ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാന് ആയുധങ്ങൾ നൽകില്ലെന്ന് റഷ്യ. ഇന്ത്യയുടെ ചരിത്ര സഖ്യകക്ഷിയായ റഷ്യ പാക്കിസ്ഥാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും റഷ്യൻ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജെ ഷോയ്ഗുവുമാണ് മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാന് ആയുധങ്ങൾ നൽകില്ലെന്ന് റഷ്യ. ഇന്ത്യയുടെ ചരിത്ര സഖ്യകക്ഷിയായ റഷ്യ പാക്കിസ്ഥാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും റഷ്യൻ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജെ ഷോയ്ഗുവുമാണ് മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.

ADVERTISEMENT

പ്രതിരോധ സെക്രട്ടറിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘവും രാജ്‌നാഥ് സിങിനൊപ്പം മോസ്കോയിലെത്തിയിരുന്നു. ചൈനയും പാക്കിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. റഷ്യ നേതൃത്വം നൽകിയ കാവ്കാസ്- 2020 സൈനികാഭ്യാസത്തിൽ നിന്നാണ് ഇന്ത്യ പിന്മാറിയത്. ഇതോടെയാണ് റഷ്യ മാറിചിന്തിക്കാൻ തീരുമാനിച്ചത്.

ADVERTISEMENT

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം തുടരുന്ന സമയത്താണ് ഈ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.  പ്രതിരോധ, സുരക്ഷാ കാര്യങ്ങളിൽ റഷ്യയും ഇന്ത്യയും സഹകരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടന യോഗത്തില്‍ പങ്കെടുക്കാൻ മോസ്കോയിലെത്തിയ രാജ്നാഥ് സിങ് റഷ്യൻ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജെ ഷോയ്ഗുവുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു.

ADVERTISEMENT

ഇന്ത്യയും റഷ്യയും തമ്മിൽ രാജ്യസുരക്ഷയിലും സമാധാനത്തിലും അടക്കം നിരവധി മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ഗൗരവ ചർച്ച നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന എയ്‌റോ ഇന്ത്യ എക്‌സിബിഷനിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ള മറ്റു പരിപാടികളുടെ വിജയം ഉറപ്പാക്കാൻ ഇന്ത്യക്കാരുമായി ഒന്നിച്ചുനിൽക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതികളെയും റഷ്യ അഭിനന്ദിച്ചു.

English Summary: No Weapons To Pakistan; Russia Assures India Of No Business With Islamabad At Moscow Meet