രോണിക് ഇന്റലിജൻസ് കണ്ടെത്തുന്നതിൽ നിർണായകമായിരുന്നു. ഇത് ഇന്ത്യൻ സേനയെ പാക്കിസ്ഥാൻ നീക്കങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്.

എന്നാൽ 2000ൽ നിരവധി പുതിയ ഇസ്രയേലി ഉപകരണങ്ങൾ ഉപയോഗിച്ച് ഈ വിമാനം നവീകരിച്ചു. നിരവധി രഹസ്യാന്വേഷണ വിവര ശേഖരണ പ്രവർത്തനങ്ങൾക്കും പ്രത്യേക യൂണിറ്റുകളുടെ ചലനത്തിനും എആർസി നിരവധി വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാലും, ബോയിങ് ജെറ്റ്‌ലൈനർ 707 അതിന്റെ ശേഷിയെ ഇപ്പോഴും ആശ്രയിക്കാവുന്നതാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മറ്റ് വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏറെ സമയം വായുവിൽ തുടരാനാകുമെന്നാണ് അറിയുന്നത്.

English Summary: India’s oldest flying aircraft in spotlight after radar website shows it going to Pakistan