2019 ഫെബ്രുവരി 26 ന് നടന്ന ബാലകോട്ട് വ്യോമാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി ടെലിവിഷൻ അഭിമുഖത്തിൽ മുൻ പാക്കിസ്ഥാൻ നയതന്ത്രജ്ഞൻ അവകാശപ്പെട്ടു. നയതന്ത്രജ്ഞൻ ആഘാ ഹിലാലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇന്ത്യയുടെ വ്യോമാക്രമണത്തിൽ ആളപായമില്ലെന്നായിരുന്നു പാക്ക് സൈന്യത്തിന്റെ വാദം. ഫെബ്രുവരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019 ഫെബ്രുവരി 26 ന് നടന്ന ബാലകോട്ട് വ്യോമാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി ടെലിവിഷൻ അഭിമുഖത്തിൽ മുൻ പാക്കിസ്ഥാൻ നയതന്ത്രജ്ഞൻ വെളിപ്പെടുത്തി. നയതന്ത്രജ്ഞൻ അഘാ ഹിലാലിയാണ് വെളിപ്പെടുത്തൽ നടത്തിയത്. അന്നത്തെ വ്യോമാക്രമണത്തിൽ ആളപായമില്ലെന്നായിരുന്നു പാക്ക് സൈന്യത്തിന്റെ വാദം.

ഫെബ്രുവരി 26 ന് ബാലകോട്ടിൽ ജയ്ഷ്-ഇ-മുഹമ്മദ് (ജെ‌എം) തീവ്രവാദ പരിശീലന ക്യാംപിലാണ് ഇന്ത്യൻ വ്യോമസേന പുലർച്ചെ വ്യോമാക്രമണം നടത്തിയത്. പുൽവാമയിൽ 40 സിആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെഎം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

ഇന്ത്യ രാജ്യാന്തര അതിർത്തി കടന്ന് ആക്രമണം നടത്തി, അതിൽ 300 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും പാക് നയതന്ത്രജ്ഞൻ അഘാ ഹിലാലി പറഞ്ഞു. പാക്കിസ്ഥാനിലെ ഉറുദു ചാനലിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു വെളിപ്പെടുത്തൽ. 2019 ഫെബ്രുവരിയിൽ നടന്ന പുൽവാമ ആക്രമണത്തിൽ ഇമ്രാൻ ഖാൻ സർക്കാരിന്റെ പങ്ക് പാക്കിസ്ഥാൻ മന്ത്രി അംഗീകരിച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

∙ പാക്കിസ്ഥാനെ ഞെട്ടിച്ച ആക്രമണം

ADVERTISEMENT

2019 ഫെബ്രുവരി 26 നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ബാലകോട്ടിൽ നടത്തിയ ആക്രമണം ഇപ്പോഴും ചർച്ചയാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഇപ്പോഴും പുറത്തുവരുന്നതും ഇതുകൊണ്ടാണ്. ഇത്രയും രഹസ്യമായി പാക്ക് അതിർത്തിയിലെ ഭീകര ക്യാംപുകൾ എങ്ങനെ ആക്രമിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു? എന്തുകൊണ്ട് പാക്കിസ്ഥാൻ സൈനികരോ, വ്യോമ സേനയോ ഈ ആക്രമണം അറിയാതെ പോയി? എല്ലാം ഇന്ത്യയുടെ സാങ്കേതിക സംവിധാനങ്ങളുടെ ശക്തി തന്നെയായിരുന്നു.

ADVERTISEMENT

ഇന്ത്യയുടെ പ്രതിരോധ ശാസ്ത്ര സ്ഥാപനം ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത അത്യാധുനിക ടെക്നോളജികളാണ് അന്ന് സേനയെ സഹായിച്ചതെന്നാണ് റിപ്പോർട്ട്. ടെക്നോളജിയുടെ പിൻബലം ഇല്ലെങ്കില്‍ ഇത്രയും തന്ത്രപരമായി പാക്ക് ഭീകര ക്യാംപുകള്‍ ആക്രമിച്ച് മടങ്ങാൻ ഇന്ത്യൻ വ്യോമസേനക്ക് സാധിക്കുമായിരുന്നില്ല.  

ആക്രമണത്തിനു മുൻപ് പാക്കിസ്ഥാനെ ഇരുട്ടിലാക്കുന്ന നീക്കമാണ് ഇന്ത്യൻ വ്യോമസേന നടത്തിയത്. പാക്കിസ്ഥാന്റെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെല്ലാം ആദ്യം തന്നെ ഇന്ത്യൻ സേന തകർത്തിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംവിധാനങ്ങൾ തിരിച്ചുവന്നത്. അന്നത്തെ രാത്രി പാക്ക് വ്യോമസേന ഒന്നും അറിഞ്ഞിരുന്നില്ല. ഇത് പാക്ക് സേനാ മേധാവികൾക്കിടയിൽ വൻ ചർച്ചയായിരുന്നു.

English Summary: India killed over 300 in Balakot airstrikes