ഇറാന്റെ ഉന്നത ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു എന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. തലസ്ഥാനമായ ടെഹ്റാനില്‍ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാൽ ഇസ്രയേലിന്റെ മൊസാദ് സംഘമാണെന്ന് വ്യക്തമാണ്. ഇത് ഇസ്രയേൽ രഹസ്യാന്വേഷണ സംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാന്റെ ഉന്നത ആണവ, മിസൈല്‍ ശാസ്ത്രജ്ഞന്‍ മൊഹ്സീന്‍ ഫക്രിസദേ കൊല്ലപ്പെട്ടു എന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. തലസ്ഥാനമായ ടെഹ്റാനില്‍ മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ച കാറിനുനേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാൽ ഇസ്രയേലിന്റെ മൊസാദ് സംഘമാണെന്ന് വ്യക്തമാണ്. ഇത് ഇസ്രയേൽ രഹസ്യാന്വേഷണ സംഘം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇറാന്റെ നിരവധി സൈനിക മേധാവികളെയും ശാസ്ത്രജ്ഞരെയും മൊസാദിന്റെ വിവിധ ഗ്രൂപ്പുകൾ വധിച്ചിട്ടുണ്ട്.

ADVERTISEMENT

ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തതും ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആയിരുന്നു. മൊസാദിന്റെ കഴുകൻമാർ വർഷങ്ങളോളം പിന്നാലെ നടന്നിട്ടാണ് ഇതെല്ലാം നടപ്പിലാക്കുന്നത്. സുലൈമാനിയെ വധിക്കുന്നത് സംബന്ധിച്ച് നിരവധി തവണ മൊസാദ് വക്താവ് വെളിപ്പെടുത്തിയിട്ടുമുണ്ട്. നേരത്തെ തന്നെ നിരവധി ഇറാനിയൻ ശാസ്ത്രജ്ഞരെയും മൊസാദ് കഴുകൻമാർ ആസൂത്രണം ചെയ്ത് വധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേലിന്റെ മൊസാദ് തലവനായ യോസി കോഹൻ ഇറാനിലെ സൈനിക തലവനായ കാസിം സുലൈമാനിലെ വധിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 2006 ൽ ഇസ്രയേൽ തന്നെ വധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് സുലൈമാനിയും പ്രതികരിച്ചിരുന്നു.

ADVERTISEMENT

ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് മൊസാദ് സുലൈമാനിയെ പിന്തുടർന്നിരുന്നത്. സുലൈമാനിയെ വധിക്കാൻ വേണ്ട രഹസ്യ വിവരങ്ങളെല്ലാം നൽകിയത് മൊസാദ് തന്നെയാണ്. ട്രംപ് ഉത്തരവിട്ട വ്യോമാക്രമണത്തിൽ ജനുവരി മൂന്നിനാണ് സുലൈമാനി കൊല്ലപ്പെട്ടത്.

ഈ പ്രദേശത്തെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏറ്റവും വലിയ ശത്രുവായിരുന്നു സുലൈമാനി. ക്യൂഡ്‌സ് ഫോഴ്‌സിന്റെ തലവൻ എന്ന നിലയിൽ ഇറാന്റെ യുദ്ധ തന്ത്രത്തിന്റെ മാസ്റ്ററായിരുന്നു സുലൈമാനി. ഇതിനാൽ നേരത്തെ തന്നെ മൊസാദ് കഴുകൻമാരുടെ നിരീക്ഷണത്തിലായിരുന്നു സുലൈമാനി. സുലൈമാനിയുടെ ഓരോ നീക്കവും നിരീക്ഷിക്കാൻ മൊസാദ് പിന്തുടർന്നു. ഈ വിവരങ്ങളെല്ലാം അമേരിക്കയ്ക്ക് കൈമാറി കൃത്യം നടപ്പിലാക്കി.

ADVERTISEMENT

ഇറാനെതിരെ ഇസ്രയേലും മൊസാദും നിരവധി കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിൽ മൊസാദ് കുറഞ്ഞത് അഞ്ച് ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ വധിച്ചിട്ടുണ്ട്. ഇക്കാര്യം ഇസ്രയേൽ പത്രപ്രവർത്തകൻ റോനെൻ ബെർഗ്മാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. മറ്റൊരു ഇസ്രയേലി പത്രപ്രവർത്തകനായ യോസി മെൽമാൻ പറയുന്നത്, 1947 ൽ സ്ഥാപിതമായതു മുതൽ 60-70 ശത്രുക്കളെ മൊസാദ് അതിർത്തിക്കപ്പുറത്ത് വധിച്ചിട്ടുണ്ടെന്നാണ്. എന്നാൽ, ഇവരാരും സുലൈമാനിയെപ്പോലെ അത്രയ്ക്ക് പ്രമുഖരായിരുന്നില്ല.

English Summary: Iranian scientist's death only the latest in long line of attacks blamed on Israel