കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ തെരുവില്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയിലാകെ പ്രതിഷേധം കത്തുകയാണ്. ഇതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്ക് വൈറ്റ് ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ തെരുവില്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയിലാകെ പ്രതിഷേധം കത്തുകയാണ്. ഇതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്ക് വൈറ്റ് ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ADVERTISEMENT

എന്താണ് വൈറ്റ് ഹൗസിലെ ‘ഡൂംസ്ഡേ മെഗാ ബങ്കർ’?

വൈറ്റ്ഹൗസിൽ സ്ഥിതിചെയ്യുന്നതാണ് ഡൂംസ്ഡേ മെഗാ ബങ്കർ. അടിയന്തര സാഹചര്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു സുരക്ഷിത ബങ്കറാണ് പ്രസിഡൻഷ്യൽ എമർജൻസി ഓപ്പറേഷൻ സെന്റർ. ഇതേക്കുറിച്ച് നേരത്തെ തന്നെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

വൈറ്റ് ഹൗസിലെ നോർത്ത് ലോണിന് കീഴിൽ പുതിയ രഹസ്യ മെഗാ ബങ്കർ നിർമിച്ചതായി യുഎസ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഒബാമയുടെ ഭരണകാലത്താണ് ഇപ്പോഴത്തെ രീതിയിലുള്ള ഭൂഗർഭ അഭയ കേന്ദ്രം നിർമിച്ചതെന്ന് മുൻ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടറും വൈറ്റ് ഹൗസ് എഴുത്തുകാരനുമായ റൊണാൾഡ് കെസ്‌ലർ അഭിപ്രായപ്പെട്ടു.

ഒരു 'ഡൂംസ്ഡേ' സാഹചര്യം സാഹചര്യം വന്നാൽ, പ്രസിഡന്റിനും അവരുടെ കുടുംബത്തിനും മുഴുവൻ വൈറ്റ് ഹൗസ് ജീവനക്കാർക്കും ആവശ്യമുള്ളിടത്തോളം കാലം കഴിയാൻ സംവിധാനങ്ങളുളളതാണ് ഈ ബങ്കർ. അടിയന്തര സാഹചര്യങ്ങളിൽ നിരവധി വഴികളിലൂടെ വൈറ്റ്ഹൗസിൽ നിന്ന് പ്രസിഡന്റിനെ പുറത്തെത്തിക്കാൻ രഹസ്യ തുരങ്കങ്ങൾ നിര്‍മിച്ചിട്ടുണ്ടെന്നും കെസ്‌ലർ പറഞ്ഞു.

ADVERTISEMENT

ട്രംപിന്റെ സുരക്ഷ ഉറപ്പാക്കാൻ വൈറ്റ് ഹൗസിനുള്ളിൽ മറ്റ് നിരവധി സംവിധാനങ്ങളുണ്ട്. ജെയിംസ് ബോണ്ട് സിനിമകളിലുള്ളത്  പോലുള്ള ഗാഡ്‌ജെറ്റുകളും സെൻസറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഭൂഗർഭ ബങ്കറിലെ ഓവൽ ഓഫിസ്. ഓവൽ ഓഫിസിന് ചുറ്റും അടിയന്തര നീക്കങ്ങൾക്ക് വേണ്ട സാങ്കേതിക, പ്രതിരോധ സംവിധാനങ്ങളുണ്ട്. വൈറ്റ് ഹൗസ് ബങ്കറിലെ എല്ലാ രഹസ്യ ഫീച്ചറുകളും റൂമുകളും സുരക്ഷയ്‌ക്കോ വിനോദത്തിനോ ആരോഗ്യ ആവശ്യങ്ങൾക്കോ ഉള്ളവയാണ്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ആദ്യത്തെ വൈറ്റ് ഹൗസ് ബങ്കർ നിർമിച്ചത് വാഷിംഗ്ടണിൽ വ്യോമാക്രമണം നടന്നാൽ അന്നത്തെ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിനെ സംരക്ഷിക്കാനായിരുന്നു അത്. 9/11 ആക്രമണത്തിനിടെ, ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ, വൈസ് പ്രസിഡന്റ് ഡിക്ക് ചെന്നി ഉൾപ്പെടെയുള്ളവരെ പി‌ഇ‌ഒ‌സിയിലേക്ക് മാറ്റിയിരുന്നു. ആ സമയത്ത് പ്രസിഡന്റ് ഫ്ലോറിഡയിലായിരുന്നു. എന്നാൽ, സംശയാസ്പദമായ വിമാനം വൈറ്റ് ഹൗസ് ആക്രമിക്കുമെന്ന ഭയത്തെത്തുടർന്ന് 2005 ഏപ്രിലിൽ ബുഷിനെയും ബങ്കറിലേക്ക് മാറ്റിയിരുന്നു.

English Summary: Trump and family were rushed to White House bunker