അമേരിക്ക ഉൾപ്പടെയുള്ള ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഇറാന്റെ പുതിയ യുദ്ധക്കപ്പൽ. ഇറാൻ ഇതുവരെ പുറത്തെടുത്ത ഏറ്റവും വലിയ യുദ്ധക്കപ്പല്‍ കൂടിയാണിത്. നിരവധി ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ഓൺ‌ബോർഡിനൊപ്പം കട്ടിങ് എഡ്ജ് മിസൈൽ സിസ്റ്റവും ഉണ്ട്. ഭീമൻ യുദ്ധക്കപ്പലിന്റെ ഫോട്ടോകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്ക ഉൾപ്പടെയുള്ള ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഇറാന്റെ പുതിയ യുദ്ധക്കപ്പൽ. ഇറാൻ ഇതുവരെ പുറത്തെടുത്ത ഏറ്റവും വലിയ യുദ്ധക്കപ്പല്‍ കൂടിയാണിത്. നിരവധി ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ഭീമൻ യുദ്ധക്കപ്പലിന്റെ ഫോട്ടോകളും വിഡിയോയും ഇറാൻ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ADVERTISEMENT

ഇറാൻ നാവികസേനയും റെവല്യൂഷണറി ഗാർഡ് നേവിയും പരമ്പരാഗതമായി രാജ്യത്തിന്റെ വിശാലമായ തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി ഡിസൈൻ ചെയ്തിട്ടുള്ളതാണ്. പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ, ചെങ്കടൽ, മെഡിറ്ററേനിയൻ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഇറാന്റെ നാവിക സേനയും കപ്പലുകളും അഭ്യാസങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ദൗത്യങ്ങൾ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ കപ്പലെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ADVERTISEMENT

150 മീറ്റർ നീളമുള്ള 4,000 ടൺ ഭീമൻ വിവിധോദ്ദേശ്യ കപ്പൽ പ്രതിരോധത്തിന് സജ്ജമാണെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്. കൊല്ലപ്പെട്ട ഐ‌ആർ‌ജി‌സി നേവി കമാൻഡർ അബ്ദുല്ല റുഡാകിയുടെ സ്മരണയ്ക്കായാണ് ഈ കപ്പല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ഫാസ്റ്റ് അറ്റാക്ക് മിസൈൽ ബോട്ടുകൾ, വിമാനങ്ങളെ തകർക്കാനുള്ള നിരവധി മിസൈൽ സംവിധാനങ്ങൾ എന്നിവ വഹിക്കാൻ കഴിവുള്ളതാണ് ഈ കപ്പലെന്നാണ് പറയപ്പെടുന്നത്.

ADVERTISEMENT

ത്രിമാന വ്യൂവുള്ള റഡാർ സംവിധാനം, കടലാക്രമണത്തിനുള്ള മിസൈലുകൾ, ഇലക്ട്രോണിക് യുദ്ധത്തിനായി നൂതന ആശയവിനിമയ സംവിധാനങ്ങൾ എന്നിവയും ഇതിലുണ്ട്. ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട പ്രമോഷണൽ വിഡിയോയിൽ ഷാഹിദ് റൗഡാക്കി കപ്പൽ വിവിധ ഉപകരണങ്ങൾ വഹിക്കുന്നുണ്ട്. അതിൽ അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിട്ട ഖോർദാദ് മിസൈൽ സംവിധാനവും ഉൾപ്പെടുന്നു.

കപ്പലിലെ മറ്റ് ആയുധങ്ങളിൽ നാല് ഇരട്ട ലോങ് റേഞ്ച് ആന്റി-ഷിപ്പ് മിസൈൽ ലോഞ്ചറുകൾ, ആറ് അബാബിൽ -2 ഡ്രോണുകൾ, ഒറ്റ ബെൽ 212 ഹെലികോപ്റ്റർ, ആന്റി-എയർക്രാഫ്റ്റ് ഗൺ എന്നിവയും ഉൾപ്പെടുന്നു. പുതിയ കപ്പലിനെ ഒരു ‘റോൾ-ഓൺ, റോൾ-ഓഫ് കപ്പൽ’ എന്നാണ് ജെയ്ൻസ് വിശേഷിപ്പിക്കുന്നത്. ഇതിനിടെ ‘പര്യവേഷണ ഫ്ലോട്ടിങ് ബേസ്’ ആയി ഉപയോഗിക്കാൻ കഴിയും. ഇതിന്റെ വലിയതും പരന്നതുമായ ഡെക്കിൽ സംവിധാനങ്ങൾ വിന്യസിക്കാൻ എളുപ്പമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

English Summary: Iran Launches Huge Oceangoing Warship