അമേരിക്കയ്ക്ക് പുറമേ ഇറാഖ്, സിറിയ, ലെബനൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, ജർമനി, ബ്രിട്ടൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ മുതിർന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചു. സുലൈമാനിയെ വധിക്കാൻ ആസൂത്രണം നടത്തിയ ഒരാളെയും വെറുതെ വിടില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയ്ക്ക് പുറമേ ഇറാഖ്, സിറിയ, ലെബനൻ, ജോർദാൻ, കുവൈറ്റ്, ഖത്തർ, ജർമനി, ബ്രിട്ടൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ മുതിർന്ന സൈനിക നേതാവ് ഖാസിം സുലൈമാനിയെ വധിക്കാൻ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചു. സുലൈമാനിയെ വധിക്കാൻ ആസൂത്രണം നടത്തിയ ഒരാളെയും വെറുതെ വിടില്ലെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സുലൈമാനിയുടെ കൊലയാളികൾ ഭൂമിയിൽ സുരക്ഷിതരല്ലെന്നാണ് ഇറാൻ ജുഡീഷ്യറി മേധാവി വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയത്.

ADVERTISEMENT

2020 ജനുവരി 3 നാണ് ബാഗ്ദാദ് സന്ദർശിക്കുന്നതിനിടെ യുഎസ് ഡ്രോൺ ആക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടത്. സുലൈമാനിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം പൂർത്തിയായാൽ കൂടുതൽ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് ഇറാനിയൻ സർക്കാർ വക്താവ് പറഞ്ഞത്.

ADVERTISEMENT

സുലൈമാനിയുടെ കൊലപാതകത്തിൽ ബ്രിട്ടിഷ് സുരക്ഷാ സ്ഥാപനത്തിനും ജർമനിയിലെ ഒരു എയർ ബേസിനും പങ്കുണ്ടെന്ന് ഇറാനിയൻ പ്രോസിക്യൂട്ടർ അലി അൽക്കാസിമെർ ബുധനാഴ്ച അവകാശപ്പെട്ടു. ലണ്ടൻ ആസ്ഥാനമായുള്ള സുരക്ഷാ സേവന കമ്പനിയായ ജി 4 എസിന് കൊലപാതകത്തിൽ പങ്കുവഹിച്ചുവെന്ന് തെളിവുകൾ നൽകാതെ അദ്ദേഹം പറഞ്ഞു. തെക്ക് പടിഞ്ഞാറൻ ജർമനിയിലെ റാംസ്റ്റെയ്ൻ വ്യോമ താവളം സുലൈമാനിയെ വധിക്കാൻ യുഎസ് ഉപയോഗിച്ചതെന്ന് ഇറാൻ സർക്കാർ ആരോപിക്കുന്നുണ്ട്.

ADVERTISEMENT

സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്ന് സംസാരിച്ച ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹുസൈൻ സലാമി പറഞ്ഞത്, ശത്രു കൈക്കൊള്ളുന്ന ഏത് നടപടിയോടും പ്രതികരിക്കുമെന്ന് പ്രതിജ്ഞയെടുത്തു എന്നാണ്. കടലിലെ ഇറാന്റെ ശക്തമായ പ്രതിരോധ കഴിവുകളെ വിലയിരുത്തുന്നതിനായി ഞങ്ങൾ ഇവിടെ തന്നെയുണ്ട്, വേണ്ടിവന്നാൽ വീമ്പിളക്കുന്ന ... ഭീഷണിപ്പെടുത്തുന്ന ശത്രുക്കൾക്കെതിരെ നീക്കം നടത്തുമെന്നും സലാമി പറഞ്ഞു.

സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ തയാറാണെന്ന് എലൈറ്റ് കുഡ്‌സ് സേനയുടെ തലവൻ ഇസ്മായിൽ ഘാനി വെള്ളിയാഴ്ച പറഞ്ഞു. നിങ്ങളുടെ സ്വന്തം വീടിനുള്ളിൽ നിന്ന്, നിങ്ങളുടെ കുറ്റത്തിന് പ്രതികാരം ചെയ്യുന്ന ഒരാൾ ഉയർന്നുവരാം എന്നാണ് അദ്ദേഹം പറഞ്ഞത്.

English Summary: Iran Says Top General Qasem Soleimani Killers "Not Safe On Earth"