വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ സജ്ജമാക്കാൻ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ എസ് 400 മിസൈൽ, ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റർ എന്നിവയിൽ ഭൂരിഭാഗവും ഇന്ത്യ – ചൈന അതിർത്തിയിൽ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യോമസേനയ്ക്കായി സമീപഭാവിയിൽ വാങ്ങുന്ന സന്നാഹങ്ങൾ ചൈനയ്ക്കെതിരെ സജ്ജമാക്കാൻ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ എസ് 400 മിസൈൽ, ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനം, യുഎസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്റ്റർ എന്നിവയിൽ ഭൂരിഭാഗവും ഇന്ത്യ – ചൈന അതിർത്തിയിൽ കേന്ദ്രീകരിക്കുമെന്നു വ്യോമസേനാ വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാനെക്കാൾ അപകടകാരിയായ ശത്രു ചൈനയാണെന്നു വിലയിരുത്തിയാണു നടപടി. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഭീഷണി ഫലപ്രദമായി നേരിടുകയാണു ലക്ഷ്യമെങ്കിലും കൂടുതൽ ഊന്നൽ ചൈനയ്ക്കു നൽകും. 

ADVERTISEMENT

∙ ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ മിസൈൽ എന്ന പെരുമയുള്ള റഷ്യയുടെ എസ് 400 ട്രയംഫിന്റെ 3 യൂണിറ്റുകൾ ചൈനയുമായുള്ള അതിർത്തിയിൽ സ്ഥാപിക്കും. രണ്ടെണ്ണം പാക്കിസ്ഥാനെതിരെ സ്ഥാപിക്കും. ആകാശ് മിസൈലിന്റെ 6 യൂണിറ്റുകളാണ് നിലവിൽ ചൈനീസ് അതിർത്തിയിലുള്ളത്. 

ADVERTISEMENT

∙ യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്ററുകൾക്കായി അസമിലെ ജോർഹാട്ടിൽ താവളമൊരുക്കും. ഇതിനായി 137–ാം 

ADVERTISEMENT

ഹെലികോപ്റ്റർ സ്ക്വാഡ്രൺ സജ്ജമാക്കും. നിലവിലെ താവളമായ പഞ്ചാബിലെ പഠാൻകോട്ടിലും ജോർഹാട്ടിലും 11 വീതം അപ്പാച്ചികൾ നിലയുറപ്പിക്കും.

∙ ഫ്രാൻസിന്റെ റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല, ബംഗാളിലെ ഹസിമാര എന്നിവിടങ്ങളിൽ നിലയുറപ്പിക്കും. രണ്ടിടത്തും 18 വീതം. 

∙ അംബാല, പഠാൻകോട്ട് താവളങ്ങൾ പാക്ക്, ചൈന അതിർത്തികളിൽ ഒരേസമയം സുരക്ഷയൊരുക്കും. ജോർഹാട്ട്, ഹസിമാര എന്നിവ ചൈനയെ ലക്ഷ്യമിട്ടു മാത്രമുള്ളവയാണ്.