2010 ജനുവരി 20 ന് ഉച്ചയോടെയാണ് ആ വാർത്ത ദുബായ് പൊലീസ് അറിയുന്നത്. ദുബായ് വിമാനത്താവളത്തിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാന സ്റ്റാർ ഹോട്ടലിലെ 230–ാം റൂമിൽ ഒരാൾ മരിച്ചു കിടക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോയ ആൾ തൊട്ടടുത്ത ദിവസം ഉച്ചയായിട്ടും പുറത്തുവന്നില്ല. ഇതോടെയാണ് ഡ്യൂപ്ലിക്കേറ്റ് കീ

2010 ജനുവരി 20 ന് ഉച്ചയോടെയാണ് ആ വാർത്ത ദുബായ് പൊലീസ് അറിയുന്നത്. ദുബായ് വിമാനത്താവളത്തിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാന സ്റ്റാർ ഹോട്ടലിലെ 230–ാം റൂമിൽ ഒരാൾ മരിച്ചു കിടക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോയ ആൾ തൊട്ടടുത്ത ദിവസം ഉച്ചയായിട്ടും പുറത്തുവന്നില്ല. ഇതോടെയാണ് ഡ്യൂപ്ലിക്കേറ്റ് കീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2010 ജനുവരി 20 ന് ഉച്ചയോടെയാണ് ആ വാർത്ത ദുബായ് പൊലീസ് അറിയുന്നത്. ദുബായ് വിമാനത്താവളത്തിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാന സ്റ്റാർ ഹോട്ടലിലെ 230–ാം റൂമിൽ ഒരാൾ മരിച്ചു കിടക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോയ ആൾ തൊട്ടടുത്ത ദിവസം ഉച്ചയായിട്ടും പുറത്തുവന്നില്ല. ഇതോടെയാണ് ഡ്യൂപ്ലിക്കേറ്റ് കീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2010 ജനുവരി 20 ന് ഉച്ചയോടെയാണ് ആ വാർത്ത ദുബായ് പൊലീസ് അറിയുന്നത്. ദുബായ് വിമാനത്താവളത്തിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാന സ്റ്റാർ ഹോട്ടലിലെ 230–ാം റൂമിൽ ഒരാൾ മരിച്ചു കിടക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ പോയ ആൾ തൊട്ടടുത്ത ദിവസം ഉച്ചയായിട്ടും പുറത്തുവന്നില്ല. ഇതോടെയാണ് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഇലക്ട്രോണിക് ലോക്ക് സംവിധാനമുള്ള ഡോർ തുറക്കുന്നത്.

വാതിൽ തുറന്ന ഹോട്ടൽ ജീവനക്കാർ കണ്ടത് ബെഡിൽ ഒരാൾ മരിച്ചു കിടക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. പിന്നാലെ ദുബായ് പൊലീസിനെ കാര്യം അറിയിച്ചു. അവർ വന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത് പലസ്തീനിൽ നിന്നുള്ള മഹ്മൂദ് അബ്ദുൽ റഹൂഫ് മുഹമ്മദ് ഹസ്സൻ എന്നൊരു ബിസിനസ്കാരൻ എന്നായിരുന്നു.

ADVERTISEMENT

ദുബായ് പൊലീസിന്റെ നിർദ്ദേശപ്രകാരം പോസ്റ്റ്മോർട്ടം നടത്തി. റിപ്പോർട്ടിൽ മരണകാരണം മസ്തിഷ്കാഘാതം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആളെ തേടി ആരും വരാത്തതിനാൽ ദിവസങ്ങളോളം മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിച്ചു, അന്വേഷണം തുടർന്നു. എന്നാൽ, ഹമാസിലെ ചിലർ തങ്ങളുടെ നേതാവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. നേതാവ് ദുബായിലേക്ക് പോയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല, ദുബായിൽ വിളിച്ചും അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് ആൾമാറാട്ടം നടത്തി ദുബായിലെത്തിയ ഹമാസ് നേതാവിന്റേതാണ് മോർച്ചറിയിലെ മൃതദേഹമെന്ന് പൊലീസ് മനസ്സിലാക്കുന്നത്.

ഇതോടെ അന്വേഷണം മറ്റൊരു തലത്തിലേക്ക് തന്നെ കൊണ്ടുപോകാൻ ദുബായ് പൊലീസ് തീരുമാനിച്ചു. ഹമാസിന്റെ ഇത്രയും ഉയർന്നൊരു നേതാവ് മസ്തിഷ്കാഘാതം വന്ന് മരിക്കുമോ? പിന്നിൽ മറ്റു ചില നിഗൂഢതകളുണ്ടെന്നും പൊലീസിന് സംശയമായി. ഇതോടെ ഹോട്ടലിലെ സിസിടി പരിശോധിച്ചു. ആ രണ്ടു ദിവസങ്ങളിൽ വന്നുപോയവരുടെ വിവരങ്ങളെല്ലാം പരിശോധിച്ചു. നിരവധി കോളുകളും, ഓൺലൈൻ ഇടപാടുകളും പരിശോധിച്ചു. ഇതോടെ ദുബായ് പൊലീസ് ഉറപ്പിച്ചു, കൊലപാതകത്തിന് പിന്നിൽ ഇസ്രയേലിന്റെ മൊസാദ് തന്നെ!.

എയർപോർട്ട് മുതൽ ഹോട്ടൽ വരെയുള്ള എല്ലാ ക്യാമറകളും ദുബായ് പൊലീസ് പരിശോധിച്ചു. എല്ലാം അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് അതിവേഗം പരിശോധിച്ചത്. പരിശോധന പൂർത്തിയായപ്പോൾ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് തെളിഞ്ഞുവന്നത്.

∙ മഹ്മൂദിന്റെ റൂമിനടുത്ത് തന്നെ കൊലയാളികൾക്കും റൂം 

ADVERTISEMENT

 

ഇതേ ഹോട്ടലിൽ തന്നെ കൊലയാളികളും റൂം എടുത്തിരുന്നു, അതും ഇരയുടെ റൂമിന് സമീപം. മണിക്കൂറുകളോളം നിരവധി പേർ ചേർന്നാണ് ജനുവരി 19 ന് രാത്രി ദൗത്യം നടപ്പിലാക്കിയത്. ഹോട്ടലിലെ അത്യാധുനിക ലോക്കിന്റെ സോഫ്റ്റ്‌വെയറിൽ പോലും മാറ്റം വരുത്തിയാണ് മഹ്മൂദിന്റെ റൂമിൽ കയറിയത്. ഇത്തരം ലോക്കുകൾ തുറക്കാൻ പ്രത്യേകം കഴിവുള്ളവർ മൊസാദിലുണ്ട്. ലോക്കിന്റെ മാതൃകയും ചിത്രവും ലഭിച്ചാൽ എല്ലാം നിമിഷങ്ങൾക്കുള്ളിൽ പൊട്ടിക്കാൻ അവർക്ക് സാധിക്കും. ദൗത്യത്തിനെത്തിയവർ എല്ലാം ഓരോന്ന് കൃത്യമായി ചെയ്ത് വിമാനം കയറി മടങ്ങി പോയിരുന്നു. ജനുവരി 19 ന് വൈകീട്ട് പുറത്തുപോയി വന്ന മഹ്മൂദിനെ ആ രാത്രി തന്നെ വധിച്ച് എല്ലാ കൊലയാളികളും ദുബായിൽ നിന്ന് മടങ്ങിയിരുന്നു.

 

∙ ആരായിരുന്നു മഹ്മൂദ്?

ADVERTISEMENT

 

ഗാസയിലെ ഒരു അഭയാർഥി ക്യാംപിലാണ് മഹ്മൂദ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ മുസ്‌ലിം ബ്രദർ ഹുഡിന്റെ ഭാഗമായി. 1980ൽ ഇസ്രയേലി അധിനിവേശ സേന മഹ്മൂദിനെ അറസ്റ്റു ചെയ്ത് ഒരു വർഷത്തേക്ക് ജയിലിലിട്ടു. ജയിലിൽ നിന്നിറങ്ങിയ മഹ്മൂദ് ഇസ്രയേലിനോട് പകരം വീട്ടാൻ ഹമാസ് എന്ന തീവ്രവാദ സംഘടനയുടെ ഭാഗമായി. ഇതിനിടെ മഹ്മൂദും മറ്റൊരാളും ചേർന്ന് ഇസ്രയേലിന്റെ രണ്ടു സൈനികരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊന്നു. മൃതദേഹങ്ങളെ അവഹേളിച്ച് ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു. അന്ന് തന്നെ ഇസ്രയേൽ മഹ്മൂദിനെ വധിക്കാൻ ലിസ്റ്റ് ചെയ്തു മൊസാദിനെ ഏൽപ്പിച്ചു.

 

മൊസാദിന്റെ ‘റെഡ് പേജിൽ’ മഹ്മൂദിന്റെ പേരും വന്നതോടെ കൊലപാതകം നടക്കുമെന്ന് ഉറപ്പായിരുന്നു. ഇസ്രയേലി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സംയുക്തമായാണു റെഡ് പേജിലേക്കുള്ള പേരുകൾ ലിസ്റ്റ് ചെയ്യുന്നത്. ഇതിനിടെ മഹ്മൂദ് പല രാജ്യങ്ങളിലായി മുങ്ങി നടന്നു. അവസാനം ദുബായിൽ എത്തിയതോടെയാണ് ദൗത്യം നടപ്പിലാക്കാൻ സാധിച്ചത്.

 

∙ മരണമന്ത്രമോതി മൊസാദ്; കുന്നിറങ്ങിയത് വിഷക്കാറ്റ്

 

ഇസ്രയേൽ നഗരമായ ടെൽഅവീവിന്റെ വടക്കൻ മേഖലയിലുള്ള ചെറുകുന്നിൽ നിന്നു വീശിയ വിഷക്കാറ്റിൽ ഇന്നോളം പാറിപ്പറന്നതു മരണസന്ദേശങ്ങളാണ്. വിഷസൂചിയുടെ ഒരു ഇരയാണു പലസ്‌തീൻ സൈനിക കമാൻഡർ മഹ്‌മൂദ് അൽ മബ്‌ഹൂഹ്. ഈ കുന്നിൻ മുകളിലാണ് ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്‌ഥാനം. ആവനാഴി നിറയെ അത്യാധുനിക ആയുധങ്ങളുണ്ടെങ്കിലും മുഖ്യശത്രുക്കൾക്കെതിരെ ഇവർ പലപ്പോഴും കരുതിവയ്‌ക്കുന്നതു വിഷാസ്‌ത്രങ്ങൾ.

 

പുറംലോകത്തിന് അപരിചിതമായ ഇവിടേയ്‌ക്കു 2010 ജനുവരി ആദ്യവാരം രണ്ടു കറുത്ത വാഹനങ്ങൾ എത്തി. ആദ്യമിറങ്ങിയത് ഇസ്രയേലിലെ ഉന്നത നേതാവ്. അദ്ദേഹത്തെ കാത്തുനിന്നതു മൊസാദ് മേധാവി മെയർ ഡാഗൻ. ഇരുവരും രഹസ്യമുറിയിലേക്കു നീങ്ങി. ഇവിടെ മറ്റുചില പ്രധാനികളുമുണ്ടായിരുന്നു. മബ്‌ഹൂഹ് വധം ആസൂത്രണം ചെയ്യാനായിരുന്നുവത്രെ ഈ രഹസ്യ കൂടിക്കാഴ്‌ച. മബ്‌ഹൂഹിനെ വധിച്ച കൊലയാളികളിൽ പ്രമുഖർ മുറിയിലുണ്ടായിരുന്നു. തന്ത്രങ്ങൾ ഒരിക്കൽക്കൂടി പാളരുതെന്നും മാർഗമല്ല ലക്ഷ്യമാണു പ്രധാനമെന്നും നേതാക്കൾ കൊലയാളികളോടു പറഞ്ഞു.

 

അപസർപ്പക കഥയുടെ തിരക്കഥപോലെ എല്ലാം നേരത്തെ എഴുതിത്തയാറാക്കിയിരുന്നു. കൊല്ലേണ്ട രീതി, പ്രതീക്ഷിക്കാവുന്ന പാളിച്ചകൾ, രക്ഷപ്പെടേണ്ട രീതി, ഭാവിയിലെ പ്രത്യാഘാതങ്ങൾ തുടങ്ങിയവ വിശദമായി ചർച്ചചെയ്‌തു. ‘നിങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു’ എന്നു പറഞ്ഞാണത്രെ ഘാതകരെ നേതാക്കൾ യാത്രയാക്കിയത്. ടെൽ അവീവിൽ നിന്നു പറന്നെത്തിയ മരണത്തിൽ നിന്നു മബ്‌ഹൂഹ് പലവട്ടം രക്ഷപ്പെട്ടത് ഇസ്രയേൽ നേതൃത്വത്തെ അസ്വസ്‌ഥരാക്കി. അടിക്കടി ലക്ഷ്യം പാളുന്നതു മെയർ ഡാഗനു വ്യക്‌തിപരമായും ക്ഷീണമുണ്ടാക്കിയിരുന്നു. തന്ത്രങ്ങൾക്കും ആയുധങ്ങൾക്കും മൂർച്ചകൂടി. ഒടുവിൽ, കൊലയാളിപ്പടയെ കച്ചകെട്ടിക്കാൻ സൂത്രധാരന്മാർ നേരിട്ടെത്തുകയായിരുന്നു.

മഹ്‌മൂദിന്റെ കൊലപാതകം: സിനിമയില്‍ നിന്നൊരു ദൃശ്യം

 

സംഘത്തിലെ ഓരോരുത്തരും ഓരോ കാര്യങ്ങളിൽ വൈദഗ്‌ധ്യമുള്ളവരായിരുന്നുവത്രെ. നിശ്‌ചിതസമത്തിനകം ഓരോരുത്തരും ചെയ്‌തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ചു ക്ലാസെടുത്തു. കൊലപാതകത്തിന്റെ റിഹേഴ്‌സൽ നടത്തിയായിരുന്നു ദുബായിലെത്തിയത്.

 

മബ്‌ഹൂഹ് ദുബായ്‌ക്കു പോകുമെന്നു മൊസാദ് മുൻകൂട്ടി അറിഞ്ഞിരുന്നു. ചാരൻമാർ വഴി തന്നെയാണ് അതും നേരത്തെ അറിഞ്ഞത്. ഹമാസിൽ നിന്നു തന്നെ ചോർന്നുവെന്നാണു സൂചന. ഇതു നിഷേധിച്ച ഹമാസ്, കൊലയാളികൾ ആരെന്നു തെളിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നു വരെ ഭീഷണിപ്പെടുത്തിയിരുന്നു.

 

ദുബായിൽ നിന്നു മബ്‌ഹൂഹ് ഇറാനിലെ ബന്ദർഅബ്ബാസിലേക്കു പോകുമെന്നാണത്രെ മൊസാദിനു കിട്ടിയ രഹസ്യ വിവരം. ഗാസയിൽ വിന്യസിക്കാനുള്ള ആയുധങ്ങൾ വാങ്ങുകയായിരുന്നു ഈ യാത്രയുടെ ഉദ്ദേശ്യമെന്നും മൊസാദ് അറിഞ്ഞു. ഇദ്ദേഹത്തിന് ചില ചൈനീസ് ബന്ധങ്ങളുമുണ്ടായിരുന്നു. ദുബായിൽ മുൻപും വന്നിട്ടുള്ള മബ്‌ഹൂഹിനു അസ്വാഭാവികമായിട്ടൊന്നും തോന്നിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അനുയായി പിന്നീട് വ്യക്‌തമാക്കിയിരുന്നു. സംഘടനാപരമായ കാര്യങ്ങൾ ഭാര്യയോടുപോലും വെളിപ്പെടുത്തിയിരുന്നില്ല. അംഗരക്ഷകരെ മനപ്പൂർവം ഒപ്പം കൂട്ടാതിരുന്നതാണെന്നും അതല്ല, വിമാന ടിക്കറ്റ് കിട്ടാത്തതുകൊണ്ട് വരാൻ പറ്റാതിരുന്നതാണെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

 

മബ്‌ഹൂഹ് അവസാനനിമിഷം തീരുമാനം മാറ്റിയോ എന്നറിയാനും ചാരന്മാരെ മൊസാദ് ഏജന്റുമാരെ നിയോഗിച്ചിരുന്നു. ദുബായിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾ ഘാതകർ മുൻകൂട്ടി തീരുമാനിച്ച പ്രകാരം നടന്നു. എന്നാൽ സിസിടിവി ക്യാമറകൾ പ്രതീക്ഷകളെ കടത്തിവെട്ടി. മബ്‌ഹൂഹിന്റെ മുറിയിൽ കടന്ന ഘാതകർ കൃത്യം നിർവഹിച്ച ശേഷം മുറിപൂട്ടി ‘ദയവായി ശല്യപ്പെടുത്തരുത്’ എന്ന ബോർഡ് തൂക്കിയാണ് രക്ഷപ്പെട്ടത്.

 

∙ ഡ്രാഗൻ തന്ത്രവുമായി ഡാഗൻ

 

യുദ്ധതന്ത്രങ്ങളിൽ മൊസാദിനു വേറിട്ട ശൈലിയുണ്ടാകണമെന്നു നിർബന്ധബുദ്ധിയുള്ള ആളായിരുന്നു അന്നത്തെ മേധാവി മെയർ ഡാഗൻ. മാരകമായ ആക്രമണരീതിയും മുഖംനോക്കാതെയുള്ള നടപടിയും എതിരാളികളുടെ ആത്മവീര്യം കെടുത്തുമെന്നു ചാരപ്പടയെ അദ്ദേഹം ഇടയ്‌ക്കിടെ ഓർമിപ്പിച്ചിരുന്നു. ലക്ഷ്യത്തിനു മുന്നിൽ ബന്ധമോ സൗഹൃദമോ പ്രശ്‌നമല്ല. ഓരോ പിഴവും എതിരാളിയുടെ കരുത്തു പതിന്മടങ്ങ് വർധിപ്പിക്കും. തോക്കും റോക്കറ്റും ബോംബും നിഷ്‌പ്രഭമാകുന്ന അവസരങ്ങളുണ്ടെന്നും വിഷസൂചിപ്രയോഗം അടക്കമുള്ള രീതികൾ സാഹചര്യങ്ങൾക്കനുസൃതമായി നടത്തണമെന്നും അനുയായികളെ പഠിപ്പിച്ചു. ഈ വിവരങ്ങളാണു മബ്‌ഹൂഹ് വധവുമായി മൊസാദിനെ ബന്ധിപ്പിക്കുന്നത്. പ്രതിബന്ധങ്ങളെ അതിജീവിച്ചു മൊസാദ് ലക്ഷ്യം നിറവേറ്റിയെങ്കിലും രാജ്യാന്തര സമൂഹത്തിനു മുന്നിൽ ഇസ്രയേലിന്റെ പ്രതിച്‌ഛായയ്‌ക്കു കളങ്കമേറ്റു. ഇതിനു പിന്നിൽ മൊസാദ് ആണെന്ന് ദുബായ് പൊലീസ് തെളിവുകൾ നിരത്തി കണ്ടെത്തുകയായിരുന്നു. ഇതു ഡാഗനും തിരിച്ചടിയായി.

 

∙ പ്രതിരോധക്കോട്ടകൾ ഭേദിച്ച് മൊസാദ് ചാരസുന്ദരിമാരുടെ ‘വിഷദംശനം’

 

ചാരസുന്ദരിമാരുടെ സാന്നിധ്യവും ഇരയുടെ ദേഹത്തു വിഷം പടർന്നതിന്റെ കരിനീലിമയുമുണ്ടെങ്കിൽ മൊസാദിന്റെ സാന്നിധ്യം ഉറപ്പിക്കാമെന്നു യുദ്ധനിരീക്ഷകർ പറയുന്നത്. കുറ്റകൃത്യത്തിന്റെ രീതി കണ്ടു കൊലയാളികളെ തിരിച്ചറിയാം. പല കുറ്റകൃത്യങ്ങളിലും ഇതിന്റെ അടിസ്‌ഥാനത്തിലാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഹമാസ് സൈനിക കമാൻഡർ മഹ്‌മൂദ് അൽ മബ്‌ഹൂഹിന്റെ കൊലപാതകത്തിൽ ആദ്യം മുതൽക്കേ കിട്ടിയ തെളിവുകൾ മൊസാദിലേക്കു തിരിയുന്നതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. സക്‌സിനിൽകൊളിൻ എന്ന മരുന്നാണു കൊലയാളികൾ മബ്‌ഹൂഹിന്റെ ശരീരത്തിൽ പ്രയോഗിച്ചത്. അനസ്‌തീസിയയ്‌ക്കു ഡോക്‌ടർമാർ ഉപയോഗിക്കുന്ന ഈ മരുന്നു മാരകമായ ഡോസിൽ കുത്തിവച്ചതോടെ പേശികൾ തളർന്നു നിശ്‌ചലനായി. തുടർന്നു നേരിയ ചെറുത്തുനിൽപ്പുപോലുമില്ലാതെ അദ്ദേഹത്തെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം. 

 

അമേരിക്കൻ ചാരസംഘടന സിഐഎയുടെയും സോവിയറ്റ് ചാരസംഘടനയായിരുന്ന കെജിബിയുടെയും അടക്കം ആക്രമണ മുറകൾ സൂക്ഷ്‌മമായി നിരീക്ഷിച്ചിട്ടുള്ള രാജ്യാന്തര രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥർ ആദ്യമേ പ്രഫഷനൽ കൊലയാളിസംഘത്തിന്റെ സാന്നിധ്യം മണത്തറിഞ്ഞിരുന്നു. കൊലപാതകത്തിൽ വനിതകൾ ഉൾപ്പെട്ടതും മരുന്നു കുത്തിവച്ചതും വ്യക്‌തമായതോടെ മൊസാദ് സ്‌റ്റൈൽ ഓപ്പറേഷനാണെന്നു അവർ ചൂണ്ടിക്കാട്ടി. ചാരസുന്ദരി ഗെയിലിന്റെ പ്രകടനം സിസിടിവി ദൃശ്യങ്ങളിൽ നിന്നു ബോധ്യമാവുകയും ചെയ്‌തിരുന്നു.

 

∙ വിഷസൂചിപ്രയോഗം മൊസാദിന്റെ മാസ്റ്റർപീസ്

 

ഇരുചെവിയറിയാതെ ശത്രുവിനെ ഉന്മൂലനം ചെയ്യാനുള്ള മൊസാദിന്റെ മാസ്‌റ്റർപീസ് രീതികളിലൊന്നാണത്രെ വിഷസൂചിപ്രയോഗം. ഇതിനു മുൻപും മൊസാദ് ഇതു ശത്രുക്കൾക്കു നേരെ പ്രയോഗിച്ചിട്ടുണ്ട്. 70 വർഷമായുള്ള മൊസാദിന്റെ പ്രവർത്തനം വിലയിരുത്തിയാണ് യുദ്ധനിരീക്ഷകർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ശത്രുവിന്റെ താവളത്തിൽ ചെന്ന് ആരുമറിയാതെ കഥകഴിക്കുകയെന്നതാണു പൊതുവായ രീതി. ഹമാസ് നേതാവ് ഖാലിദ് മിഷാലിനെതിരെയും വിഷപ്രയോഗം നടത്തിയതായി ആദ്യം തന്നെ തെളിഞ്ഞിരുന്നു. കനേഡിയൻ വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് അമ്മാനിലെത്തിയ രണ്ടംഗ കൊലയാളിസംഘം വിജയകരമായി വിഷപ്രയോഗം നടത്തി. അതിവേഗത്തിൽ പടർന്നു ശരീരഭാഗങ്ങളെ നിശ്‌ചലമാക്കുന്ന വിഷമായിരുന്നു അത്. എന്നാൽ ജോർദാനിലെ ഹുസൈൻ രാജാവിന്റെ സമയോചിതമായ ഇടപെടൽ മിഷാലിന്റെ ജീവൻ രക്ഷപ്പെടുത്തി. പ്രതിവിഷം കുത്തിവച്ചു മിഷാലിനെ രക്ഷപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു ഹുസൈൻ രാജാവ് ഇസ്രയേലിനു മുന്നറിയിപ്പു നൽകി. ഇതിനു വഴങ്ങാൻ നിർബന്ധിതമായ ഇസ്രയേലിനു തടവിലാക്കപ്പെട്ട ഹമാസ് നേതാവ് ഷെയ്‌ഖ് മുഹമ്മദ് യാസിനെ വിട്ടയയ്‌ക്കേണ്ടി വന്നു. ഈ സംഭവം നടന്ന 1997ലും ബെന്യാമിൻ നെതന്യാഹുവായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി. രാജ്യാന്തര തലത്തിൽ ഈ സംഭവം അവർക്കും കനത്ത പ്രഹരമാകുകയും ചെയ്‌തു.

 

∙ കൊലയ്‌ക്കു മുൻപ് മബ്‌ഹൂഹിന് മയങ്ങാനുള്ള മരുന്ന് നൽകി

 

ഹമാസ് സൈനിക കമാൻഡർ മഹ്‌മൂദ് അൽ മബ്‌ഹൂഹിനെ വധിച്ചത് മാരകമരുന്നുപയോഗിച്ച് നിശ്‌ചലനാക്കിയശേഷം ശ്വാസം മുട്ടിച്ചായിരുന്നു. സ്വാഭാവിക മരണമാണെന്നു തെറ്റിദ്ധരിപ്പിക്കാനാണ് കൊലയാളികൾ ഈ മാർഗം അവലംബിച്ചത്. ചെറുത്തുനിൽപ്പിന്റെ സൂചനകളൊന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും ദുബായ് പൊലീസ് റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. പിടയാൻ പോലും സാധിക്കാതെ മബ്‌ഹൂഹ് നിശ്ശബ്‌ദമായി മരണത്തിനു കീഴടങ്ങി.

 

ഉറക്കത്തിനിടെ സംഭവിച്ച സ്വാഭാവിക മരണമെന്നു തോന്നിപ്പിക്കുന്ന പ്രഫഷനൽ രീതിയാണ് അന്ന് മൊസാദ് പ്രയോഗിച്ചത്. പോസ്‌റ്റ്‌മോർട്ടത്തിൽ ഈ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. മരുന്ന് എത്ര അളവിൽ ഉപയോഗിച്ചുവെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പെട്ടെന്നു ഫലംകിട്ടുന്ന ഈ മരുന്നുപയോഗിച്ച് അർധപ്രാണനാക്കിയശേഷം തലയണയോ മറ്റോ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

 

ഉറങ്ങിക്കിടക്കുന്നതുപോലെയാണ് മൃതദേഹം കാണപ്പെട്ടത്. അസ്വാഭാവികമായ ഒന്നും പ്രകടമായിരുന്നില്ല. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചുവെന്നു പ്രഥമദൃഷ്‌ട്യാ തോന്നിച്ചു. ശാസ്‌ത്രീയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

 

ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് ആദ്യമേ സൂചനകളുണ്ടായിരുന്നു. ശരീരപരിശോധനയിൽ സൂചിയുടെ പാടു കണ്ടെന്നും ഹൃദയാഘാതമുണ്ടാക്കുന്ന വിഷമാണ് കുത്തിവച്ചതെന്നുമാണ് കണ്ടെത്തി. ഷോക്കടിപ്പിച്ചു വീഴ്‌ത്തിയശേഷം ശ്വാസംമുട്ടിച്ചുകൊന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

 

∙ 26 കൃത്രിമ പാസ്‌പോർട്ടുകൾ

 

വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങൾ ചോർത്തി ഇസ്രയേൽ ഭരണനേതൃത്വത്തിന്റെ സഹായത്തോടെ ഘാതകർ കൃത്രിമ പാസ്‌പോർട്ട് ഉണ്ടാക്കിയാണ് ദൗത്യം നടത്തിയത്. ഇങ്ങനെ വഞ്ചിക്കപ്പെട്ട 12 ബ്രിട്ടിഷ് പൗരന്മാരെ വിളിച്ചുവരുത്തി ഇസ്രയേലിലെ ബ്രിട്ടിഷ് എംബസി തെളിവെടുപ്പ് നടത്തിയിരുന്നു. ഇസ്രയേൽ നടപടി അയർലൻഡിനെയും ഫ്രാൻസിനെയും ഓസ്‌ട്രേലിയയെയും ചൊടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരാണെന്ന് കാണിക്കാൻ 26 പേർക്കും കൃത്രിമ പാസ്പോർട്ടുകളാണ് ഉപയോഗിച്ചത്.

 

വിദേശ കൊലയാളി സംഘം യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളുടെ പാസ്‌പോർട്ട് ഉപയോഗപ്പെടുത്തിയതിനെ യൂറോപ്യൻ യൂണിയൻ അതിശക്‌തമായി അപലപിച്ചിരുന്നു. ബ്രിട്ടൻ, ജർമനി, അയർലൻഡ്, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി രാജ്യങ്ങളുടെ പാസ്‌പോർട്ടിൽ എത്തിയ വൻ സംഘം ദൗത്യം നടത്തി ഉടൻ ദുബായ് വിട്ടുപോവുകയുമായിരുന്നു. കൊലയാളികൾ ഏഴു മൊബൈലുകളിൽ തങ്ങളുടെ പ്രീപെയ്‌ഡ് ചിപ്പുകൾ ഉപയോഗപ്പെടുത്തിയതെങ്ങനെയെന്ന് ഓസ്‌ട്രിയ അന്വേഷിച്ചിരുന്നു.

 

English Summary: Assassination of Hamas operative Mahmoud al-Mabhouh