തായ്‌വാനെ കീഴടക്കാനായി നീക്കം തുടരുന്ന ചൈനീസ് സേനയുടെ സൈനികാഭ്യാസം ‘വെള്ളത്തിലായി’. കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിച്ച് ആക്രമിക്കാൻ കഴിയുന്ന സൈനിക വാഹനമാണ് നദിയിൽ മുങ്ങിയത്. മാസങ്ങൾക്ക് മുന്‍പ് സംഭവിച്ച അപകടമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ട്വിറ്ററിൽ ട്രന്റിങ്ങായത്. തായ്‌വാൻ ദ്വീപ് ആക്രമിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തായ്‌വാനെ കീഴടക്കാനായി നീക്കം തുടരുന്ന ചൈനീസ് സേനയുടെ സൈനികാഭ്യാസം ‘വെള്ളത്തിലായി’. കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിച്ച് ആക്രമിക്കാൻ കഴിയുന്ന സൈനിക വാഹനമാണ് നദിയിൽ മുങ്ങിയത്. മാസങ്ങൾക്ക് മുന്‍പ് സംഭവിച്ച അപകടമാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ട്വിറ്ററിൽ ട്രന്റിങ്ങായത്. തായ്‌വാൻ ദ്വീപ് ആക്രമിച്ച് ലയിപ്പിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ (പി‌എൽ‌എ) നീക്കങ്ങൾ ഇപ്പോൾ സജീവമാണ്. ഇതിനായി കടൽമാർഗം സഞ്ചരിക്കേണ്ടതുണ്ട്. ഇതിനായുള്ള പരിശീലനങ്ങളാണ് നടക്കുന്നത്. ഇത്തരം പരിശീലനത്തിനിടെ സംഭവിച്ച് അപകടത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും തായ്‌വാൻ ന്യൂസ് വാർത്തയാക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

പി‌എൽ‌എ നേവി-മറൈൻ കോർപ്സിന്റെ ഏറ്റവും പുതിയ ടൈപ്പ് -05 വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിനിടെ 30 സെക്കൻഡിനുള്ളിൽ മുങ്ങുന്നതാണ്. ടൈപ്പ് -05 സൈനിക വാഹനം കരയിലും വെള്ളത്തിലും ഒരു പോലെ അതിവേഗം സഞ്ചരിക്കാൻ കഴിയുന്നതാണ്. മദർഷിപ്പുകളിൽ നിന്ന് തായ്‌വാൻ പോലുള്ള ലക്ഷ്യ സ്ഥാനത്തേക്ക്, കരയിലേക്ക് സൈനികരെ എത്തിക്കാൻ പ്രാപ്തിയുള്ള ഇത്തരം വാഹനങ്ങൾ ആവശ്യമാണ്. ടൈപ്പ് -05 ആംഫിബിയസ് ഫൈറ്റിങ് വെഹിക്കിൾ ഇതേ ആവശ്യത്തിനായി വികസിപ്പിച്ചെടുത്തതാണ്.

ADVERTISEMENT

ഈ വാഹനത്തിൽ 105 എംഎം റൈഫിൾഡ് പീരങ്കി, 30 എംഎം പീരങ്കി, 12.7 എംഎം ആന്റി-എയർക്രാഫ്റ്റ് മെഷീൻ ഗൺ മൗണ്ട് എന്നിവയെല്ലാം ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. കംപ്യൂട്ടറൈസ്ഡ് ഫയർ കൺട്രോൾ സിസ്റ്റങ്ങൾ, ലേസർ റേഞ്ച്ഫൈൻഡർ ഇൻപുട്ടിനൊപ്പം ലൈറ്റ് സ്പോട്ട് കമാൻഡർ വ്യൂ, രാത്രി കാഴ്ചയുള്ള ലൈറ്റ് സ്പോട്ട് ഗണ്ണർ വ്യൂ എന്നിവയും ഇതിലുണ്ട്. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന വാഹനത്തിൽ ജിപിഎസ് നാവിഗേഷനും തെർമൽ ഇമേജിങ് സംവിധാനവും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 4 പേരുടെ ഒരു സംഘമാണ് ഈ വാഹനം പ്രവർത്തിപ്പിക്കുന്നത്.

ADVERTISEMENT

English Summary: Chinese Amphibious Vehicle Sinks While Attempting